Full A+ കിട്ടിയ കുട്ടികള്‍ക്കുള്ള മൊമെന്റം മാനേജര്‍ വിതരണം ചെയ്യുന്നു. |
ഇന്ന് നടന്ന രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ബഹു. പി.ടി.എ പ്രസിഡന്‍റ് അധ്യക്ഷനായിരുന്നു. എച്ച്.എം. ശ്രീകുമാറി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ഈ സ്ക്കൂളിലെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഭൌതിക സാഹചര്യങ്ങളെ പറ്റി ബഹു. മാനേജര്‍ ശ്രീ. തമ്പി നാരായണന്‍ രക്ഷാകര്ത്താക്കളെ അറിയിച്ചു. കേരളത്തില്‍ ഒരു സ്ക്കൂളിലും കാണാത്ത തരത്തിലുള്ള കമ്പ്യുട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം, തുടങ്ങിയ സൗകര്യങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയാറാകണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു. ഈ സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതു കേരളത്തില്‍ ആദ്യമായാണ് ഒരു സ്ക്കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഇന്‍ഷറന്‍സ് പരിരക്ഷ നല്‍കുന്നതിനു മാനെജ്മെന്റ് തയ്യാറാകുന്നത്. ഇതിനെ എല്ലാ രക്ഷാകര്‍ത്താക്കളും കൈയടിച്ചു സ്വാഗതം ചെയ്തു. യോഗത്തില്‍ വച്ച് ഈ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ+ വാങ്ങിയ കുട്ടികള്‍ക്കുള്ള മാനേജരുടെ വകയായുള്ള പാരിതോഷികം തമ്പി സാര്‍, അദ്ദേഹത്തിന്‍റെ സഹധര്‍മിണി ശ്രീമതി ജയശ്രീ തമ്പി എന്നിവര്‍ നല്‍കി. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി.