സ്കൂള്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ നടന്നു. ബഹു.ഹെട്മിസ്ട്രെസ്സ് ശ്രീമതി. ശ്രീകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഹെട്മിസ്ട്രെസ്സ് ശ്രീമതി. കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, വി . സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്. സുനിത സ്വാഗതവും ആര്‍. സജിനി നന്ദിയും ആശംസിച്ചു . ലീലാമ്മ ടീച്ചറിനുള്ള ഗണിത ക്ലബ്ബിന്റെ ഉപഹാരം ഹെട്മിസ്ട്രെസ്സ് നല്‍കി. ചടങ്ങില്‍ ഡി. ഗീതാകുമാരി,
എസ്. ഗിരിജ, വി. ജ്യോതി, ജ്യോതിലക്ഷ്മി, അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.