ലഹരി വിമുക്ത സന്ദേശവുമായി നൂറനാട് സി. ബി. എം എച്ച്. എസ്സിലെ വിദ്യാര്‍ത്ഥികള്‍ 13.10.2012
നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ സന്ദേശയാത്രയുമായി നൂറനാട് സി. ബി.എം ഹൈസ്കൂളിലെ ഇരുന്നൂറോളം
വിദ്യാര്‍ത്ഥികള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍നിന്നും ആലപ്പുഴ
ബീച്ചിലേക്ക് യാത്ര തിരിച്ചു. കായംകുളം എക്സ്സൈസ് ഓഫീസിലെ ദാമോദരന്‍
ട്രെയിന്‍ യാത്രക്കിടയില്‍ കമ്പാര്‍ട്ട് മെന്ടില്‍ വെച്ച് ലഹരിയില്‍
പതിയിരിക്കുന്ന (അടങ്ങിയിരിക്കുന്ന വിവിധ രാസവസ്തുക്കള്‍ വരുത്തിവെക്കുന്ന)
അപകടങ്ങളെപ്പറ്റി കുട്ടികളെ ബോധവല്‍ക്കരിച്ചു.
ആഴക്കടലിനെ സാക്ഷിനിര്‍ത്തി, ബഹു: ആലപ്പുഴ ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഡോ: സി. മുരളീധരന്‍പിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികള്‍ ഏറ്റുചൊല്ലി. ആലപ്പുഴ ടൌണ്‍, എക്സ്സൈസ് - പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി. ടി. എ വൈസ് പ്രസിഡണ്ട് പ്രഭാ വി. മറ്റപ്പള്ളി ആധ്യക്ഷം വഹിച്ചു. മദേഴ്സ് ഫോറം പ്രസിഡണ്ട് ശോഭാ ജയകൃഷ്ണന്‍, വിമുക്തി ക്ലബ് സ്കൂള്‍ കോര്‍ഡിനേറ്റര്‍ വി.വിജയ കുമാര്‍, എം.രാജേഷ് കുമാര്‍, ടി. ജെ. കൃഷ്ണകുമാര്‍, വി. സുനില്‍കുമാര്‍, മായാദേവി, ആര്‍. സിനി, ജെ. ആര്‍. പ്രിയ, കെ. ജി. രാജശ്രീ എന്നിവര്‍ സംബന്ധിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.