2012, ജൂലൈ 31, ചൊവ്വാഴ്ച

പ്ലേറ്റുകള്‍ വിതരണം ചെയ്തു

ഉച്ചകഞ്ഞി കുടിക്കുന്ന കുട്ടികള്‍ക്കായി പി.ടി.എ യുടെ വാങ്ങിയ 500 പ്ലേറ്റുകള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്  ശ്രീകുമാരി  പി.ടി.എ. പ്രസിഡന്‍റ്  ശ്രീ. സി.ആര്‍. ബാബു പ്രകാശില്‍ നിന്നും ഏറ്റു വാങ്ങി. പി.ടി.എ വൈസ് പ്രസിഡന്‍റ്  ശ്രീ. പ്രഭ. വി.മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. ടി.എ അംഗം ശ്രീമതി.ആര്‍. പ്രസന്ന, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി.സി.തങ്കമണി, ഡെപ്യുട്ടി  ഹെഡ്മിസ്ട്രസ്സ്  കെ. വിജയകുമാരി അമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചാന്ദ്രദിനം ആചരിച്ചു

സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ് കണ്‍വീനര്‍ എസ്. രാജേഷ്‌ അധ്യക്ഷത വഹിച്ചു.