2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച


കായിക വിജയം

 സാബ്‌ ജില്ല ഗയിംസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ഫുട്ബാള്‍ മത്സരത്തില്‍ സെമി ഫൈനലില്‍ പങ്കെടുത്തി. റവന്യു ജില്ല മത്സരത്തില്‍ പങ്കെടുക്കുവാന്‍ മാവേലിക്കര സബ്ജില്ല ടീമിലേക്ക് ഈ സ്ക്കൂളിലെ അന്‍ഷാദ് ഷാജഹാന്‍(10 I ), അജയ്(9C ) എന്നിവര്‍ തെരഞ്ഞെടുക്കുകപ്പെട്ടു. സീനയര്‍ വിഭാഗത്തില്‍ റിനി രാജന്‍, ശരത്ത് എന്നീ കുട്ടികളും സാബ്‌ ജില്ല ടീമില്‍ സ്ഥാനം നേടി. ജൂനിയര്‍ വിഭാഗം വോളിബോള്‍ മത്സരത്തില്‍ സെമിയില്‍ കടക്കുവാനും നമ്മുടെ ടീമിന് സാധിച്ചു. തുടര്‍ന്ന് സബ്ജില്ല ടീമിലേക്ക് 10D യിലെ കണ്ണന്‍, 10 C യിലെ സജിത്ത് സീനിയര്‍ വിഭാഗത്തില്‍ ബിബിന്‍ ബേബി എന്നി കുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.
ഖോ-ഖോ മത്സരത്തില്‍ സബ്ജില്ല ജൂനിയര്‍ ടീമിലേക്ക് 9 ബി യിലെ നന്ടുലാല്‍, 10 ഡി യിലെ സന്ദീപ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് തല പൈക്ക മത്സരത്തില്‍ ഫുട്ബാള്‍ ഇനത്തില്‍ പാലമേല്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സി.ബി.എം ഫുട്ബാള്‍ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. വോളിബോള്‍ മത്സരത്തില്‍  പാലമേല്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സി.ബി.എം ഫുട്ബാള്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി
ബ്ലോക്ക് തല അതലടിക്  വിഭാഗത്തില്‍ 100 മീറ്ററില്‍ 10 ഡി യിലെ സന്ദീപ്‌ രണ്ടാം സ്ഥാനം നേടി. Discuss Throw യിലും ലോങ്ങ്‌ ജമ്പിലും +1 വിദ്യാര്‍ഥി ടെരിക് ഒന്നാം സ്ഥാനം നേടി.