2012 ജൂലൈ 11, ബുധനാഴ്‌ച

കുട്ടനാട്ടിലെക്കൊരു യാത്ര




കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന കുട്ടനാട്ടിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഒരു പഠന യാത്ര സംഘടിപ്പിക്കുന്നു. കുട്ടനാടിലെ കൃഷി രീതികള്‍, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, തകഴി സ്മാരകം, കരുമാടിക്കുട്ടന്‍, കുട്ടനാട്ടിലെ നദികള്‍, അവയുടെ മാലിന്യ പ്രശ്നങ്ങള്‍, ഹൌസ് ബോട്ടുകള്‍ എന്നിവ നേരില്‍ കണ്ട്  മനസിലാക്കുക എന്നതാണ് ഈ പഠനയാത്രയുടെ ഉദ്ദേശ്യം 

സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം

 2012-2013 വര്‍ഷത്തെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ  ഉദ്ഘാടനം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. കെ. വിജയകുമാരിയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി ശ്രീമതി. വി. ലക്ഷ്മി സ്വാഗതം ആശംസിച്ചു. വിവിധ ക്ലബ്ബ് കണ്‍വീനര്‍മാരായ ശ്രീ. ഹരീഷ് കുമാര്‍(ഗണിത ശാസ്ത്രം), ആര്‍. സന്തോഷ്‌ ബാബു(ഇംഗ്ലീഷ് ലിറ്റററി ), എസ്. രാജേഷ്‌(സയന്‍സ്) എം. രാജേഷ്‌ കുമാര്‍(സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ ആശംസിച്ചു. ശ്രീ. എസ്. ഷിബു ഖാന്‍ നന്ദി പറഞ്ഞു.

2012 ജൂലൈ 3, ചൊവ്വാഴ്ച

SMART CLASS ROOM INAGURATION


ഈ സ്ക്കൂളില്‍ ഈ വര്‍ഷം പണികഴിപ്പിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ  ഉദ്ഘാടനം ബഹു..വിദ്യാഭ്യാസ മന്ത്രി .ശ്രീ പി. കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. ഇന്നു വൈകിട്ട് 4 മണിക്ക് എത്തി ചേര്‍ന്ന അദ്ദേഹം, പുതിയ കാലഘട്ടത്തില്‍ ഇതു പോലെയുള്ള ക്ലാസ്സുകളാണ് പുതിയ തലമുറക്ക് ആവശ്യം ഉള്ളതെന്ന് ഓര്‍മിപ്പിച്ചു. പുതുതായി വാങ്ങിയ 2 ബസ്സുകളുടെ ഫ്ലാഗ് ഓഫ്‌ കര്‍മം ബഹു. മാവേലിക്കര എം..പി ശ്രീ..കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു.  ചടങ്ങുകളില്‍ പി..ടി..എ പ്രസിഡണ്ട്‌ ശ്രീ.. സി..ആര്‍.. ബാബു പ്രകാശ് അധ്യക്ഷത വഹിച്ചു..  ശ്രീ.. പി..ആര്‍.. കൃഷ്ണന്‍ നായര്‍ സ്വാഗതവും ശ്രീമതി..എസ്. ശ്രീകുമാരി നന്ദിയും പറഞ്ഞു.. ചടങ്ങില്‍ മാനേജര്‍ ശ്രീ. തമ്പി നാരായണന്‍, മുന്‍ മാനേജര്‍ ശ്രീമതി. ശാന്തകുമാരി അമ്മ, പ്രഭ..വി മറ്റപ്പള്ളി, കെ.. ആനന്ദവല്ലി അമ്മ, ശോഭ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു..

2012 ജൂൺ 29, വെള്ളിയാഴ്‌ച

SMART CLASS ROOM ഉദ്ഘാടനം

 സി.ബി.എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട്‌ ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം 2012 ജൂലൈ 3 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. അബ്ദു റബ്ബ് നിര്‍വഹിക്കുന്നു. അതോടൊപ്പം പുതിയ കമ്പ്യൂട്ടര്‍ ലാബിന്‍റെയും കെട്ടിടത്തിന്‍റെയും ഉത്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നു. ബഹു. മാവേലിക്കര എം.എല്‍.എ ശ്രീ. ആര്‍. രാജേഷ് അധ്യക്ഷത വഹിക്കും. ബഹു.മാവേലിക്കര എം.പി. ശ്രീ. കൊടുക്കുന്നില്‍ സുരേഷ് മുഖ്യ അതിഥി ആയിരിക്കും.  രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

PTA EXECUTIVE

PTA യുടെ പുതിയ ഭാരവാഹികളായി ശ്രീ. സി.ആര്‍. ബാബു പ്രകാശ് (പ്രസി), ശ്രീ. പ്രഭ വി മറ്റപ്പള്ളി(വൈസ് പ്രസി), ശോഭ ജയകൃഷ്ണന്‍(മദേര്‍സ് ഫോറം പ്രസി), രമാദേവി(മദേര്‍സ് ഫോറം വൈസ് പ്രസി) എന്നിവരെ തെരഞ്ഞെടുത്തു.

2012 ജൂൺ 27, ബുധനാഴ്‌ച

PTA GENERAL BODY

ഈ വര്‍ഷത്തെ PTA ജനറല്‍ ബോഡി നാളെ ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ വച്ച് കൂടുന്നതാണ് . കഴിഞ്ഞ വര്‍ഷത്തെ PTA പ്രസിഡന്‍റ് ശ്രീ. സി. ആര്‍. ബാബു പ്രകാശിന്‍റെ  അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റിപ്പോര്‍ട്ടും കണക്കും സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അവതരിപ്പിക്കും.  ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. കെ. വിജയകുമാരി അമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. രാജേഷ്‌ കുമാര്‍ നന്ദിയും പറയും. ഈ വര്‍ഷത്തെ PTA, മദേര്‍സ് ഫോറം , ഐ ടി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും 

2012 ജൂൺ 26, ചൊവ്വാഴ്ച

സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍

ജീവശാസ്ത്രത്തിന്‍റെ ക്ലാസ് എസ്. രാജേഷ്‌ സാര്‍ സ്മാര്‍ട്ട് ക്ലാസ് ഉപയോഗിച്ച് നയിക്കുന്നു 
 
ജൂണ്‍ 26 ലോക ലഹരി വിരുദ്ധദിനം               കുമാരി.രശ്മി  പ്രതിഞ്ജാ വാചകം ചൊല്ലി കൊദുക്കൂന്നു.

2012 ജൂൺ 20, ബുധനാഴ്‌ച

വായനാദിനം

കെ. ഭാസുരന്‍സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു 
രാവിലെ അസ്സംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി പ്രഭാഷണം. ഗുരുവന്ദനത്തില്‍ ഈ സ്ക്കൂളിലെ മുന്‍അധ്യാപകനായ ശ്രീ. കെ. ഭാസുരനെ ആദരിച്ചു. ചടങ്ങില്‍ ബഹു. മാനെജുമേന്റ് പ്രതിനിധി ശ്രീ. പി.ആര്‍ കൃഷ്ണന്‍ നായര്‍ പങ്കെടുത്തു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിച്ചു . ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. കെ. വിജയകുമാരിയമ്മ സ്വാഗതവും കണ്വീനര്‍. ശ്രീ. വി.വിജയകുമാര്‍  നന്ദിയും പറഞ്ഞു.

2012 ജൂൺ 18, തിങ്കളാഴ്‌ച

വായനാദിനം

മലയാളികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍ ജീവിതം മാറ്റിവച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ  ജൂണ്‍19 വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. അതിനു വേണ്ടികേരളത്തിലെ ഓരോ ഗ്രാമത്തിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു. നിരക്ഷര നിര്‍മാജനതിനു വേണ്ടി കേരള അനൌപചാരിക വിദ്യാഭ്യാസ വികസന സമിതിക്കു രൂപം നല്‍കി.1995 ജൂണ്‍ 19 നു അദ്ദേഹം അന്തരിച്ചു. 

വായനോല്‍സവം  

നാളെ സ്ക്കൂളില്‍ നടത്തുന്ന  പ്രധാന പരിപാടികള്‍ 
രാവിലെ അസ്സംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി പ്രഭാഷണം. ഗുരുവന്ദനത്തില്‍ ഈ സ്ക്കൂളിലെ മുന്‍അധ്യാപകനായ ശ്രീ. കെ. ഭാസുരനെ ആദരിക്കുന്നു. ചടങ്ങില്‍ ബഹു. മാനെജുമേന്റ് പ്രതിനിധി ശ്രീ. പി.ആര്‍ കൃഷ്ണന്‍ നായര്‍ പങ്കെടുക്കും. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. കെ. വിജയകുമാരിയമ്മ സ്വാഗതവും കണ്വീനര്‍. ശ്രീമതി. കെ.ജി. രാജശ്രീ നന്ദിയും പറയും