ഈ സ്ക്കൂളിന്റെ മാനെജുമെന്റ്റ് മാറ്റം ഉണ്ടായി. പുതിയ മാനേജരായി ശ്രീ. തമ്പി നാരായണന്‍ ചുമതലയേറ്റു. അടുത്ത അധ്യയന വര്‍ഷം സ്ക്കൂളിനു ഭൗതികമായി വലിയ മാറ്റം ഉണ്ടാകുമെന്ന് പുതിയ മാനേജര്‍ ഉറപ്പു നല്‍കി. യു.പി, എച്ച്. എസ്. വിഭാഗങ്ങള്‍ക്കായി പുതിയ 20 കമ്പ്യുട്ടര്‍ വീതം ഉണ്ടാകും. എല്ലാ കമ്പ്യുട്ടര്‍കളും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകും.കമ്പ്യുട്ടര്‍ ലാബുകള്‍ dust free ആക്കും. അതുപോലെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഒരു ഹോം തീയേറ്റര്‍ തുടങ്ങിയവയും നിര്‍മ്മിക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ യുറിനല്‍, സ്ക്കൂളില്‍ പൂന്തോട്ടം തുടങ്ങി ധാരാളം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും അതിനു എല്ലാ സ്റ്റാഫ് അംഗങ്ങളും പരിപൂര്‍ണ്ണ സഹകരണം നല്‍കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടു. എല്ലാ സ്റ്റാഫിന്റെയും പരിപൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്ന് സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ ഹെട്മിസ്ട്രസ്സ് ശ്രീമതി എസ്. ശ്രീകുമാരി അധ്യക്ഷയായിരുന്നു. മുന്‍ മാനേജര്‍ ശ്രീമതി. ശാന്തകുമാരിയമ്മ, ശ്രീമതി. ജയശ്രീതമ്പി, മുനധ്യാപകരായ ശ്രീ. ചെല്ലപ്പന്‍ പിള്ള, ശ്രീ. രാഘവന്‍ പിള്ള, ശ്രീ ശങ്കര പിള്ള, ശ്രീ. രാജശേഖരന്‍ പിള്ള, ശ്രീ. പി. ആര്‍. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദി പറഞ്ഞു.
2012, മാർച്ച് 9, വെള്ളിയാഴ്‌ച
2012, മാർച്ച് 7, ബുധനാഴ്‌ച
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന തല സാഹിത്യോത്സവത്തില്‍ കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം സി.ബി.എം ലെ എഴാം ക്ലാസ് വിദ്യാര്‍ഥി ഷിജിന്‍ ഷാജി നേടി. ഈ കുട്ടിക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കേറ്റും സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ജെ.ഹരീഷ് കുമാര്‍ വിതരണം ചെയ്തു. കണ്വീനര്‍ വി. സുനിത, എം. രാജേഷ് കുമാര്‍, വി. വിജയകുമാര്‍, കെ. അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
2012, മാർച്ച് 2, വെള്ളിയാഴ്‌ച
മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച സോഷ്യല്‍ സയന്‍സ് ക്ലബിനുള്ള അവാര്‍ഡ് സിബിഎം.ന്
മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച സോഷ്യല്‍ സയന്‍സ് ക്ലബ്ബിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നമ്മുടെ സ്ക്കൂള്‍ കരസ്ഥമാക്കി. സോഷ്യല്‍ സയന്‍സ് മേളകളിലും ഗ്രൂപ്പ് പ്രോജക്ടുകളിലും ഈ സ്ക്കൂളിലെ കുട്ടികള്‍ മികച്ചപ്രകടനം കാഴ്ച വച്ചു സ്ക്കൂള്‍ തലത്തിലും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നമ്മുടെ ക്ലബ്ബിനു കഴിഞ്ഞതിന്റെ ഫലമാണ് ഈ അംഗീകാരം നമുക്ക് ലഭിച്ചത് . ഡി. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തില്‍ അധ്യാപകരായ എസ്. ഷിബുഖാന്‍ ജി മായാദേവി എന്നിവരുടെ ചുമതലയില്‍ ക്ലബ് പ്രവര്‍ത്തിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)