ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആയ, ശത്രുക്കളോടെ ധീരമായി പോരാടി വീരമൃത്യു പ്രാപിച്ച വീരജവാന്‍ ശൌര്യചക്ര സുജിത്ത് ബാബുവിന്‍റെ മൂന്നാം ചരമ വാര്‍ഷികം എന്ന് ആചരിച്ചു. അതിന്‍റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ സുജിത്ത് ബാബുവിനെ അനുസ്മരിച്ചു. ബ്രിഗേഡിയര്‍ ജി. ആനന്ദക്കുട്ടന്‍ പട്ടാളത്തിന്‍റെ കടമകളെ പറ്റിയും പട്ടാളക്കാരന്‍റെ മഹത്വത്തെ പറ്റിയും കുട്ടികളെ ഉല്‍ബോധിപ്പിച്ചു. സുജിത്ത് ബാബു വീരമൃത്യു പ്രാപിച്ച സംഭവത്തെപ്പറ്റി കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്തു. തന്‍റെ പട്ടാള അനുഭവങ്ങള്‍ പറഞ്ഞ് കുട്ടികളെ ആവേശോല്‍സുകരാക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. അധ്യാപികയായ ശ്രീമതി. എസ്. ശ്രീജ പ്രസംഗിച്ചു.
2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച
അനിമേഷന്‍ കോഴ്സ്
ഐ.ടി ക്ലബ് അംഗങ്ങളായുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക അനിമേഷന്‍ കോഴ്സ് ഇന്ന് ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി കോഴ്സ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി. ജെ. ഹരീഷ്കുമാര്‍ , എം. രാജേഷ് കുമാര്‍ ,എസ്. ഗിരിജ, വി. ജ്യോതി എസ്.എസ്.ഐ.ടി.സി. വിഷ്ണു ബി. നായര്‍, വിദ്യാര്‍ഥി ഐ.ടി. കോ-ഓര്‍ഡിനെറ്റര്‍മാരായ എച്ച്. ഹരിനന്ദന്‍, രേഷ്മ രാജന്‍, പ്രിയ, സൂരജ്, പ്രണവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹെറിറ്റേജ് ക്ലബ്-ഉദ്ഘാടനം
സോഷ്യല്‍ സയന്‍സ് ക്ലബിന്‍റെ ഭാഗമായി പുതുതായി രൂപികരിക്കപ്പെട്ട ഹെറിറ്റേജ് ക്ലബിന്‍റെ ഉദ്ഘാടനം 13 ഒക്ടോ.2011 വ്യാഴാഴ്ച 10 . 30 നു സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബഹു.ഹെഡ്മിസ്ട്രെസ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എസ്. ഷിബുഖാന്‍ സ്വാഗതം ആശംസിച്ചു. പന്തളം എന്‍.എസ്.എസ്. കോളേജ് ഹിസ്റ്ററി വിഭാഗം മുന്‍ പ്രൊഫസറും മുന്‍ പ്രിന്‍സിപ്പാളും ആയ പ്രോഫ. സി.എസ്.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത നമ്മുടെ പാരമ്പര്യവും പൈതൃകവും അവര്‍ക്ക് പകര്‍ന്നു നല്കുന്നതാകണം പ്രധാന ലക്‌ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്. കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, ആര്‍. സന്തോഷ് ബാബു, ആര്‍. സുരേന്ദ്രക്കുറുപ്പ്, ജി. മായാദേവി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)