നൂറനാട് സി.ബി.എം ഹൈസ്ക്കൂളിന്റെ 73-മത് വാര്‍ഷികാഘോഷം 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഈ. സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി , ഡെപ്യുട്ടി ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു.
പി.ടി.എ പ്രസിഡന്റ് ശ്രീ. സി.ആര്‍. ബാബു പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികസമ്മേളനം ഉത്ഘാടനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷ് നിര്‍വഹിക്കുന്നു. പ്രശസ്ത കോമഡി താരം ശ്രീ. ഉല്ലാസ് പന്തളം മുഖ്യാഥിതി ആയിരിക്കും. പാലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ബിജു മുഖ്യ പ്രഭാഷണം നടത്തും.