2012 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വിമുക്തി ക്ലബ്

ഇന്നു വളരെ ചെറിയ കുട്ടികള്‍ പോലും മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ ഉപയോഗിച്ച് വന്‍ ദുരന്തങ്ങള്‍ക്ക് ഇരയാകുന്നു. ഇതിനു ശാശ്വത പരിഹാരത്തിനായി ആലപ്പുഴ ജില്ല കളക്ടറുടെ മേല്‍നോട്ടത്തില്‍ സ്ക്കൂള്‍ തലത്തില്‍ അധ്യാപകരിലൂടെ കുട്ടികള്‍ക്ക് ബോധാവല്‍ക്കരണം  നല്കുന്നതിനായി വിമുക്തി ക്ലബ്ബുകള്‍ക്ക് രൂപം നല്‍കി.ഒരു കുടുംബത്തെയെങ്കിലും ലഹരിയില്‍ നിന്നും മുക്തമാക്കാന്‍ കഴിഞ്ഞാല്‍ ഈ പക്ലബ്ബിന്റെ പരാവര്‍ത്തനം വിജയിച്ചു അന്ന് നമ്മുക്ക് വിശ്വസിക്കാം.സ്ക്കൂള്‍ തലത്തില്‍ വിമുക്തിക്ലബ്ബ് അന്വേഷിച്ചപ്പൂല്‍ വളരെ ഹൃദയഭേദകമായ വാര്‍ത്തകളാണ്  എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. 5,6,7,8,9 ക്ലാസുകളിലെ പല കുട്ടികളും ബിയര്‍, ചാരായം, മുറുക്ക്, ലഹരി പദാര്‍ത്ഥങ്ങളായ  ശംഭു, ഗുഡുക്ക തുളസി, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോക്താക്കളാണ്. കുട്ടികള്‍ക്ക് ഈ ശീലം കിട്ടുന്നത് മുതിര്‍ന്നവരില്‍ നിന്നാണ്. അതായത് സ്വന്തം അച്ഛനിലൂടെ, ബന്ധുക്കളിലൂടെ ലഹരിയില്‍ എത്തപ്പെട്ടവര്‍.
എവിടെ ഒരു അധ്യാപകന്‍റെ പരിമിതികള്‍ ഇപ്രകാരം എന്ന് ചിന്തിക്കേണ്ടതാണ്. എങ്കിലും വളരെ കഠിനമായ ഈ പ്രയത്നത്തിനു നേതൃത്വം നല്‍കാന്‍ ഒന്ന് ശ്രമിച്ചു  നോക്കുകയാണ്.

ഒന്നാം ഘട്ടം: 

കുട്ടികളോടെ വളരെ ലാളിത്വത്തോടെയുള്ള പെരുമാറ്റം, ഹൃദയം തുറന്ന് അവരെ ശ്രമിച്ചപ്പോള്‍ അറിയാതെ ചെന്നുപ്പെട്ട രംഗങ്ങള്‍ വിവരിച്ചു തുടങ്ങി.

രണ്ടാം ഘട്ടം: 

മനുഷ്യരില്‍ ഉണ്ടാക്കാത്ത മാരകമായ അസുഖം, ക്യാന്‍സര്‍ പോലെയുള്ള ദുരിതപൂര്‍ണ്ണമായ ജിവിതത്തിന്റെ വിവധ ഘട്ടങ്ങള്‍. 

മൂന്നാം ഘട്ടം: 

ഇത്തരം ശീലത്തെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ പറ്റിയുള്ള സെമിനാര്‍, ചില യാത്രകള്‍(റീജണല്‍ ക്യാന്‍സര്‍ സെന്‍റര്‍ പോലെയുള്ള സ്ഥലങ്ങള്‍) തുടങ്ങിയവ നടത്താന്‍ തീരുമാനിച്ചു.
സ്റ്റാഫ് സെക്രട്ടറി എം. രാജേഷ്‌ കുമാര്‍, അധ്യാപകരായ ജെ. ഹരീഷ് കുമാര്‍, സന്തോഷ്‌ ബാബു , എന്നിവരും എന്നോടൊപ്പം ഈ സംരംഭത്തില്‍ സഹകരിക്കുന്നു. 
                                                                                    തയാറാക്കിയത്: വി. വിജയകുമാര്‍ 

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച

നല്ല പാഠം- ഗാന്ധി ദര്‍ശനത്തിലൂടെ

RAHUL RAJ

 

സ്ക്കൂളില്‍ നിന്നും കളഞ്ഞുകിട്ടിയ 35000 രൂ അടങ്ങിയ ബാഗ്‌ ഓഫീസില്‍ ഏല്‍പ്പിച്ചു മാതൃക കാട്ടിയ 9 ജി യില്‍ പഠിക്കുന്ന രാഹുല്‍ രാജിനെ ഗാന്ധി ദര്‍ശന്‍- ഗണിതശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജെ. ഹരീഷ് കുമാറിന്‍റെ നേതൃത്ത്വത്തില്‍ അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍, അധ്യാപകരായ ആര്‍. സന്തോഷ് ബാബു, വി. വിജയകുമാര്‍, ടി. ജെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച സി.ബി.എം ഹൈസ്ക്കൂള്‍ ടീം


ഗാന്ധി ദര്‍ശന്‍ 2012-2013 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

 കുട്ടികളില്‍ സ്വാശ്രയ ശീലവും ദേശ സ്നേഹവും വളര്‍ത്തുന്നതിന്‍റെ ഭാഗമായി രൂപം കൊണ്ട സംഘടനയാണ് ഗാന്ധി ദര്‍ശന്‍. ഈ സംഘടനക്കുമാനേജര്‍, പി.ടി.എ, അധ്യാപകര്‍, അനധ്യാപകര്‍ കുട്ടികള്‍ എല്ലാവരുടെയും കൂട്ടായ്മ ഈ സംഘടനയെ ശക്തമാക്കുന്നു.

ലക്‌ഷ്യം 

1. സ്വാശ്രയ ശീലം: സോപ്പ്, സോപ്പുപൊടി, ചോക്ക് തുടങ്ങിയവ സ്വയം                     നിര്‍മ്മിക്കുവാനുള്ള പരിശീലനം നല്‍കിക്കഴിഞ്ഞു 
2. ഉദ്യാന പരിപാലനം : ഏകദേശം 30 ല്‍ അധികം ചെടിച്ചെട്ടികളില്‍ ആയി ചെടി വച്ച് സംരക്ഷിക്കുന്നു 

2012 സെപ്റ്റംബർ 25, ചൊവ്വാഴ്ച

ഗണിതോല്‍സവം -2012

ഗണിത വര്‍ഷ ആഘോഷത്തിന്‍റെ ഭാഗമായി  സി.ബി.എം ഹൈസ്ക്കൂളിന്‍റെ ഗണിതശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഗണിതോത്സവം -2012 വിപുലമായ പരിപാടികളോടുകൂടി 28 വെള്ളിയാഴ്ച ആഘോഷിക്കുന്നു. വിവിധ തരം ചാര്‍ട്ടുകളുടെ പ്രദര്‍ശനം,  മോഡല്‍ നിര്‍മാണം, ഗണിത കാര്‍ട്ടൂണ്‍, വിവിധ ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങള്‍, ഗണിത പ്രാര്‍ത്ഥന, ഗണിത തിരുവാതിര, ഗണിത ഗാനങ്ങള്‍, ഗണിത കവിത, ഗണിത വഞ്ചിപ്പാട്ട്, തുടങ്ങിയവ അവതരിപ്പിക്കുന്നു.

2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഓണം ആഘോഷിച്ചു

നൂറനാട് സി.ബി.എം ഹൈസ്ക്കൂള്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടു കൂടി കൊണ്ടാടി. രാവിലെ 8.30 നു തന്നെ അത്തപ്പൂക്കള മത്സരം ആരംഭിച്ചു. ഓരോ ക്ലാസ്സുകാരും അതാതു ക്ലാസ്സുകളില്‍ ആണ് അത്തപ്പൂക്കളം ഇട്ടത്. തുടര്‍ന്ന് പുലികളി, സുന്ദരിക്ക് പൊട്ടു തൊടീല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. തുടര്‍ന്ന് മഹാബലിയുടെ വരവേല്‍പ്പും ഒപ്പം വാമനനും ഓരോ അത്തപ്പൂക്കളവും സന്ദര്‍ശിച്ചു. മത്സരവിജയികള്‍ക്ക് ബഹു. മാനേജര്‍. ശ്രീ. തമ്പിനാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച ശ്രീലക്ഷ്മി എഴുതുന്നു

ഗാന്ധി ഭവനിലെക്കുള്ള എന്‍റെ  യാത്ര 

വലിയ ഒരു അനുഭവം ആയിരുന്നു. ഇത്തരത്തിലുള്ള ഒരു യാത്രയും ഒരു അനുഭവവും എന്‍റെ ജീവിതത്തില്‍ ആദ്യമായാണ്‌. വളരെ നല്ല അന്തരീക്ഷമായിരുന്നു ഗാന്ധി ഭവനില്‍. അവിടുത്തെ ഭിത്തികള്‍ നിറയെ ബൈബിള്‍ വചനങ്ങളും നബി വചനങ്ങളും മഹാന്മാരുടെ വചനങ്ങളുമാണ്. ആദ്യം ഞങ്ങള്‍ ആ ഹാളില്‍ കയറിയിരുന്നു. അവിടെയിരുന്നപ്പോള്‍ എന്തോ മനസിന് വല്ലാത്തൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനമോ ആശ്വാസമോ എനിക്ക് തോന്നി. എന്തോ മനസിന്‌ വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടായത്. അവിടുത്തെ മുറ്റങ്ങള്‍ എല്ലാം വൃക്ഷങ്ങളാലും പൂച്ചെടികളാലും ഔഷധ സസ്യങ്ങളാലും നിറഞ്ഞതായിരുന്നു. അവിടെ ഇരുന്നപ്പോള്‍ വല്ലാത്ത ഒരു ആശാസം മനസിനുണ്ടായത്. വളരെ ശാന്തമായിരുന്നു അവിടം.
പിന്നെ ഞങ്ങള്‍ അവിടെയുള്ള ആളുകളെ ഓരോരുത്തരെയും കണ്ടു. 5ഉം 6ഉം മാസമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ 100 വയസ്സ് കഴിഞ്ഞ വയോധികര്‍ വരെ അവിടുത്തെ അന്തേവാസികളാണ്. ഏകദേശം 750 ല്‍ പരം വരുന്ന അവിടുത്തെ അന്തേവാസികളില്‍ മുന്‍ എം.എല്‍.എ അടക്കമുള്ളവരുണ്ട്. മാനസിക ആസ്വാസ്ത്യമുള്ളവരും അംഗവൈകല്യം ഉള്ളവരും എല്ലാം അവിടെയുണ്ട്. അനാഥരായ ധാരാളം കുട്ടികളുണ്ട്. എന്ത് നിഷ്കളങ്കതയാണ് അവരുടെ മുഖത്ത്.  അവിടെ ധാരാളം വൃദ്ധരെ ഞങ്ങള്‍ കണ്ടു. ഒരു കാലത്ത് അവര്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ എന്ന് അവര്‍ അനാഥരാണ്. വീട്ടുകാരും, വളര്‍ത്തി വലുതാക്കിയ സ്വന്തം മക്കളുമെല്ലാം അവരെ ഉപേഷിച്ചു. എല്ലാവര്‍ക്കും  പറയുവാനുള്ളത് കണ്ണീരിന്‍റെ കഥയായിരുന്നു. അതുപോലെ തന്നെ അവിടെയുള്ളവരില്‍ കൂടുതലും മാനസികാസ്വാസ്ത്യമുള്ളവര്‍ ആണ്. വീട്ടുകാര്‍ അവരെയെല്ലാം ഉപെഷിച്ചതാണ്. ശരിക്കും ഈറനണിഞ്ഞ അനുഭവം ആയിരുന്നു അതൊക്കെ.
ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു ഗാന്ധി ഭവന്‍ എനിക്ക് തന്നത്. ക്ലാസ് മുറിക്കു പുറത്ത് ജീവിതം എന്തണെന്ന് പഠിക്കുവാന്‍ ഒരു അവസരമായിരുന്നു അത്. ജീവിതത്തിനു ഇത്രയും ഭീകരമായ മറ്റൊരു മുഖം ഉണ്ടെന്നു മനസിലാക്കുന്നതിനു കഴിഞ്ഞു. അതിനപ്പുറം സ്നേഹം, ദയ, കാരുണ്യം ഇവയൊക്കെ അറിയാനും പഠിക്കുവാനും  മനസിലാക്കുവാനും കഴിഞ്ഞ ഒരു ദിവസമായിരുന്നു. അവിടുത്തെ അനാഥരായ കുഞ്ഞുകള്‍ക്ക് കിട്ടാതെ പോകുന്ന, മാതാപിതാക്കളുടെ വാത്സല്യവും ശ്രദ്ധയുമൊക്കെ നമുക്ക് എന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നാം നിര്‍ഭാഗ്യരാനെന്നു തോന്നാറുണ്ട്. എന്നാല്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം വളരെ വളരെ ഭാഗ്യമുള്ളവരാണ് എന്ന് മനസിലാകും. ജീവിതത്തില്‍ ഇത്തരം അനുഭവങ്ങളൊക്കെ നമ്മുക്ക് വേണം. അത് ജീവിതത്തിന്‍റെ അര്‍ത്ഥം മനസിലാക്കിത്തരും. എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി  തന്ന, ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും അര്‍ത്ഥം മനസിലാക്കാന്‍ അവസരമൊരുക്കിയ എന്‍റെ ഗുരുശ്രേഷ്ടര്‍ക്ക് എന്‍റെ ഒരായിരം നന്ദി. നാം എല്ലാവരെയും സ്നേഹിക്കുന്നവര്‍ ആയിരിക്കണം. ആരെയും നാം തള്ളി പറയരുത്. ഇത്തരം  അവസ്ഥ നാളെ നമ്മുക്കും ഉണ്ടാകാം 

ഗാന്ധിദര്‍ശന്‍ ക്ലബ്ബ്

ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധി ഭവന്‍ സന്ദര്‍ശിച്ചു. 109 കുട്ടികളോടൊപ്പം അധ്യാപകരായ കെ. വിജയകുമാരി അമ്മ, ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, ശ്രീദേവിക്കുഞ്ഞമ്മ , പി. എല്‍. ശാന്തകുമാരി എന്നിവരും ഉണ്ടായിരുന്നു.