ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആയ, ശത്രുക്കളോടെ ധീരമായി പോരാടി വീരമൃത്യു പ്രാപിച്ച വീരജവാന്‍ ശൌര്യചക്ര സുജിത്ത് ബാബുവിന്‍റെ മൂന്നാം ചരമ വാര്‍ഷികം എന്ന് ആചരിച്ചു. അതിന്‍റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ സുജിത്ത് ബാബുവിനെ അനുസ്മരിച്ചു. ബ്രിഗേഡിയര്‍ ജി. ആനന്ദക്കുട്ടന്‍ പട്ടാളത്തിന്‍റെ കടമകളെ പറ്റിയും പട്ടാളക്കാരന്‍റെ മഹത്വത്തെ പറ്റിയും കുട്ടികളെ ഉല്‍ബോധിപ്പിച്ചു. സുജിത്ത് ബാബു വീരമൃത്യു പ്രാപിച്ച സംഭവത്തെപ്പറ്റി കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്തു. തന്‍റെ പട്ടാള അനുഭവങ്ങള്‍ പറഞ്ഞ് കുട്ടികളെ ആവേശോല്‍സുകരാക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. അധ്യാപികയായ ശ്രീമതി. എസ്. ശ്രീജ പ്രസംഗിച്ചു.
2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച
അനിമേഷന്‍ കോഴ്സ്
ഐ.ടി ക്ലബ് അംഗങ്ങളായുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക അനിമേഷന്‍ കോഴ്സ് ഇന്ന് ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി കോഴ്സ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി. ജെ. ഹരീഷ്കുമാര്‍ , എം. രാജേഷ് കുമാര്‍ ,എസ്. ഗിരിജ, വി. ജ്യോതി എസ്.എസ്.ഐ.ടി.സി. വിഷ്ണു ബി. നായര്‍, വിദ്യാര്‍ഥി ഐ.ടി. കോ-ഓര്‍ഡിനെറ്റര്‍മാരായ എച്ച്. ഹരിനന്ദന്‍, രേഷ്മ രാജന്‍, പ്രിയ, സൂരജ്, പ്രണവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹെറിറ്റേജ് ക്ലബ്-ഉദ്ഘാടനം
സോഷ്യല്‍ സയന്‍സ് ക്ലബിന്‍റെ ഭാഗമായി പുതുതായി രൂപികരിക്കപ്പെട്ട ഹെറിറ്റേജ് ക്ലബിന്റെ ഉദ്ഘാടനം 13 ഒക്ടോ.2011 വ്യാഴാഴ്ച 10 . 30 നു സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബഹു.ഹെഡ്മിസ്ട്രെസ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എസ്. ഷിബുഖാന്‍ സ്വാഗതം ആശംസിച്ചു. പന്തളം എന്‍.എസ്.എസ്. കോളേജ് ഹിസ്റ്ററി വിഭാഗം മുന്‍ പ്രൊഫസറും മുന്‍ പ്രിന്‍സിപ്പാളും ആയ പ്രോഫ. സി.എസ്.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത നമ്മുടെ പാരമ്പര്യവും പൈതൃകവും അവര്‍ക്ക് പകര്‍ന്നു നല്കുന്നതാകണം പ്രധാന ലക്‌ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്. കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, ആര്‍. സന്തോഷ് ബാബു, ആര്‍. സുരേന്ദ്രക്കുറുപ്പ്, ജി. മായാദേവി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.
2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച
ഹെറിറ്റേജ് ക്ലബ്
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഭാഗമായുള്ള ഹെറിറ്റേജ് ക്ലബിന്റെ ഉദ്ഘാടനം 2011 സെപ്തം.13 വ്യാഴാഴ്ച രാവിലെ 10 . 30 നു പന്തളം എന്‍.എസ്.എസ്. കോളേജ് മുന്‍ ഹിസ്ടറി അധ്യാപകനും പ്രിന്‍സിപ്പലും ആയിരുന്ന പ്രൊഫ. സി.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും. സ്ക്കൂള്‍ ഹെട്മിസ്ട്രസ് എസ്. ശ്രീകുമാരി അധ്യക്ഷത വഹിക്കും. ക്ലബ് സെക്രട്ടറി എസ്. ഷിബുഖാന്‍ സ്വാഗതം ആശംസിക്കും. സ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, ഡെപ്യൂട്ടി ഹെട്മിസ്ട്രസ് കെ. വിജയകുമാരി അമ്മ, എസ്. സുനിത, എം.എസ്. ബിന്ദു, ഡി.ബിന്ദു, വി. സുനിത, കെ. ഉണ്ണികൃഷ്ണന്‍, യെടുകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും.
സ്പോര്‍ട്സ് ഉന്നതിയിലേക്ക്
കഴിഞ്ഞ പൈക്ക സ്പോര്‍ട്സ് മത്സരത്തില്‍ സി.ബി.എം ടീമിന് ഫുട്ബോളിനു മൂന്നാം സ്ഥാനം ലഭിച്ചു. അതിലൂടെ സ്കൂളിലെ നാല് കുട്ടികള്‍ക്ക് ഭരണിക്കാവ് ബ്ലോക്ക് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു. അജയ്, മനീഷ്, നന്ദുലാല്‍, അനീഷ് ചന്തു എന്നി കുട്ടികള്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്.
മാവേലിക്കര സബ്ജില്ല സ്ക്കൂള്‍ ഗയിംസ് ഖോ-ഖോ മത്സരത്തില്‍ ജുനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിനു മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഇബ്രാഹിം ബാദുഷ, അജയ്. പി എന്നീ കുട്ടികള്‍ക്ക് മാവേലിക്കര സബ്ജില്ല ടീമിലേക്ക് സെലെക്ഷന്‍ ലഭിച്ചു.
മാവേലിക്കര സബ്ജില്ല സ്ക്കൂള്‍ ഗയിംസ് ഖോ-ഖോ മത്സരത്തില്‍ സിനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിനു രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ആകാശ്, ശ്രീജിത്ത് , അരവിന്ദ്, സുമേഷ് എന്നീ കുട്ടികള്‍ക്ക് മാവേലിക്കര സബ്ജില്ല ടീമിലേക്ക് സെലെക്ഷന്‍ ലഭിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥിയായ പവിന്‍. പി കഴിഞ്ഞ സ്ക്കൂള്‍ ഗയിംസില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് സംസ്ഥാന തലത്തില്‍ ആറാം സ്ഥാനം നേടുകയും ഗ്രേസ് മാര്‍ക്കിനു അര്‍ഹനാകുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് ഈ വിദ്യാര്തിക്ക് പ്ലസ് വണ്ണിനു സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.
ആലപ്പുഴ സ്ക്കൂള്‍ ഗയിംസ് ക്രിക്കറ്റ് മത്സരത്തില്‍ ജുനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിലെ അഹമ്മദ് ശാദുലി കബീര്‍ മാവേലിക്കര സബ്ജില്ല ടീമിനെ പ്രതിനിധികരിച്ചു.
ആലപ്പുഴ സ്ക്കൂള്‍ ഗയിംസ് ഫുട്ബോള്‍ മത്സരത്തില്‍ ജുനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിലെ ആരോമല്‍ മാവേലിക്കര സബ്ജില്ല ടീമിനെ പ്രതിനിധികരിച്ചു.
ആലപ്പുഴ സ്ക്കൂള്‍ ഗയിംസ് ഫുട്ബോള്‍ മത്സരത്തില്‍ സിനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിലെ റിനുരാജ് മാവേലിക്കര സബ്ജില്ല ടീമിനെ പ്രതിനിധികരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2011 ഒക്‌ടോബർ 5, ബുധനാഴ്ച
2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച
2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച
കലോത്സവം 2011
സി.ബി.എം ഹൈസ്ക്കൂള്‍ കലല്സവം 2011 ആരംഭിച്ചു. ഈശ്വര പ്രാര്‍ഥനക്ക് ശേഷം ഹെട്മിസ്ട്രെസ്സ് ശ്രീമതി എസ്. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബഹു മാനേജര്‍ ശ്രീമതി.കെ.ശാന്തകുമാരിയമ്മ നിര്‍വഹിച്ചു. കുട്ടികളുടെ കലാതാല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങളില്‍ എല്ലാ കുട്ടികളും പങ്കെടുത്ത് എല്ലാവരും മികച്ച വിജയം കൈവരിക്കണമെന്ന് മാനേജര്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു.തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ലളിതഗാനം, പദ്യപാരായനങ്ങള്‍, മാപ്പിളപ്പാട്ട്, ഒപ്പന, മോണോ ആക്റ്റ്, മിമിക്രി, സംഘഗാനം, ദേശ ഭക്തിഗാനം, ശാസ്ത്രീയ സംഗീതം, തുടങ്ങിയ മത്സരങ്ങള്‍ നടന്നു.2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച
അധ്യാപകനെ മര്‍ദിചതില്‍ പ്രതിഷേധം
കൊട്ടാരക്കരയില്‍ അധ്യാപകനെ മര്‍ദിച്ചതില്‍ സി.ബി.എം ഹൈസ്ക്കൂളിലെ സ്റ്റാഫ് ഒന്നടങ്കം പ്രതിഷേധിച്ചു. മൃഗീയമായ ഈ ക്രൂരതക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . സ്റ്റാഫ് അല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചു കരിദിനം ആചരിച്ചു
2011 സെപ്റ്റംബർ 24, ശനിയാഴ്‌ച
കലോത്സവം-2011
2011 - 2012 വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവം സെപ്തം.29 , 30 തീയതികളില്‍ നടത്തുകയാണ്. സി.ബി.എം ഹൈസ്ക്കൂളിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന ഈ മേളയില്‍ ലളിതഗാനം, വിവിധ പദ്യപാരായനങ്ങള്‍, പ്രസംഗങ്ങള്‍, മോണോ ആക്റ്റ്, ഒപ്പന, തിരുവാതിര, നാടകം, ചെണ്ട, ചെണ്ടമേളം, ഭരതനാട്യം, മോഹിനിയാട്ടം,കുച്ചുപുടി, മാപ്പിളപ്പാട്ട്, വിവിധ വാദ്യോപകരണങ്ങള്‍ തുടങ്ങിയുള്ള മത്സര ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്വീനര്‍ ശ്രീ. എം. രാജേഷ് കുമാറിനെ സമീപിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

