2012, ജൂലൈ 11, ബുധനാഴ്‌ച

unspoken pains

ഈ. സ്ക്കൂളിലെ അധ്യാപകനായ ശ്രീ. ആര്‍. സന്തോഷ്‌ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം 

കുട്ടനാട്ടിലെക്കൊരു യാത്ര




കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന കുട്ടനാട്ടിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഒരു പഠന യാത്ര സംഘടിപ്പിക്കുന്നു. കുട്ടനാടിലെ കൃഷി രീതികള്‍, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, തകഴി സ്മാരകം, കരുമാടിക്കുട്ടന്‍, കുട്ടനാട്ടിലെ നദികള്‍, അവയുടെ മാലിന്യ പ്രശ്നങ്ങള്‍, ഹൌസ് ബോട്ടുകള്‍ എന്നിവ നേരില്‍ കണ്ട്  മനസിലാക്കുക എന്നതാണ് ഈ പഠനയാത്രയുടെ ഉദ്ദേശ്യം 

സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം

 2012-2013 വര്‍ഷത്തെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ  ഉദ്ഘാടനം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. കെ. വിജയകുമാരിയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി ശ്രീമതി. വി. ലക്ഷ്മി സ്വാഗതം ആശംസിച്ചു. വിവിധ ക്ലബ്ബ് കണ്‍വീനര്‍മാരായ ശ്രീ. ഹരീഷ് കുമാര്‍(ഗണിത ശാസ്ത്രം), ആര്‍. സന്തോഷ്‌ ബാബു(ഇംഗ്ലീഷ് ലിറ്റററി ), എസ്. രാജേഷ്‌(സയന്‍സ്) എം. രാജേഷ്‌ കുമാര്‍(സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ ആശംസിച്ചു. ശ്രീ. എസ്. ഷിബു ഖാന്‍ നന്ദി പറഞ്ഞു.