2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ആരംഭിച്ചു. ആദ്യ പരീക്ഷ മലയാളം പൊതുവേ എളുപ്പം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌

2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ 2011 ഫെബ്രുവരി 14 തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. 370 കുട്ടികള്‍ ഈ സ്ക്കൂളില്‍ പരീക്ഷക്ക്‌ തയ്യാറാകുന്നു. 19  ഹാളുകളില്‍ 20 കുട്ടുകളെ വീതം ഇരുത്തിയാണ്‌ പരീക്ഷ എഴുതുന്നത്‌


2011 ജനുവരി 28, വെള്ളിയാഴ്‌ച

P.T.A  ജനറല്‍ ബോഡി യോഗം 28 ജനുവരി 2011 (ഇന്ന് ) ഉച്ചക്ക് രണ്ടു മണിക്ക് പ്രസിടന്റ്റ് ശ്രീ. സി.ആര്‍.ബാബുപ്രകാഷിന്റെ അധ്യക്ഷതയില്‍ നടക്കുകയുണ്ടായി.

യു.പി കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം

യു.പി കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉത്ഘാടനം ബഹു. എം.എല്‍.എ ശ്രീ. കെ.കെ.ഷാജു നിര്‍വഹിച്ചു.
അദ്ദേഹം ഈ സ്ക്കൂളിലേക്ക് തന്ന അഞ്ച് കംപുറെരുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും അദ്ദേഹം നടത്തി


2011 ജനുവരി 26, ബുധനാഴ്‌ച


ദേശീയതല ശാസ്ത്ര മേളയില്‍   സയന്‍സ്  നാടകം
മൂന്നാം സ്ഥാനം

അഭിനേതാക്കള്‍ 

2011 ജനുവരി 23 നു പോണ്ടിച്ചേരിയില്‍ വെച്ച് നടന്ന ദേശീയ  ശാസ്ത്രമേളയില്‍ കേരള സംസ്ഥാനത്തെ  പ്രതിനിധീകരിച്ച നൂറനാട് സി.ബി.എം.ഹൈ സ്ക്കൂളിന്റെ ടീം ശാസ്ത്ര നാടകത്തില്‍ മൂന്നാം സ്ഥാനം നേടി. പങ്കെടുത്ത കുട്ടികള്‍ക്ക് 54 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും 

2011 ജനുവരി 22, ശനിയാഴ്‌ച

2011-12 വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ആവശ്യകത ഓണ്‍ലൈനായി സ്വീകരിക്കുന്നു. ജനുവരി 25 മുതല്‍ ഫെബ്രുവരി 16 വരെയാണ് ഇന്‍ഡെന്‍റ് നല്‍കേണ്ടത്.