സ്ക്കൂള്‍ വിദ്യാ രംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ചാര്‍ട്ട് - ചി ത്രപ്രദര്സനവും നടന്നു കണ്‍വീനര്‍ വി. സുനിതയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഹെട്മിസ്ട്രെസ്സ് എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു
2011 ജൂലൈ 5, ചൊവ്വാഴ്ച
2011 ജൂലൈ 1, വെള്ളിയാഴ്‌ച
ഗണിത ശാസ്ത്ര ക്ലബ് ഉദ്ഘാടനം
സ്കൂള്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ നടന്നു. ബഹു.ഹെട്മിസ്ട്രെസ്സ് ശ്രീമതി. ശ്രീകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഹെട്മിസ്ട്രെസ്സ് ശ്രീമതി. കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, വി . സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്. സുനിത സ്വാഗതവും ആര്‍. സജിനി നന്ദിയും ആശംസിച്ചു . ലീലാമ്മ ടീച്ചറിനുള്ള ഗണിത ക്ലബ്ബിന്റെ ഉപഹാരം ഹെട്മിസ്ട്രെസ്സ് നല്‍കി. ചടങ്ങില്‍ ഡി. ഗീതാകുമാരി,
എസ്. ഗിരിജ, വി. ജ്യോതി, ജ്യോതിലക്ഷ്മി, അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
2011 ജൂൺ 29, ബുധനാഴ്‌ച
P.T.A GENERAL BODY
2011-2012 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 2011 ജൂണ്‍ 28 ചൊവ്വാഴ്ച ഉച്ചക്ക് 1.30 നു സ്കൂള്‍ ODITTORIATHIL വച്ച് നടന്നു . യോഗത്തില്‍ പി.ടി.എ പ്രസിടന്ട് ശ്രീ.സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി. സി. തങ്കമണി സ്വാഗതം ആശംസിച്ചു. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ.ശ്രീകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ടി യോഗത്തില്‍ നിന്നും പി.ടി.എ EXICUTIVE അംഗങ്ങളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെ.ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.പുതിയ ഭാരവാഹികളായി ശ്രീ. സി. ആര്‍. ബാബുപ്രകാശ് (പ്രസിടന്റ്റ്) പ്രഭ വി.മറ്റപ്പള്ളി (വൈസ് പ്രസിടന്റ്റ്) ശോഭ (മദേര്‍സ് ഫോറം പ്രസിടന്റ്റ്) അനിത കുമാരി(വൈസ് പ്രസിടന്റ്റ്) എന്നിവരെ തെരഞ്ഞെടുത്തു.
2011 ജൂൺ 27, തിങ്കളാഴ്‌ച
P.T.A GENERAL BODY 28 JUNE 2011 നു
2011-2012 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 2011 ജൂണ്‍ 28 ചൊവ്വാഴ്ച ഉച്ചക്ക് 1.30 നു സ്കൂള്‍ ODITTORIATHIL വച്ച് നടത്തുന്നു. യോഗത്തില്‍ പി.ടി.എ പ്രസിടന്ട് ശ്രീ.സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിക്കും. ടെപുടി ഹെട്മിസ്ട്രസ്സ് ശ്രീമതി. കെ.വിജയകുമാരി അമ്മ സ്വാഗതം ആശംസിക്കും. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ.ശ്രീകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.തുടര്‍ന്ന് ടി യോഗത്തില്‍ നിന്നും പി.ടി.എ EXICUTIVE അംഗങ്ങളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെ.ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിക്കും.
ലഹരി വിരുദ്ധ ദിനം
സ്കൂളിലെ ഹെല്‍ത്ത് ക്ലുബിന്റെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി ഉപയോഗത്തിലെ ദോഷവശങ്ങലെപ്പറ്റി ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ. ശ്രീകുമാരി സ്കൂള്‍ അസ്സെമ്ബെളിയില്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു .കുട്ടികളായ നിങ്ങള്‍ ഈ വിധ ലഹരികള്‍ക്ക് അടിമകള്‍ ആകരുതെന്ന് ടീച്ചര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. വിഷ്ണു ബി. നായര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ശ്രീ. ജയകൃഷ്ണന്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന്,മദ്യം പുകയില തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി ക്ലാസ് എടുത്തു.
2011 ജൂൺ 21, ചൊവ്വാഴ്ച
വായനാദിനം
ശ്രീ .പി. എന്‍. പണിക്കര്‍ അനുസ്മരണവും വായനാ ദിനവും വളരെ ഭംഗിയായി ആചരിച്ചു. അതുല്‍,അനന്തപദ്മനാഭന്‍ എന്നി കുട്ടികള്‍ വായനയുടെ പ്രധാനയാത്ത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ ഈ സ്കൂളിലെ മുന്‍ ഗണിത ശാസ്ത്ര അദ്യാപിക ശ്രീമതി.രജനി ടീച്ചറെ ഗുരുവന്ദനം എന്ന ചടങ്ങില്‍ വെച്ച് ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ് ശ്രീകുമാരി പൊന്നാട അനിച്ചു ആദരിച്ചു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, എം. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
2011 ജൂൺ 7, ചൊവ്വാഴ്ച
ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ഈ സ്കൂളില്‍ വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അധ്യാപകനായ ശ്രി.വി. സുനില്‍കുമാര്‍ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. ലോക പരിസ്ഥിതി സംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ബഹു.ഹെട്മിസ്ട്രസ്സ് ശ്രീമതി . എസ്. ശ്രീകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യുട്ടി ഹെട്മിസ്ട്രീസ് ശ്രീമതി. കെ വിജയകുമാരി അമ്മ , സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ പരിസ്ഥിതി ക്ലബ് സെക്രട്ടറി ശ്രീമതി. എം. ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണ റാലി ക്ലബ് അംഗങ്ങള്‍ നടത്തി
2011 മേയ് 20, വെള്ളിയാഴ്‌ച
സമാന്തരശ്രേണി പുതിയ ചോദ്യങ്ങള്‍
ഈ ചോദ്യങ്ങള്‍ക്കൊപ്പം ചര്‍ച്ചചെയ്യേണ്ട ചില ചോദ്യങ്ങള്‍ അധ്യാപകര്‍ക്കുള്ള ഹാന്റ്ബുക്കിലുണ്ട് . അവ ഓരോന്നായി താഴെ കൊടുത്തിരിക്കുന്നു പോസ്റ്റിലുള്ള നാലാമത്തെ ചോദ്യം H B യില്‍ നിന്നല്ല.
- പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ഒരു സമാന്തരശ്രേണിയില്‍ ആനേകം പദങ്ങളുണ്ട് . അവയിലൊരെണ്ണം പൂര്‍ണ്ണവര്‍ഗ്ഗമായാല്‍ പൂര്‍ണ്ണ വര്‍ഗ്ഗങ്ങളായ അനേകം പദങ്ങള്‍ ആ ശ്രേണിയില്‍ ഉണ്ടാകുമെന്ന് സ്ഥാപിക്കുക.ഒരു പൂര്‍ണ്ണവര്‍ഗ്ഗ പദം പോലുമില്ലാത്ത പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ശ്രേണി ഉണ്ടാകുമോ?
- 2, 6, 10 ,....142 എന്ന സംഖ്യാശ്രേണിയിലെ പദങ്ങള്‍ ഉപയോഗിച്ച് ഒരു മാന്ത്രീകചതുരം നിര്‍മ്മിക്കുക. മാന്ത്രീകചതുരത്തിന് ഓരോ വരിയിലും നിരയിലും എത്ര കളങ്ങള്‍ വേണം? മാന്ത്രീക ചതുരം നിര്‍മ്മിക്കുക.
- ഒരു സര്‍ക്ക്യൂട്ടില്‍ ശ്രേണിയില്‍ ഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചു പ്രതിരോധകങ്ങള്‍ ഇവയാണ്. 1Ω, 2Ω, 3Ω, ..... 15Ω. (യൂണിറ്റ്, Ω = ഓം). സര്‍ക്ക്യൂട്ടില്‍ ഒരു ബാറ്ററിയുണ്ട്. വോള്‍ട്ട് മീറ്റര്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ 3Ω നിടയില്‍ 4 വോള്‍ട്ടും , 12Ω നിടയില്‍ 16 വോള്‍ട്ടും കണ്ടു. 1Ω നിടയിലുള്ള വോള്‍ട്ടത എത്ര? ബാറ്ററിയുടെ emf എത്ര?
- അഭിന്നകസംഖ്യകളായ √2 , √3 , √5 എന്നിവ ഒരു സമാന്തരശ്രേണിയിലെ തന്നെ പദങ്ങളാകുമോ? നിങ്ങളുടെ അഭിപ്രായം ഗണിതപരമായി സമര്‍ഥിക്കുക
2011 ഏപ്രിൽ 3, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


