2012, മാർച്ച് 9, വെള്ളിയാഴ്‌ച

സി.ബി.എം ഹൈസ്ക്കൂളിന് പുതിയ മാനെജുമെന്റ്റ്

ഈ സ്ക്കൂളിന്റെ മാനെജുമെന്റ്റ് മാറ്റം ഉണ്ടായി. പുതിയ മാനേജരായി ശ്രീ. തമ്പി നാരായണന്‍ ചുമതലയേറ്റു. അടുത്ത അധ്യയന വര്‍ഷം സ്ക്കൂളിനു ഭൗതികമായി വലിയ മാറ്റം ഉണ്ടാകുമെന്ന് പുതിയ മാനേജര്‍ ഉറപ്പു നല്‍കി. യു.പി, എച്ച്. എസ്.  വിഭാഗങ്ങള്‍ക്കായി പുതിയ 20 കമ്പ്യുട്ടര്‍ വീതം ഉണ്ടാകും. എല്ലാ കമ്പ്യുട്ടര്‍കളും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടാകും.കമ്പ്യുട്ടര്‍ ലാബുകള്‍ dust free ആക്കും. അതുപോലെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട്‌ ക്ലാസ് റൂമുകളും ഒരു ഹോം തീയേറ്റര്‍ തുടങ്ങിയവയും നിര്‍മ്മിക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ യുറിനല്‍, സ്ക്കൂളില്‍ പൂന്തോട്ടം തുടങ്ങി ധാരാളം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും അതിനു എല്ലാ സ്റ്റാഫ് അംഗങ്ങളും പരിപൂര്‍ണ്ണ സഹകരണം നല്‍കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടു. എല്ലാ സ്റ്റാഫിന്റെയും പരിപൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്ന് സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ ഹെട്മിസ്ട്രസ്സ് ശ്രീമതി എസ്. ശ്രീകുമാരി അധ്യക്ഷയായിരുന്നു. മുന്‍ മാനേജര്‍ ശ്രീമതി. ശാന്തകുമാരിയമ്മ, ശ്രീമതി. ജയശ്രീതമ്പി, മുനധ്യാപകരായ ശ്രീ. ചെല്ലപ്പന്‍ പിള്ള, ശ്രീ. രാഘവന്‍ പിള്ള, ശ്രീ ശങ്കര പിള്ള, ശ്രീ. രാജശേഖരന്‍ പിള്ള, ശ്രീ. പി. ആര്‍. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദി പറഞ്ഞു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.