2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ആധാര്‍ എന്നാല്‍

കേന്ദ്രസര്‍ക്കാര്‍ ആധാര്‍ എന്ന പേരില്‍ നടപ്പാക്കുന്ന ആധാര്‍ അഥവാ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍. ഒട്ടും വൈകാതെ നമ്മളിലേക്കെത്തുന്ന ആധാറിനെപ്പറ്റി സി.എസ്. രഞ്ജിത്ത് എഴുതിയ വിജ്ഞാനപ്രദമായ ലേഖനത്തിലേക്ക്.

ആധാര്‍ എന്നാല്‍

ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്ന 12 അക്ക നമ്പറിനെയാണ് ആധാര്‍ എന്നറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാര്‍ നല്‍കാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയല്‍ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തുന്ന വിവരങ്ങളാണ് ആധാറില്‍ രേഖപ്പെടുത്തുക.

വിരലടയാളം, കണ്ണുകളുടെ ചിത്രം

കൈവിരലുകളിലെ അടയാളങ്ങള്‍ ഓരോരുത്തര്‍ക്കും പ്രത്യേകതകളുള്ളതിനാല്‍ തിരിച്ചറിയല്‍ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാല്‍ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തില്‍ കാണുന്ന പാറ്റേണ്‍, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേണ്‍ ഒരുപോലെയിരിക്കില്ല.
പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയല്‍ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് നല്‍കുന്ന ആധാറില്‍ വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല.

ആധാര്‍ ലഭിക്കാന്‍

നിലവിലുള്ള തിരിച്ചറിയല്‍ രേഖകളായ റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി തുടങ്ങിയ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്നതിനായി തുറക്കുന്ന ബൂത്തുകളില്‍ എത്തണം. പ്രാഥമിക വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങള്‍, ഐറിസ് ചിത്രം എന്നിവയും മെഷീനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തും.

ആധാര്‍ വിവരശേഖരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, പോസ്റ്റല്‍ വകുപ്പ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളെ റജിസ്ട്രാര്‍മാരായി നിയമിച്ചിട്ടുണ്ട്. ഐടി സ്കൂള്‍, കെല്‍ട്രോണ്‍ എന്നിവയെയാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറാ ബാങ്ക്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, എല്‍ഐസി തുടങ്ങിയവയും പ്രവര്‍ത്തിക്കും. ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥലം, തീയതി എന്നിവ പത്രങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. ബൂത്തുകളില്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ ലഭിക്കും. തിരിച്ചറിയല്‍ രേഖകളോ, വീടോ ഇല്ലാത്തവര്‍ക്ക്, നിലവില്‍ ആധാര്‍ ഉള്ളവര്‍ പരിചയപ്പെടുത്തി നല്‍കിയാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ആധാര്‍ ലഭിക്കും.

ബാങ്ക് അക്കൌണ്ടുകള്‍ തുറക്കാന്‍

ഇടപാടുകാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ ബാങ്കുകളില്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ സാധിക്കുള്ളൂ. എന്നാല്‍ “സേവിങ്സ് അക്കൌണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നമ്പര്‍ മതിയാകുമെന്ന റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ വരാത്തതും, നീക്കിയിരിപ്പ് തുക 50,000-ല്‍ കവിയാത്തതും, പ്രതിമാസം പരമാവധി 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയîുകയോ ചെയîാത്തതുമായ അക്കൌണ്ടുകളാണ് സേവിങ്സ് ബാങ്ക് അക്കൌണ്ടുകള്‍.

സബ്സിഡികള്‍ ചോര്‍ന്നുപോകാതിരിക്കാന്‍

വ്യക്തമായ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ ഉള്‍പ്പെടുത്തി ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുമ്പോള്‍, വിവിധ സ്കീമുകളില്‍ സര്‍ക്കാരും മറ്റ് ഏജന്‍സികളും നല്‍കുന്ന സഹായധനം ചോര്‍ന്നുപോകാതെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. തൊഴിലുറപ്പ് പദ്ധതി, ജീവനമാര്‍ഗ വികസനപദ്ധതികള്‍, മണ്ണെണ്ണയും പാചകവാതകത്തിനും മറ്റുമുള്ള സബ്സിഡികള്‍ തുടങ്ങിയവ ആധാര്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് അവരുടെ അക്കൌണ്ടിലേക്ക് നേരിട്ട് വിതരണം ചെയîുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

NB: മുകളിലെ വിവരങ്ങള്‍ക്ക് മലയാളമനോരമയോട് കടപ്പാട്

ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനായി നല്‍കേണ്ട അപേക്ഷയുടെ മാതൃക താഴെ കാണാം.
Aadhaar Enrollment form

ആധാറിനു വേണ്ടി നല്‍കേണ്ട വിവരങ്ങള്‍
പേര്
ജനനത്തീയതി
ആണ്‍/പെണ്‍
വിലാസം
രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍ (കുട്ടികളാണെങ്കില്‍)
ഫോണ്‍ നമ്പര്‍, ഇമെയില്‍ (optional))
ആവശ്യമായ ബയോമെട്രിക് വിവരങ്ങള്‍
ഫോട്ടോ
പത്തു വിരലടയാളങ്ങള്‍
കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയല്‍ രേഖകള്‍ Proof of Identity (PoI)
(പേരും ഫോട്ടോയും ഉള്ളത്)

പാസ്പോര്‍ട്ട്
പാന്‍കാര്‍ഡ്
റേഷന്‍കാര്‍ഡ് /PDS ഫോട്ടോ കാര്‍ഡ്
വോട്ടര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകള്‍
NREGS തൊഴില്‍ രേഖ
ഒരു വിദ്യാഭ്യാസസ്ഥാപനം നല്‍കുന്ന ഐഡി കാര്‍ഡ്
Arms ലൈസന്‍സ്
ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാര്‍ഡ്
ഫോട്ടോ പതിച്ച ക്രെഡിറ്റ് കാര്‍ഡ്
ഫോട്ടോ പതിച്ച പെന്‍ഷണര്‍ കാര്‍ഡ്
ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാര്‍ഡ്
ഫോട്ടോ പതിച്ച കിസാന്‍ പാസ്ബുര്ര്
CGHS / ECHS ഫോട്ടോ കാര്‍ഡ്
പോസ്റ്റല്‍ വകുപ്പ് നല്‍കുന്ന ഫോട്ടോ പതിച്ച അഡ്രസ് കാര്‍ഡ്
തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയില്‍ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം.
ഫോട്ടോ ഇല്ലാത്ത രേഖകള്‍ സ്വീകരിക്കുന്നതല്ല.

തിരിച്ചറിയല്‍ വിലാസത്തിനു വേണ്ട രേഖകള്‍ Proof of Address (PoA)
(പേരും വിലാസവും ഉള്ളത്)

പാസ്പോര്‍ട്ട്
ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
റേഷന്‍കാര്‍ഡ്
വോട്ടര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
സര്‍ക്കാര്‍ നല്‍കുന്ന ഐഡി കാര്‍ഡ്
കറണ്ട് ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
വാട്ടര്‍ ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
ടെലിഫോണ്‍ ലാന്‍ഡ് ലൈന്‍ ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
പ്രോപ്പെര്‍ട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ഇന്‍ഷുറന്‍സ് പോളിസി
ഒരു ബാങ്ക് ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു രജിസ്ട്രേഡ് കമ്പനി ലറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
NREGS തൊഴില്‍‌ രേഖ
Arms ലൈസന്‍സ്
പെന്‍ഷണര്‍ കാര്‍ഡ്
സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
കിസാന്‍ പാസ്ബുക്ക്
CGHS / ECHS കാര്‍ഡ്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍, MP, MLA എന്നിവരാരെങ്കിലും
ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍ എന്നിവരാരെങ്കിലും
ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഇന്‍കംടാക്സ് അസസ്മെന്റ് ഓര്‍ഡര്‍
വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
രജിസ്ട്രേഡ് സെയില്‍, ലീസ്, വാടക ഉടമ്പടി
പോസ്റ്റല്‍ വകുപ്പ് നല്‍കുന്ന അഡ്രസ് കാര്‍ഡ്
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ്

ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ For Date of Birth (DoB) proof
(പേരും ജനനത്തീയതിയും ഉണ്ടാകണം)

ജനനസര്‍ട്ടിഫിക്കറ്റ്
SSLC ബുക്ക്/സര്‍ട്ടിഫിക്കറ്റ്
പാസ്പോര്‍ട്ട്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തന്റെ ലറ്റര്‍ഹെഡില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ജനനത്തീയതി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.