2013, ഫെബ്രുവരി 6, ബുധനാഴ്‌ച

73-മത് വാര്‍ഷികാഘോഷം ഫെബ്രു.8 ന്

         നൂറനാട് സി.ബി.എം ഹൈസ്ക്കൂളിന്റെ 73-മത് വാര്‍ഷികാഘോഷം 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഈ. സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി , ഡെപ്യുട്ടി ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു. 
   പി.ടി.എ പ്രസിഡന്റ് ശ്രീ. സി.ആര്‍. ബാബു പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികസമ്മേളനം ഉത്ഘാടനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്  അഡ്വ. എസ്.ജിതേഷ് നിര്‍വഹിക്കുന്നു. പ്രശസ്ത കോമഡി താരം ശ്രീ. ഉല്ലാസ് പന്തളം മുഖ്യാഥിതി ആയിരിക്കും. പാലമേല്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. കെ. ബിജു മുഖ്യ പ്രഭാഷണം നടത്തും.
      
സംസ്ഥാന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിലും സംസ്ഥാന കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചവരെയും ഭാരത് സ്ക്കൗട്ട് &ഗൈഡ്സ്  രാജ്യ പുരസ്ക്കാര്‍ ജേതാക്കളെയും ഈ ചടങ്ങില്‍ അനുമോദിക്കുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. വേണു കാവേരി, ആര്‍. സോമന്‍ ഉണ്ണിത്താന്‍, ശ്രീമതി. ബി. രമാദേവി, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. പ്രഭ. വി മറ്റപ്പള്ളി , മദേഴ്സ് ഫോറം പ്രസിഡന്റ് ശ്രീമതി. ശോഭ ജയകൃഷ്ണന്‍, മുന്‍ അധ്യാപിക ശ്രീമതി.പി. എന്‍. പ്രസന്ന, സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. രാജേഷ് കുമാര്‍, ശ്രീ. എന്‍. അബ്ദുല്‍ അശീശ്, സ്ക്കൂള്‍ ചെയര്‍മാന്‍ മാസ്റര്‍.അഭിജിത്ത്, സ്ക്കൂള്‍ ജനാധിപത്യ വേദി സെക്രട്ടറി കുമാരി. സൗമ്യ. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി. സി. തങ്കമണി സ്വാഗതവും കണ്വീനര്‍ കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറയും. കലോത്സവ വിജയികള്‍ക്കുള്ള അവാര്‍ഡ്  സ്ക്കൂള്‍ മാനേജര്‍ ശ്രീ.പി. ആര്‍. കൃഷ്ണന്‍ നായരും രാജ്യ പുരസ്ക്കാര്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് മുന്‍ മാനേജര്‍ ശ്രീമതി. കെ. ശാന്തകുമാരിയമ്മയും വിതരണം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.