സി.ബി.എം ഹൈസ്ക്കൂള്‍ കലല്സവം 2011 ആരംഭിച്ചു. ഈശ്വര പ്രാര്‍ഥനക്ക് ശേഷം ഹെട്മിസ്ട്രെസ്സ് ശ്രീമതി എസ്. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബഹു മാനേജര്‍ ശ്രീമതി.കെ.ശാന്തകുമാരിയമ്മ നിര്‍വഹിച്ചു. കുട്ടികളുടെ കലാതാല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങളില്‍ എല്ലാ കുട്ടികളും പങ്കെടുത്ത് എല്ലാവരും മികച്ച വിജയം കൈവരിക്കണമെന്ന് മാനേജര്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു.തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ലളിതഗാനം, പദ്യപാരായനങ്ങള്‍, മാപ്പിളപ്പാട്ട്, ഒപ്പന, മോണോ ആക്റ്റ്, മിമിക്രി, സംഘഗാനം, ദേശ ഭക്തിഗാനം, ശാസ്ത്രീയ സംഗീതം, തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച
2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച
അധ്യാപകനെ മര്‍ദിചതില്‍ പ്രതിഷേധം
കൊട്ടാരക്കരയില്‍ അധ്യാപകനെ മര്‍ദിച്ചതില്‍ സി.ബി.എം ഹൈസ്ക്കൂളിലെ സ്റ്റാഫ് ഒന്നടങ്കം പ്രതിഷേധിച്ചു. മൃഗീയമായ ഈ ക്രൂരതക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . സ്റ്റാഫ് അല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചു കരിദിനം ആചരിച്ചു
2011, സെപ്റ്റംബർ 24, ശനിയാഴ്‌ച
കലോത്സവം-2011
2011 - 2012 വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവം സെപ്തം.29 , 30 തീയതികളില്‍ നടത്തുകയാണ്. സി.ബി.എം ഹൈസ്ക്കൂളിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന ഈ മേളയില്‍ ലളിതഗാനം, വിവിധ പദ്യപാരായനങ്ങള്‍, പ്രസംഗങ്ങള്‍, മോണോ ആക്റ്റ്, ഒപ്പന, തിരുവാതിര, നാടകം, ചെണ്ട, ചെണ്ടമേളം, ഭരതനാട്യം, മോഹിനിയാട്ടം,കുച്ചുപുടി, മാപ്പിളപ്പാട്ട്, വിവിധ വാദ്യോപകരണങ്ങള്‍ തുടങ്ങിയുള്ള മത്സര ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്വീനര്‍ ശ്രീ. എം. രാജേഷ് കുമാറിനെ സമീപിക്കുക.
2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച
ഗണിതപൂക്കളം
ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് എല്ലാ ക്ലാസ് അടിസ്ഥാനത്തില്‍ ഗണിതപൂക്കള മത്സരം നടത്തി. എല്ലാ ക്ലാസ്സും പങ്കെടുത്തു. പത്താം ക്ലാസ്സില്‍ ഒന്നാം സമ്മാനം 10 സി ക്കും ഒന്‍പതാം ക്ലാസ് ഒന്നാം സമ്മാനം 9 ബിക്കും 8 ക്ലാസ് ഒന്നാം സമ്മാനം 8 ജി , 8 സി എന്നിവര്‍ പങ്കിട്ടു. യു.പി. ഒന്നാം സ്ഥാനം 7 ഡി കരസ്ഥമാക്കി . അതിനുശേഷം ഗണിതപൂക്കള പ്രദര്‍ശനവും നടത്തി.
ക്ലസ്റര്‍ മാറ്റി വച്ചു
നാളെ (24 സെപ്തം.2011 ) നടത്താനിരുന്ന മാവേലിക്കര സബ് ജില്ലയിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടി വെട്ടിക്കോട്ട് ആയില്യം പ്രമാണിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മാവേലിക്കര ഡി.ഇ.ഓ അറിയിച്ചു . മാവേലിക്കര താലൂക്കിലെ കായംകുളം,ചെങ്ങന്നൂര്‍ സബ് ജില്ലയില്‍ ഉള്‍പ്പെടുന്ന സ്ക്കൂളുകളിലെ അധ്യാപകര്‍ അതതു സ്ഥലത്തെ ക്ലസ്റര്‍ സെന്ററുകളില്‍ ഹാജരാകണം.
2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച
ITC awareness class for parents
രക്ഷാകര്ത്താക്കള്‍ക്കായുള്ള ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ് എന്ന് സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി. ബഹു. പി.ടി.എ പ്രസിടന്റ്റ് ശ്രീ . സി. ആര്‍. ബാബുപ്രകാശ് ക്ലാസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എസ്. ഐ.ടി.സി. ജെ. ഹരീഷ് കുമാര്‍, ജോയിന്റ് എസ്.ഐ.ടി.സി. എം.രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. 17 ശനിയാഴ്ച നടക്കുന്ന ഐ.സി.ടി ട്രെയിനിംഗ് ക്ലാസ്സിലേക്ക് 20 രക്ഷാകര്‍ത്താക്കള്‍ പേര് രജിസ്ടര്‍ ചെയ്തു.
2011, സെപ്റ്റംബർ 14, ബുധനാഴ്‌ച
ITC awareness class for parents
ഹൈസ്ക്കൂള്‍ ക്ലാസുകളിലെ രക്ഷാകര്ത്താക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ് നാളെ(15 -സെപ്തം -2011 )വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ നടത്തുന്നു
2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച
2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച
2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച
കഥകളി രസകരം
കഴിഞ്ഞ ദിവസം നടന്ന കഥകളി കുട്ടികള്‍ക്ക് വളരെ രസകരവും പുതുമയുള്ളതും ആയിരുന്നു. സ്ക്കൂള്‍ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്കാരംഭിച്ച ഏവൂര്‍ കണംപള്ളില്‍ കഥകളി യോഗത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ചു. ആദ്യത്തെ ഒന്നര മണിക്കൂര്‍ ടെമോന്‍സ്ട്രഷന്‍ ക്ലാസ് ആയിരുന്നു. കഥകളിയുടെ മുദ്രകളും അതിന്റെ അര്‍ത്ഥങ്ങളും കുട്ടികള്‍ക്ക് മനസിലാക്കുന്നതിനു വളരെയേറെ സഹായകരമായിരുന്നു ആ ക്ലാസ്. അതിനു ശേഷം നളചരിതം ആട്ടക്കഥ ഒന്നാം ദിവസം അവതരിപ്പിച്ചു.
2011, സെപ്റ്റംബർ 3, ശനിയാഴ്ച
2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച
ഓണാഘോഷം സമാപിച്ചു.
സി.ബി.എം ഹൈസ്ക്കൂളിലെ ഒനാഘോഷപരിപാടികള്‍ വളരെ വിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ആരംഭിച്ചു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതു കുട്ടികള്‍ പി.ടി.എ യുടെ വകയായുള്ള ഓണക്കോടി വിതരണം നടന്നു. ജില്ല പഞ്ചയാത്ത് മെമ്പര്‍ ശ്രീമതി. കെ. ആനന്ദവല്ലിയമ്മ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പി.ടി.എ പ്രസി. ശ്രീ. സി. ആര്‍. ബാബുപ്രകാശ് അധ്യക്ഷനായിരുന്നു. ഹെട്മിസ്ട്രെസ്സ്. ശ്രീമതി എസ്. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ച്ചായത്ത് അംഗങ്ങളായ ശ്രീമതി. കെ. വിജയമ്മ, രാധാമണിയമ്മ , കലാ ദേവരാജന്‍, ബഹു.മാനേജര്‍. ശ്രീമതി. കെ. ശാന്തകുമാരിയമ്മ, പി.ടി.എ വൈസ് പ്രസിടന്റ്റ്. പ്രഭ വി. മറ്റപ്പള്ളി, ലേഖ ജയകൃഷ്ണന്‍, അനിതാകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് വിവിധ ഓണപ്പരിപാടികള്‍ നടന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)