2012, ജൂൺ 29, വെള്ളിയാഴ്‌ച

SMART CLASS ROOM ഉദ്ഘാടനം

 സി.ബി.എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട്‌ ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം 2012 ജൂലൈ 3 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. അബ്ദു റബ്ബ് നിര്‍വഹിക്കുന്നു. അതോടൊപ്പം പുതിയ കമ്പ്യൂട്ടര്‍ ലാബിന്‍റെയും കെട്ടിടത്തിന്‍റെയും ഉത്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നു. ബഹു. മാവേലിക്കര എം.എല്‍.എ ശ്രീ. ആര്‍. രാജേഷ് അധ്യക്ഷത വഹിക്കും. ബഹു.മാവേലിക്കര എം.പി. ശ്രീ. കൊടുക്കുന്നില്‍ സുരേഷ് മുഖ്യ അതിഥി ആയിരിക്കും.  രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

PTA EXECUTIVE

PTA യുടെ പുതിയ ഭാരവാഹികളായി ശ്രീ. സി.ആര്‍. ബാബു പ്രകാശ് (പ്രസി), ശ്രീ. പ്രഭ വി മറ്റപ്പള്ളി(വൈസ് പ്രസി), ശോഭ ജയകൃഷ്ണന്‍(മദേര്‍സ് ഫോറം പ്രസി), രമാദേവി(മദേര്‍സ് ഫോറം വൈസ് പ്രസി) എന്നിവരെ തെരഞ്ഞെടുത്തു.

2012, ജൂൺ 27, ബുധനാഴ്‌ച

PTA GENERAL BODY

ഈ വര്‍ഷത്തെ PTA ജനറല്‍ ബോഡി നാളെ ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ വച്ച് കൂടുന്നതാണ് . കഴിഞ്ഞ വര്‍ഷത്തെ PTA പ്രസിഡന്‍റ് ശ്രീ. സി. ആര്‍. ബാബു പ്രകാശിന്‍റെ  അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റിപ്പോര്‍ട്ടും കണക്കും സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അവതരിപ്പിക്കും.  ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. കെ. വിജയകുമാരി അമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. രാജേഷ്‌ കുമാര്‍ നന്ദിയും പറയും. ഈ വര്‍ഷത്തെ PTA, മദേര്‍സ് ഫോറം , ഐ ടി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും 

2012, ജൂൺ 26, ചൊവ്വാഴ്ച

സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍

ജീവശാസ്ത്രത്തിന്‍റെ ക്ലാസ് എസ്. രാജേഷ്‌ സാര്‍ സ്മാര്‍ട്ട് ക്ലാസ് ഉപയോഗിച്ച് നയിക്കുന്നു 
 
ജൂണ്‍ 26 ലോക ലഹരി വിരുദ്ധദിനം               കുമാരി.രശ്മി  പ്രതിഞ്ജാ വാചകം ചൊല്ലി കൊദുക്കൂന്നു.

2012, ജൂൺ 20, ബുധനാഴ്‌ച

വായനാദിനം

കെ. ഭാസുരന്‍സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു 
രാവിലെ അസ്സംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി പ്രഭാഷണം. ഗുരുവന്ദനത്തില്‍ ഈ സ്ക്കൂളിലെ മുന്‍അധ്യാപകനായ ശ്രീ. കെ. ഭാസുരനെ ആദരിച്ചു. ചടങ്ങില്‍ ബഹു. മാനെജുമേന്റ് പ്രതിനിധി ശ്രീ. പി.ആര്‍ കൃഷ്ണന്‍ നായര്‍ പങ്കെടുത്തു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിച്ചു . ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. കെ. വിജയകുമാരിയമ്മ സ്വാഗതവും കണ്വീനര്‍. ശ്രീ. വി.വിജയകുമാര്‍  നന്ദിയും പറഞ്ഞു.

2012, ജൂൺ 18, തിങ്കളാഴ്‌ച

വായനാദിനം

മലയാളികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍ ജീവിതം മാറ്റിവച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ  ജൂണ്‍19 വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. അതിനു വേണ്ടികേരളത്തിലെ ഓരോ ഗ്രാമത്തിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു. നിരക്ഷര നിര്‍മാജനതിനു വേണ്ടി കേരള അനൌപചാരിക വിദ്യാഭ്യാസ വികസന സമിതിക്കു രൂപം നല്‍കി.1995 ജൂണ്‍ 19 നു അദ്ദേഹം അന്തരിച്ചു. 

വായനോല്‍സവം  

നാളെ സ്ക്കൂളില്‍ നടത്തുന്ന  പ്രധാന പരിപാടികള്‍ 
രാവിലെ അസ്സംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി പ്രഭാഷണം. ഗുരുവന്ദനത്തില്‍ ഈ സ്ക്കൂളിലെ മുന്‍അധ്യാപകനായ ശ്രീ. കെ. ഭാസുരനെ ആദരിക്കുന്നു. ചടങ്ങില്‍ ബഹു. മാനെജുമേന്റ് പ്രതിനിധി ശ്രീ. പി.ആര്‍ കൃഷ്ണന്‍ നായര്‍ പങ്കെടുക്കും. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. കെ. വിജയകുമാരിയമ്മ സ്വാഗതവും കണ്വീനര്‍. ശ്രീമതി. കെ.ജി. രാജശ്രീ നന്ദിയും പറയും 

2012, ജൂൺ 6, ബുധനാഴ്‌ച

എല്ലാ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ

Full A+ കിട്ടിയ കുട്ടികള്‍ക്കുള്ള മൊമെന്റം മാനേജര്‍ വിതരണം ചെയ്യുന്നു.
ഇന്ന് നടന്ന രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ബഹു. പി.ടി.എ പ്രസിഡന്‍റ്  അധ്യക്ഷനായിരുന്നു. എച്ച്.എം. ശ്രീകുമാറി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ഈ സ്ക്കൂളിലെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഭൌതിക സാഹചര്യങ്ങളെ പറ്റി ബഹു. മാനേജര്‍ ശ്രീ. തമ്പി നാരായണന്‍ രക്ഷാകര്ത്താക്കളെ അറിയിച്ചു. കേരളത്തില്‍ ഒരു സ്ക്കൂളിലും കാണാത്ത തരത്തിലുള്ള കമ്പ്യുട്ടര്‍ ലാബ്‌, സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം, തുടങ്ങിയ സൗകര്യങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയാറാകണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു. ഈ സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  ഇതു കേരളത്തില്‍ ആദ്യമായാണ് ഒരു സ്ക്കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഇന്‍ഷറന്‍സ് പരിരക്ഷ നല്‍കുന്നതിനു മാനെജ്മെന്റ് തയ്യാറാകുന്നത്. ഇതിനെ എല്ലാ രക്ഷാകര്‍ത്താക്കളും കൈയടിച്ചു സ്വാഗതം ചെയ്തു. യോഗത്തില്‍ വച്ച് ഈ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ+ വാങ്ങിയ കുട്ടികള്‍ക്കുള്ള മാനേജരുടെ വകയായുള്ള പാരിതോഷികം തമ്പി സാര്‍, അദ്ദേഹത്തിന്‍റെ സഹധര്‍മിണി ശ്രീമതി ജയശ്രീ തമ്പി എന്നിവര്‍ നല്‍കി. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ്‌ കുമാര്‍ നന്ദി രേഖപ്പെടുത്തി.

2012, ജൂൺ 5, ചൊവ്വാഴ്ച

PTA മീറ്റിംഗ് നാളെ

ബഹു.മാനേജര്‍ ശ്രീ. തമ്പി നാരായണന്‍റെ നിര്‍ദ്ദേശപ്രകാരം  വിളിച്ചുകൂട്ടിയ പ്രത്യേക പി.ടി.എ  ജനറല്‍ ബോഡി നാളെ ഉച്ചക്ക് രണ്ടു മണിക്ക് ചേരും. ബഹു. പി.ടി.എ പ്രസിഡന്‍റ്റ്  ശ്രീ. ബാബു പ്രകാശ് അധ്യക്ഷത വഹിക്കും. എസ് .എസ്.എല്‍.സി.പരിക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ കുട്ടികള്‍ക്ക് മാനേജുമെന്റിന്റെ വകയായുള്ള പാരിതോഷികം ഈ ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.

ലോക പരിസ്ഥിതി ദിനം ആചരിച്ചു





.
ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നമ്മുടെ സ്ക്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ബഹു. മാനേജര്‍ ശ്രീ. തമ്പി നാരായണന്‍ അവര്‍കള്‍ വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് ഉത്ഘാടനം ചെയ്തു. ശ്രീമതി. ജയശ്രീ തമ്പി, ഹെട്മിസ്ട്രസ്സ് ശ്രീമതി. ശ്രീകുമാരി, ശ്രീമതി. ശ്രീജ, സ്റ്റാഫ് സെക്രട്ടറി  ശ്രീ. എം. രാജേഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.  സ്ക്കൂളില്‍ കുട്ടികള്‍ക്ക് ഭൌതികമായി ധാരാളം സൌകര്യങ്ങള്‍ ഒരുക്കുയിരിക്കുന്നു. അത് കുട്ടികള്‍ അത് പ്രയോജനപ്പെടുത്തിയാലെ തുടര്‍ന്നും കൂടതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് തനിക്കു തോന്നുകയുള്ളൂ എന്ന് ശ്രീ. തമ്പി നാരായണന്‍ അവര്‍കള്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ശ്രീമതി. ജയശ്രീ തമ്പി എല്ലാ കുട്ടികളും നല്ല സ്വഭാവത്തില്‍ വളരണം, ഈ കിട്ടിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം, മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും ബഹുമാനിക്കുകയും ആദരവോടെ പെരുമാറുകയും വേണം. നല്ല വ്യക്തിത്വമുള്ളവാരാകണം.  ശ്രീജ ടീച്ചര്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റി കുട്ടികളെ പറഞ്ഞു മനസിലാക്കി.

2012, ജൂൺ 4, തിങ്കളാഴ്‌ച

പ്രവേശനോത്സവം

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്ന് രാവിലെ പ്രവേശനോത്സവം വളരെ ഭംഗിയായി നടക്കുകയുണ്ടായി. രാവിലെ പുതിയതായി സ്ക്കൂളില്‍ പ്രവേശനം ലഭിച്ച കുട്ടികളെ ഹെട്മിസ്ട്രസ്സ് സ്വാഗതം ചെയ്തു. തുടര്‍ന്ന്‍ ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി വിളംബര ജാഥ നടത്തി. ബഹു.മാനേജര്‍ ശ്രീ. തമ്പിസര്‍, ശ്രീമതി. ജയശ്രീ തമ്പി ശ്രീ. കൃഷ്ണന്‍നായര്‍സാര്‍, ശ്രീമതി. ശ്രീകുമാരി ടീച്ചര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു ജാഥ. സ്ക്കൂളില്‍ നിന്നും ആരംഭിച്ച ജാഥ നിന്നും പത്താംകുറ്റി ജംഗ്ഷനില്‍ എത്തി തിരിച്ചു സ്കൂളില്‍ വന്നു ചേര്‍ന്നു
.