2012-2013 വർഷത്തെ എസ്.എസ്.എല് സി പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആഗസ്റ്റ് 7 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഹാളിൽ കൂടുന്ന ചടങ്ങിൽ അനുമോദിക്കുന്നു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ 13 കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും 9 വിഷയങ്ങൾക്ക് A+ നേടിയ കുട്ടികൾക്ക് ഷീൽഡും
പിന്നോക്ക വിഭാഗത്തിൽ മികവു പുലർത്തിയ കുട്ടികൾക്കുള്ള ഉപഹാരവും സമ്മാനിക്കുന്നു.
പി.ടി.എ പ്രസിഡന്റ് എസ്. സജി അധ്യക്ഷത വഹിക്കുന്ന യോഗം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു. കുട്ടികൾക്കുള്ള അവാർഡ് പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ബിജുവും സ്ക്കൂൾ മാനേജർ ശ്രീ. തമ്പി നാരായണനും നിർവഹിക്കും. പാലമേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. വേണു കാവേരി, ശ്രീ. ആര. സോമൻ ഉണ്ണിത്താൻ, മാതൃ സമിതി പ്രസിഡന്റ് ശ്രീമതി. ബി.രേമടെവി, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. എന. ചന്ദ്രൻ, മുന് പ്രഥമ അധ്യാപിക ശ്രീമതി. എസ്.ശ്രീകുമാരി,ഉപ പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. എസ്.രാജേഷ്, എന്നിവർ അനുമോദിക്കും. പ്രഥമാധ്യാപിക ശ്രീമതി. സി. തങ്കമണി സ്വാഗതവും ജനറൽ കണ്‍വീനർ ശ്രീ.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറയും.
എല്ലാ വിഷയങ്ങൾക്കും A+ നേടിയ അനന്ത പദ്മനാഭൻ, അനുസൃതി, ഹരിസൂര്യ,അഖിൽ,അഞ്ചു ബാബു, മാളവിക, സേതു ലക്ഷ്മി, ഷൈമോൾ ഫിലിപ്, ഹനീത ഹനീഫ്, അഭിജിത്ത്, ജിതുൻ. വി വർഗീസ് , അഖില അജികുമാർ, സുബിൻ സുരേഷ് 9 വിഷയങ്ങൾക്കും A+ നേടിയ അജ്മി അനൂപ്, ധന്യ സുധാകരാൻ, അക്ഷയ്, അഞ്ജലി, സൂര്യ പ്രകാശ് പിന്നോക്ക വിഭാഗത്തിൽ മികവു പുലർത്തിയ അക്ഷര, അഭിരാം, ശില്പ രാജ് , അഭിരാമി, ശരത് കുമാര് എന്നികുട്ടികളാണ് അനുമോടനത്തിനു അർഹരായവർ. അതോടൊപ്പം 9 ക്ലാസിൽ ഏറ്റവും കൂടുതൽ ഗ്രേഡ് വാങ്ങിയ പാർവതി മുരളി, 8 ക്ലാസ്സിൽ ഏറ്റവും കൂടുതൽ ഗ്രേഡ് വാങ്ങിയ മേഘ എന്നിവരെയും അനുമോദിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.