ഈ സ്ക്കൂളിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിനും A + നേടിയ കുട്ടികള്‍ക്കും ഒന്‍പതു വിഷയങ്ങള്‍ക്കും A + നേടിയ കുട്ടികള്‍ക്കുമുള്ള എണ്ടോവ്മെന്റ്റ് വിതരണം ജൂലൈ 27 ബുധനാഴ്ച ഉച്ചയ്ക്ക് 1 .30 നു സ്ക്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. പി.ടി.എ പ്രസിടന്റ്റ് ശ്രീ. സി.ആര്‍ ബാബുപ്രകാശ് അധ്യക്ഷനാകുന്ന സമ്മേളനം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. വി.വിനോദ് ഉദ്ഘാടനം ചെയ്യും. ബഹു.പാലമേല്‍ ഗ്രാമപഞ്ചായത് പ്രസിടന്റ്റ് മുഖ്യ പ്രഭാഷണം നടത്തും. ഐ.എ.എസ്.നു ഒന്നാം റാങ്ക് നേടിയ ശ്രീ.അഭിരാം. ജി.ശങ്കര്‍ മുഖ്യാഥിതി ആയിരിക്കും. ചടങ്ങില്‍ ദേശീയ നാടക മത്സരത്തില്‍ ഈ സ്ക്കൂളിന് മികച്ച വിജയം നേടിത്തന്ന "മഴത്തുള്ളിപ്പോച്ച്ച " യുടെ സംവിധായകന്‍ ശ്രീ. നൂറനാട് സുകുവിനെയും ഇക്കഴിഞ്ഞ കേരള സര്‍വ്വ കലാശാല ബി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാകിയ ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി. പാര്‍വതി തങ്കച്ചിയെയും ആകാശയത്രകള്‍ എന്ന കവിതാ സമാഹാരത്തിലുടെ മലയാള സാഹിത്യരംഗത്ത് ശ്രേദ്ധയനായ കഥാകൃത്തും ഈ സ്ക്കൂളിലെ അധ്യാപകനായ ശ്രീ.ആര്‍.സന്തോഷ് ബാബുവിനെയും അനുമോദിക്കുന്നു.
2011 ജൂലൈ 20, ബുധനാഴ്ച
2011 ജൂലൈ 13, ബുധനാഴ്‌ച
അഭിനന്ദനങ്ങള്‍
കേരള സര്‍വ്വകലാശാല Statistics B.Sc പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി പാര്‍വതി തങ്കച്ച്ചിക്ക് ഈ സ്ക്കൂളിലെ മാനേജ്‌മന്റ്, സ്റാഫ് പി.ടി.എ എന്നിവരുടെ അഭിനന്ദനങ്ങള്‍.
2011 ജൂലൈ 8, വെള്ളിയാഴ്‌ച
ഗണിതശാസ്ത്ര ക്ലബ്
റിപ്പോര്‍ട്ട് തയാറാക്കിയത് കുമാരി രേഷ്മ രാജന്‍ 9 D
2011 ജൂലൈ 5, ചൊവ്വാഴ്ച
വിദ്യ രംഗം കലാസാഹിത്യ വേദി
സ്ക്കൂള്‍ വിദ്യാ രംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ചാര്‍ട്ട് - ചി ത്രപ്രദര്സനവും നടന്നു കണ്‍വീനര്‍ വി. സുനിതയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഹെട്മിസ്ട്രെസ്സ് എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു
2011 ജൂലൈ 1, വെള്ളിയാഴ്‌ച
ഗണിത ശാസ്ത്ര ക്ലബ് ഉദ്ഘാടനം
സ്കൂള്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ നടന്നു. ബഹു.ഹെട്മിസ്ട്രെസ്സ് ശ്രീമതി. ശ്രീകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഹെട്മിസ്ട്രെസ്സ് ശ്രീമതി. കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, വി . സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്. സുനിത സ്വാഗതവും ആര്‍. സജിനി നന്ദിയും ആശംസിച്ചു . ലീലാമ്മ ടീച്ചറിനുള്ള ഗണിത ക്ലബ്ബിന്റെ ഉപഹാരം ഹെട്മിസ്ട്രെസ്സ് നല്‍കി. ചടങ്ങില്‍ ഡി. ഗീതാകുമാരി,
എസ്. ഗിരിജ, വി. ജ്യോതി, ജ്യോതിലക്ഷ്മി, അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
2011 ജൂൺ 29, ബുധനാഴ്‌ച
P.T.A GENERAL BODY
2011-2012 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 2011 ജൂണ്‍ 28 ചൊവ്വാഴ്ച ഉച്ചക്ക് 1.30 നു സ്കൂള്‍ ODITTORIATHIL വച്ച് നടന്നു . യോഗത്തില്‍ പി.ടി.എ പ്രസിടന്ട് ശ്രീ.സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി. സി. തങ്കമണി സ്വാഗതം ആശംസിച്ചു. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ.ശ്രീകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ടി യോഗത്തില്‍ നിന്നും പി.ടി.എ EXICUTIVE അംഗങ്ങളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെ.ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.പുതിയ ഭാരവാഹികളായി ശ്രീ. സി. ആര്‍. ബാബുപ്രകാശ് (പ്രസിടന്റ്റ്) പ്രഭ വി.മറ്റപ്പള്ളി (വൈസ് പ്രസിടന്റ്റ്) ശോഭ (മദേര്‍സ് ഫോറം പ്രസിടന്റ്റ്) അനിത കുമാരി(വൈസ് പ്രസിടന്റ്റ്) എന്നിവരെ തെരഞ്ഞെടുത്തു.
2011 ജൂൺ 27, തിങ്കളാഴ്‌ച
P.T.A GENERAL BODY 28 JUNE 2011 നു
2011-2012 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 2011 ജൂണ്‍ 28 ചൊവ്വാഴ്ച ഉച്ചക്ക് 1.30 നു സ്കൂള്‍ ODITTORIATHIL വച്ച് നടത്തുന്നു. യോഗത്തില്‍ പി.ടി.എ പ്രസിടന്ട് ശ്രീ.സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിക്കും. ടെപുടി ഹെട്മിസ്ട്രസ്സ് ശ്രീമതി. കെ.വിജയകുമാരി അമ്മ സ്വാഗതം ആശംസിക്കും. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ.ശ്രീകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.തുടര്‍ന്ന് ടി യോഗത്തില്‍ നിന്നും പി.ടി.എ EXICUTIVE അംഗങ്ങളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെ.ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിക്കും.
ലഹരി വിരുദ്ധ ദിനം
സ്കൂളിലെ ഹെല്‍ത്ത് ക്ലുബിന്റെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി ഉപയോഗത്തിലെ ദോഷവശങ്ങലെപ്പറ്റി ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ. ശ്രീകുമാരി സ്കൂള്‍ അസ്സെമ്ബെളിയില്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു .കുട്ടികളായ നിങ്ങള്‍ ഈ വിധ ലഹരികള്‍ക്ക് അടിമകള്‍ ആകരുതെന്ന് ടീച്ചര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. വിഷ്ണു ബി. നായര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ശ്രീ. ജയകൃഷ്ണന്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന്,മദ്യം പുകയില തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി ക്ലാസ് എടുത്തു.
2011 ജൂൺ 21, ചൊവ്വാഴ്ച
വായനാദിനം
ശ്രീ .പി. എന്‍. പണിക്കര്‍ അനുസ്മരണവും വായനാ ദിനവും വളരെ ഭംഗിയായി ആചരിച്ചു. അതുല്‍,അനന്തപദ്മനാഭന്‍ എന്നി കുട്ടികള്‍ വായനയുടെ പ്രധാനയാത്ത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ ഈ സ്കൂളിലെ മുന്‍ ഗണിത ശാസ്ത്ര അദ്യാപിക ശ്രീമതി.രജനി ടീച്ചറെ ഗുരുവന്ദനം എന്ന ചടങ്ങില്‍ വെച്ച് ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ് ശ്രീകുമാരി പൊന്നാട അനിച്ചു ആദരിച്ചു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, എം. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

