മാവേലിക്കര സബ്ജില്ല കലോത്സവത്തിന് കൊടിയേറി. നൂറനാട് എസ്. എന്‍. വിവേക് സെന്‍ട്രല്‍ സ്ക്കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ ഘോഷയാത്ര 4.45 നു സ്ക്കൂള്‍ അങ്കണത്തില്‍ എത്തി. തുടര്‍ന്ന് ഉത്ഘാടന സമ്മേളനം ആരംഭിച്ചു. ബഹു. പാലമേല്‍ പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. കെ. ബിജു അധ്യക്ഷത വഹിച്ചു. ബഹു. എം.എല്‍.എ ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. വിവിധ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
.
.