ഈ സ്ക്കൂളിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിനും A + നേടിയ കുട്ടികള്‍ക്കും ഒന്‍പതു വിഷയങ്ങള്‍ക്കും A + നേടിയ കുട്ടികള്‍ക്കുമുള്ള എണ്ടോവ്മെന്റ്റ് വിതരണം ജൂലൈ 27 ബുധനാഴ്ച ഉച്ചയ്ക്ക് 1 .30 നു സ്ക്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. പി.ടി.എ പ്രസിടന്റ്റ് ശ്രീ. സി.ആര്‍ ബാബുപ്രകാശ് അധ്യക്ഷനാകുന്ന സമ്മേളനം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. വി.വിനോദ് ഉദ്ഘാടനം ചെയ്യും. ബഹു.പാലമേല്‍ ഗ്രാമപഞ്ചായത് പ്രസിടന്റ്റ് മുഖ്യ പ്രഭാഷണം നടത്തും. ഐ.എ.എസ്.നു ഒന്നാം റാങ്ക് നേടിയ ശ്രീ.അഭിരാം. ജി.ശങ്കര്‍ മുഖ്യാഥിതി ആയിരിക്കും. ചടങ്ങില്‍ ദേശീയ നാടക മത്സരത്തില്‍ ഈ സ്ക്കൂളിന് മികച്ച വിജയം നേടിത്തന്ന "മഴത്തുള്ളിപ്പോച്ച്ച " യുടെ സംവിധായകന്‍ ശ്രീ. നൂറനാട് സുകുവിനെയും ഇക്കഴിഞ്ഞ കേരള സര്‍വ്വ കലാശാല ബി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാകിയ ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി. പാര്‍വതി തങ്കച്ചിയെയും ആകാശയത്രകള്‍ എന്ന കവിതാ സമാഹാരത്തിലുടെ മലയാള സാഹിത്യരംഗത്ത് ശ്രേദ്ധയനായ കഥാകൃത്തും ഈ സ്ക്കൂളിലെ അധ്യാപകനായ ശ്രീ.ആര്‍.സന്തോഷ് ബാബുവിനെയും അനുമോദിക്കുന്നു.