2012, ഫെബ്രുവരി 29, ബുധനാഴ്‌ച

ആദരാഞ്ജലികള്‍

 ഇന്ന് അന്തരിച്ച എന്‍.എസ് .എസ്  പ്രസിടന്ട് ശ്രീ.പി.കെ. നാരായണ പണിക്കര്‍ക്ക് ആദരാഞ്ജലികള്‍

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

വാര്‍ഷികം ആഘോഷിച്ചു

 ഈ സ്ക്കൂളില്‍ന്റെ 72 -മത് വാര്‍ഷികം സമുചിതമായി കൊണ്ടാടി വാര്‍ഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാതാരവും ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ശ്രീമതി ലക്ഷ്മിപ്രിയ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം ഈ സ്ക്കൂളില്‍നിന്നും വിരമിക്കുന്ന ടെപുടി ഹെട്മിസ്ട്രസ്സ് ശ്രീമതി. കെ വിജയകുമാരി അമ്മ, സംസ്കൃത അദ്ധ്യാപിക ശ്രീമതി. ആര്‍. വാസന്തി എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പും നല്‍കി.സംസ്ഥാന കല-കായിക -ശാസ്ത്ര മേള വിജയികളെ ബഹു.മാനേജര്‍ ശ്രീമതി. ശാന്തകുമാരി അമ്മ അനുമോദിച്ചു. സ്റ്റാഫിന്‍റെ വക ഷീള്‍ഡും വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും നടന്നു.

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

സൈക്കിള്‍ വിതരണം ചെയ്തു

സൈക്കിള്‍ വിതരണം പാലമേല്‍ പഞ്ചായത്ത്‌ പ്രസി. കെ .ബിജു നിര്‍വഹിക്കുന്നു
കേരള ഗവണ്മെന്റിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ വിദ്യായാത്രയോടനുബന്ധിച്ചു പട്ടികജാതി വിഭാഗത്തില്‍ പെട്ട 42 കുട്ടികള്‍ക്ക് സ്ക്കൂള്‍ അങ്കണത്തില്‍ വച്ച് സൈക്കിള്‍ വിതരണം ചെയ്തു. പി. ടി.എ പ്രസിടന്റ്റ് അധ്യക്ഷന്‍ ആയിരുന്ന യോഗത്തില്‍ വച്ച് ബഹു. പാലമേല്‍ പ്രസിടന്റ്റ്. ശ്രീ. കെ. ബിജു സൈക്കിള്‍ വിതരണം നടത്തി . ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. കലാ ദേവരാജന്‍, പാലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. വേണു കാവേരി, മദേര്‍സ് ഫോറം പ്രസിടന്റ്റ്  ശ്രീമതി. ശോഭ ജയകൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിടന്റ്റ്. പ്രഭ വി. മറ്റപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഹെട്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാറി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു