2011, ജൂൺ 7, ചൊവ്വാഴ്ച

ലോക പരിസ്ഥിതി ദിനം


ജൂണ്‍ 5  ലോക പരിസ്ഥിതി ദിനം ഈ സ്കൂളില്‍ വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അധ്യാപകനായ ശ്രി.വി. സുനില്‍കുമാര്‍ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. ലോക പരിസ്ഥിതി സംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ബഹു.ഹെട്മിസ്ട്രസ്സ് ശ്രീമതി . എസ്. ശ്രീകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യുട്ടി ഹെട്മിസ്ട്രീസ് ശ്രീമതി. കെ വിജയകുമാരി അമ്മ , സ്റ്റാഫ്‌ സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ പരിസ്ഥിതി ക്ലബ് സെക്രട്ടറി ശ്രീമതി. എം. ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണ റാലി ക്ലബ് അംഗങ്ങള്‍ നടത്തി