29 30 തീയതികളിലായി നടക്കുന്ന SSITC മാര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സിന്റെ ഉത്ഘാനം ബഹു. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ്. ശ്രീകുമാരി നിര്‍വഹിച്ചു. ജെ. ഹരീഷ് കുമാര്‍, വി. ജ്യോതി എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു.
2010, ഡിസംബർ 29, ബുധനാഴ്‌ച
2010, ഡിസംബർ 24, വെള്ളിയാഴ്‌ച
2010, ഡിസംബർ 23, വ്യാഴാഴ്‌ച
TRAINING FOR SSITC
2 ദിവസത്തെ കുട്ടികളുടെ ശില്പശാല 29 ,30 തീയതികളില്‍ സ്കൂള്‍ ലാബില്‍ വച്ച് ഹെട്മിസ്ട്രെസ്സ് ശ്രീമതി ശ്രീകുമാരി ഉത്ഘാടനം ചെയ്യും. എസ.ഐ.ടി. സി ജെ.ഹരീഷ് കുമാര്‍ വി. ജ്യോതി എന്നിവര്‍ ക്ലാസ് നയിക്കും
2010, ഡിസംബർ 20, തിങ്കളാഴ്‌ച
HELPDESK FOR GIRLS
ഡിസംബര്‍ ഇരുപതിന് രാവിലെ സ്കൂള്‍ അസംബ്ലിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹെല്പ് ഡിസ്കിന്റെ ഉത്ഘാടനം നടക്കുകയുണ്ടായി . ബഹുമാനപ്പെട്ട പാലമേല്‍ ഗ്രാമപഞ്ചായത് വാര്‍ഡ് മെമ്പര്‍ ശ്രി. വേണു കാവേരി ഉത്ഘാടനം ചെയ്തു . ബഹു.ഹെട്മിസ്ട്രെസ്സ് ശ്രീമതി. ശ്രീകുമാരി അധ്യക്ഷയായിരുന്നു . കോ-ഓര്ടിനറൊര്‍ ശ്രീമതി.ശ്രീജ ഹെല്പ് ഡിസ്കിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. സ്റ്റാഫ് സെക്രടറി ജെ.ഹരീഷ്കുമാര്‍, യെടുകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ടെപുടി ഹെട്മിസ്ട്രെസ്സ് കെ. വിജയകുമാരി അമ്മ നന്ദി പറഞ്ഞു
2010, ഡിസംബർ 19, ഞായറാഴ്‌ച
KALOLSAVAM-SUBDISTRICT MAVELIKKARA 2010-11
സബ് ജില്ല കലോത്സവത്തില്‍ അറബിക്കലോത്സവം യു.പി & എച്ച്. എസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി
സംസ്കൃതോത്സവത്തില്‍ യു.പി ഓവറോള്‍ ചാമ്പ്യന്‍ഷിപ്
പങ്കെടുത്ത കലാപ്രതിഭകള്‍
ഐ.ടി ക്ലബ് അംഗങ്ങള്‍
എം. രാജേഷ് കുമാര്‍ (കണ്‍വീനര്‍)
സജിത്ത്. സ 9 ജി
രാഹുല്‍ രാജ് 8 ഡി
ജിബിന്‍ ജെയിംസ് 9 എഫ്
ഹാഷിം ഹനീഫ 9 ഇ
അനുശ്രീ. എസ്.ആര്‍ 8 ജി
ചൈതന്യ ഹരി 9 എ
മേഘ ആര്‍. സതീഷ് 9 ബി
ബിതു 8 എ
അനന്തകൃഷ്ണന്‍ 8 ബി
അനന്തു ചന്ദ്രന്‍ 8 ഇ
അരുണ്‍കുമാര്‍. എസ് 9 എച്ച്
വിഷ്ണു ബി.നായര്‍ 9 ബി
പ്രണവ് എസ്. ബാബു 9 ഐ
വിഷ്ണു. എസ് 9 സി
ഹരിനന്ദന്‍. എച്ച് 8 എച്ച്
ആയുഷ് രാജന്‍ 8 എച്ച്
ഹരികൃഷ്ണന്‍. ആര്‍ 9 ഡി
ജോഷി. കെ.ജി 8 എഫ്
ആര്യ ബിജു 8 ഐ
വിഷ്ണുകുമാര്‍. കെ.ജി 8 സി
എല്ലാ ദിവസവും ഉച്ചക്ക് ഐ ടി ക്ലബ് അംഗങ്ങള്‍ കമ്പ്യൂട്ടര്‍ ലാബില്‍ കൂടി എസ്. ഐ ടി സി ജെ ഹരീഷ്കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നേടുന്നു
2010, ഡിസംബർ 18, ശനിയാഴ്‌ച
2010, ഡിസംബർ 17, വെള്ളിയാഴ്‌ച
ഭൗതികസൗകര്യങ്ങള്‍
നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയന്‍സ്, സോഷ്യല്‍സയന്‍സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബ് സൗകര്യം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അദ്ധ്യാപകര്‍
പഠന പ്രവര്‍ത്തങ്ങള്‍
2010 മാര്‍ച്ചില്‍ നടന്ന എസ്. എസ്.എല്‍.സി പരീക്ഷയില്‍ 8 (എട്ട്) A+ ഉം 98% വിജയവും നേടിയിരിക്കുന്നു
1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മാനേജരായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂര്‍ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി തുടരുന്നു.
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 2300 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്ന്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)