2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഞങ്ങളുടെ പ്രീയ മാനേജര്‍
 ശ്രീമതി. കെ. ശാന്തകുമാരി അമ്മ 
സ്കൂള്‍ സ്ഥാപക മാനേജര്‍ ആയിരുന്ന സി. ഭാര്‍ഗവന്‍ പിള്ളയുടെ മകളുംമുന്‍ മാനേജര്‍ കൃഷ്ണപിള്ള സിരിന്റെ സഹധര്മിനിയും   ഈ സ്കൂളിലെ തന്നെ മുന്‍ അധ്യാപികയും ആണ് .
ഞങ്ങളുടെ വഴികാട്ടി 
അങ്ങയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ വിതുമ്പുന്നു ഞങ്ങള്‍ ആദരനീയനുമായിരുന്ന കൃഷ്ണപിള്ള സാര്‍
ഈ സ്കൂളിലെ മുന്‍ ഹെട്മാസ്ടരും ആദ്യ മാനേജരായിരുന്ന സി. ഭാര്‍ഗവന്‍ പിള്ളയുടെ മരുമകനും ആണ് 
2007 ഒക്ടോബറില്‍ അന്തരിച്ചു.
ജൂണ്‍ 21 ലോക പുകയില വിരുദ്ധ ദിനം
ചിത്രം:Tobacco1.JPG

ഭൗതികസൗകര്യങ്ങള്‍

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയന്‍സ്, സോഷ്യല്‍സയന്‍സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബ് സൗകര്യം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

അദ്ധ്യാപകര്‍

പഠന പ്രവര്‍ത്തങ്ങള്‍

2010 മാര്‍ച്ചില്‍ നടന്ന എസ്. എസ്.എല്‍.സി പരീക്ഷയില്‍ 8 (എട്ട്) A+ ഉം 98% വിജയവും നേടിയിരിക്കുന്നു 
1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മാനേജരായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂര്‍ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി തുടരുന്നു.
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 2300 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്ന്