കേരള സംസ്ഥാന എക്സൈസ് വകുപ്പ് ആലപ്പുഴ ജില്ലാ നൂറനാട് ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ ഈ സ്ക്കൂളില്‍ ഒരു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടന്നു. എക്സൈസ് ഡിവിഷന്‍ പ്രിവന്റീവ് ഓഫീസര്‍ ഭുവനചന്ദ്രന്‍ ക്ലാസ് നയിച്ചു. ലഹരിയില്‍ അടങ്ങിയിരിക്കുന്ന അപകടം തിരിച്ചറിയുക ലഹരി വര്‍ജ്ജിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്ന് വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം ക്ലാസ് എടുത്തു.
2012, ഒക്‌ടോബർ 6, ശനിയാഴ്‌ച
ഗണിതോത്സവം -2012
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിതോത്സവം നടന്നു. ബഹു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാറി ഉത്ഘാടനം ചെയ്തു. ഗണിതധ്യാപിക ശ്രീമതി. ആര്‍. സജിനി അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ് കണ്വീനര്‍മാരായ ആര്‍. സന്തോഷ് ബാബു, വി.വിജയകുമാര്‍, ആര്‍. സുരേന്ദ്രക്കുറുപ്പ് വി. സുനില്‍കുമാര്‍,, എസ്. ഷിബുഖാന്‍, കെ.ജി.രാജശ്രീ, ആശാ സോമന്‍, കെ. ഉണ്ണികൃഷ്ണന്‍ സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍ എന്നിവര്‍ ആശംസിച്ചു.
രാവിലെ വിവിധ ഗണിത മത്സരങ്ങള്‍ നടന്നു. നമ്പര്‍ ചാര്‍ട്ട് , ജോമെട്രിക്കല്‍ ചാര്‍ട്ട്, ഗണിത പൂക്കളം, മോഡല്‍ നിര്‍മ്മാണം, ഗണിത കാര്‍ട്ടൂണ്‍, എന്നിവയില്‍ ആയിരുന്നു മത്സരം. ഉച്ചക്ക് ശേഷം ഗണിത തിരുവാതിര, ഗണിതപ്പാട്ടുകള്‍, ഗണിത പ്രാര്‍ത്ഥന, ഗണിത നാടകം, ഗണിത വഞ്ചിപ്പാട്ട് തുടങ്ങിയവയും നടന്നു. ഗണിതത്തിലേക്ക് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനു ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു ഏവരും അഭിപ്രായപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)