സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 22 ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും. ആഗസ്റ് 20 ന് നടക്കുന്ന അദ്ധ്യാപക തുടര്‍ പരിശീലനത്തില്‍ സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം. സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന അദ്ധ്യാപക തുടര്‍ പരിശീലനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയിട്ടുണ്ട്