ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് എല്ലാ ക്ലാസ് അടിസ്ഥാനത്തില്‍ ഗണിതപൂക്കള മത്സരം നടത്തി. എല്ലാ ക്ലാസ്സും പങ്കെടുത്തു. പത്താം ക്ലാസ്സില്‍ ഒന്നാം സമ്മാനം 10 സി ക്കും ഒന്‍പതാം ക്ലാസ് ഒന്നാം സമ്മാനം 9 ബിക്കും 8 ക്ലാസ് ഒന്നാം സമ്മാനം 8 ജി , 8 സി എന്നിവര്‍ പങ്കിട്ടു. യു.പി. ഒന്നാം സ്ഥാനം 7 ഡി കരസ്ഥമാക്കി . അതിനുശേഷം ഗണിതപൂക്കള പ്രദര്‍ശനവും നടത്തി.
2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച
ക്ലസ്റര്‍ മാറ്റി വച്ചു
നാളെ (24 സെപ്തം.2011 ) നടത്താനിരുന്ന മാവേലിക്കര സബ് ജില്ലയിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടി വെട്ടിക്കോട്ട് ആയില്യം പ്രമാണിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മാവേലിക്കര ഡി.ഇ.ഓ അറിയിച്ചു . മാവേലിക്കര താലൂക്കിലെ കായംകുളം,ചെങ്ങന്നൂര്‍ സബ് ജില്ലയില്‍ ഉള്‍പ്പെടുന്ന സ്ക്കൂളുകളിലെ അധ്യാപകര്‍ അതതു സ്ഥലത്തെ ക്ലസ്റര്‍ സെന്ററുകളില്‍ ഹാജരാകണം.
2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച
ITC awareness class for parents
രക്ഷാകര്ത്താക്കള്‍ക്കായുള്ള ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ് എന്ന് സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി. ബഹു. പി.ടി.എ പ്രസിടന്റ്റ് ശ്രീ . സി. ആര്‍. ബാബുപ്രകാശ് ക്ലാസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എസ്. ഐ.ടി.സി. ജെ. ഹരീഷ് കുമാര്‍, ജോയിന്റ് എസ്.ഐ.ടി.സി. എം.രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. 17 ശനിയാഴ്ച നടക്കുന്ന ഐ.സി.ടി ട്രെയിനിംഗ് ക്ലാസ്സിലേക്ക് 20 രക്ഷാകര്‍ത്താക്കള്‍ പേര് രജിസ്ടര്‍ ചെയ്തു.
2011 സെപ്റ്റംബർ 14, ബുധനാഴ്‌ച
ITC awareness class for parents
ഹൈസ്ക്കൂള്‍ ക്ലാസുകളിലെ രക്ഷാകര്ത്താക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ് നാളെ(15 -സെപ്തം -2011 )വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ നടത്തുന്നു
2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച
2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച
2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച
കഥകളി രസകരം
കഴിഞ്ഞ ദിവസം നടന്ന കഥകളി കുട്ടികള്‍ക്ക് വളരെ രസകരവും പുതുമയുള്ളതും ആയിരുന്നു. സ്ക്കൂള്‍ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്കാരംഭിച്ച ഏവൂര്‍ കണംപള്ളില്‍ കഥകളി യോഗത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ചു. ആദ്യത്തെ ഒന്നര മണിക്കൂര്‍ ടെമോന്‍സ്ട്രഷന്‍ ക്ലാസ് ആയിരുന്നു. കഥകളിയുടെ മുദ്രകളും അതിന്റെ അര്‍ത്ഥങ്ങളും കുട്ടികള്‍ക്ക് മനസിലാക്കുന്നതിനു വളരെയേറെ സഹായകരമായിരുന്നു ആ ക്ലാസ്. അതിനു ശേഷം നളചരിതം ആട്ടക്കഥ ഒന്നാം ദിവസം അവതരിപ്പിച്ചു.
2011 സെപ്റ്റംബർ 3, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



