2011-2012 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 2011 ജൂണ്‍ 28 ചൊവ്വാഴ്ച ഉച്ചക്ക് 1.30 നു സ്കൂള്‍ ODITTORIATHIL വച്ച് നടത്തുന്നു. യോഗത്തില്‍ പി.ടി.എ പ്രസിടന്ട് ശ്രീ.സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിക്കും. ടെപുടി ഹെട്മിസ്ട്രസ്സ് ശ്രീമതി. കെ.വിജയകുമാരി അമ്മ സ്വാഗതം ആശംസിക്കും. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ.ശ്രീകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.തുടര്‍ന്ന് ടി യോഗത്തില്‍ നിന്നും പി.ടി.എ EXICUTIVE അംഗങ്ങളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെ.ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിക്കും.
2011, ജൂൺ 27, തിങ്കളാഴ്‌ച
ലഹരി വിരുദ്ധ ദിനം
സ്കൂളിലെ ഹെല്‍ത്ത് ക്ലുബിന്റെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി ഉപയോഗത്തിലെ ദോഷവശങ്ങലെപ്പറ്റി ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ. ശ്രീകുമാരി സ്കൂള്‍ അസ്സെമ്ബെളിയില്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു .കുട്ടികളായ നിങ്ങള്‍ ഈ വിധ ലഹരികള്‍ക്ക് അടിമകള്‍ ആകരുതെന്ന് ടീച്ചര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. വിഷ്ണു ബി. നായര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ശ്രീ. ജയകൃഷ്ണന്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന്,മദ്യം പുകയില തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി ക്ലാസ് എടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)