ഗാന്ധി ഭവനിലെക്കുള്ള എന്‍റെ യാത്ര
വലിയ ഒരു അനുഭവം ആയിരുന്നു. ഇത്തരത്തിലുള്ള ഒരു യാത്രയും ഒരു അനുഭവവും എന്‍റെ ജീവിതത്തില്‍ ആദ്യമായാണ്. വളരെ നല്ല അന്തരീക്ഷമായിരുന്നു ഗാന്ധി ഭവനില്‍. അവിടുത്തെ ഭിത്തികള്‍ നിറയെ ബൈബിള്‍ വചനങ്ങളും നബി വചനങ്ങളും മഹാന്മാരുടെ വചനങ്ങളുമാണ്. ആദ്യം ഞങ്ങള്‍ ആ ഹാളില്‍ കയറിയിരുന്നു. അവിടെയിരുന്നപ്പോള്‍ എന്തോ മനസിന് വല്ലാത്തൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനമോ ആശ്വാസമോ എനിക്ക് തോന്നി. എന്തോ മനസിന് വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടായത്. അവിടുത്തെ മുറ്റങ്ങള്‍ എല്ലാം വൃക്ഷങ്ങളാലും പൂച്ചെടികളാലും ഔഷധ സസ്യങ്ങളാലും നിറഞ്ഞതായിരുന്നു. അവിടെ ഇരുന്നപ്പോള്‍ വല്ലാത്ത ഒരു ആശാസം മനസിനുണ്ടായത്. വളരെ ശാന്തമായിരുന്നു അവിടം.
പിന്നെ ഞങ്ങള്‍ അവിടെയുള്ള ആളുകളെ ഓരോരുത്തരെയും കണ്ടു. 5ഉം 6ഉം മാസമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ 100 വയസ്സ് കഴിഞ്ഞ വയോധികര്‍ വരെ അവിടുത്തെ അന്തേവാസികളാണ്. ഏകദേശം 750 ല്‍ പരം വരുന്ന അവിടുത്തെ അന്തേവാസികളില്‍ മുന്‍ എം.എല്‍.എ അടക്കമുള്ളവരുണ്ട്. മാനസിക ആസ്വാസ്ത്യമുള്ളവരും അംഗവൈകല്യം ഉള്ളവരും എല്ലാം അവിടെയുണ്ട്. അനാഥരായ ധാരാളം കുട്ടികളുണ്ട്. എന്ത് നിഷ്കളങ്കതയാണ് അവരുടെ മുഖത്ത്. അവിടെ ധാരാളം വൃദ്ധരെ ഞങ്ങള്‍ കണ്ടു. ഒരു കാലത്ത് അവര്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ എന്ന് അവര്‍ അനാഥരാണ്. വീട്ടുകാരും, വളര്‍ത്തി വലുതാക്കിയ സ്വന്തം മക്കളുമെല്ലാം അവരെ ഉപേഷിച്ചു. എല്ലാവര്‍ക്കും പറയുവാനുള്ളത് കണ്ണീരിന്‍റെ കഥയായിരുന്നു. അതുപോലെ തന്നെ അവിടെയുള്ളവരില്‍ കൂടുതലും മാനസികാസ്വാസ്ത്യമുള്ളവര്‍ ആണ്. വീട്ടുകാര്‍ അവരെയെല്ലാം ഉപെഷിച്ചതാണ്. ശരിക്കും ഈറനണിഞ്ഞ അനുഭവം ആയിരുന്നു അതൊക്കെ.
ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു ഗാന്ധി ഭവന്‍ എനിക്ക് തന്നത്. ക്ലാസ് മുറിക്കു പുറത്ത് ജീവിതം എന്തണെന്ന് പഠിക്കുവാന്‍ ഒരു അവസരമായിരുന്നു അത്. ജീവിതത്തിനു ഇത്രയും ഭീകരമായ മറ്റൊരു മുഖം ഉണ്ടെന്നു മനസിലാക്കുന്നതിനു കഴിഞ്ഞു. അതിനപ്പുറം സ്നേഹം, ദയ, കാരുണ്യം ഇവയൊക്കെ അറിയാനും പഠിക്കുവാനും മനസിലാക്കുവാനും കഴിഞ്ഞ ഒരു ദിവസമായിരുന്നു. അവിടുത്തെ അനാഥരായ കുഞ്ഞുകള്‍ക്ക് കിട്ടാതെ പോകുന്ന, മാതാപിതാക്കളുടെ വാത്സല്യവും ശ്രദ്ധയുമൊക്കെ നമുക്ക് എന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നാം നിര്‍ഭാഗ്യരാനെന്നു തോന്നാറുണ്ട്. എന്നാല്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം വളരെ വളരെ ഭാഗ്യമുള്ളവരാണ് എന്ന് മനസിലാകും. ജീവിതത്തില്‍ ഇത്തരം അനുഭവങ്ങളൊക്കെ നമ്മുക്ക് വേണം. അത് ജീവിതത്തിന്‍റെ അര്‍ത്ഥം മനസിലാക്കിത്തരും. എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി തന്ന, ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും അര്‍ത്ഥം മനസിലാക്കാന്‍ അവസരമൊരുക്കിയ എന്‍റെ ഗുരുശ്രേഷ്ടര്‍ക്ക് എന്‍റെ ഒരായിരം നന്ദി. നാം എല്ലാവരെയും സ്നേഹിക്കുന്നവര്‍ ആയിരിക്കണം. ആരെയും നാം തള്ളി പറയരുത്. ഇത്തരം അവസ്ഥ നാളെ നമ്മുക്കും ഉണ്ടാകാം