സൈക്കിള്‍ വിതരണം പാലമേല്‍ പഞ്ചായത്ത് പ്രസി. കെ .ബിജു നിര്‍വഹിക്കുന്നു |
കേരള ഗവണ്മെന്റിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ വിദ്യായാത്രയോടനുബന്ധിച്ചു പട്ടികജാതി വിഭാഗത്തില്‍ പെട്ട 42 കുട്ടികള്‍ക്ക് സ്ക്കൂള്‍ അങ്കണത്തില്‍ വച്ച് സൈക്കിള്‍ വിതരണം ചെയ്തു. പി. ടി.എ പ്രസിടന്റ്റ് അധ്യക്ഷന്‍ ആയിരുന്ന യോഗത്തില്‍ വച്ച് ബഹു. പാലമേല്‍ പ്രസിടന്റ്റ്. ശ്രീ. കെ. ബിജു സൈക്കിള്‍ വിതരണം നടത്തി . ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. കലാ ദേവരാജന്‍, പാലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. വേണു കാവേരി, മദേര്‍സ് ഫോറം പ്രസിടന്റ്റ് ശ്രീമതി. ശോഭ ജയകൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിടന്റ്റ്. പ്രഭ വി. മറ്റപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഹെട്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാറി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു