2013 ഒക്‌ടോബർ 11, വെള്ളിയാഴ്ച
2013 ഒക്‌ടോബർ 9, ബുധനാഴ്‌ച
സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളുംസ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും
സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന 50 ൽ പരം മത്സര ഇനങ്ങളിൽ 500 ൽ പരം കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന 50 ൽ പരം മത്സര ഇനങ്ങളിൽ 500 ൽ പരം കുട്ടികൾ പങ്കെടുക്കുന്നു.
2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച
സ്പോർട്സ്
ആലപ്പുഴ റവന്യൂ ജില്ല ഗെയിംസ് മത്സരത്തിൽ ജൂനിയർ ഖോ-ഖോ യിൽ സി.ബി.എം ഹൈസ്കൂളിലെ ടീം ഒന്നാം സ്ഥാനം നേടി മാവേലികര സബ് ജില്ലയെ പ്രതിനിധികരിച്ചാണ് സി.ബി.എം ടീം പങ്കെടുത്തത്. നന്ദു ലാൽ, അജയ്. പി, പ്രബിൻ പ്രസാദ്, അരവിന്ദ്, ശംഭു, പ്രദീപ് എന്നിവരാണ് സി.ബി.എമ്മിൽ നിന്നും സബ് ജില്ലയെ പ്രതിനിധികരിച്ചത്. ഇതിൽ നിന്നും നന്ദു ലാൽ, അജയ്, അരവിന്ദ്, എന്നിവർക്ക് ആലപ്പുഴ ജില്ല ടീമിലേക്കും സെലെക്ഷൻ ലഭിച്ചു. സീനിയർ ക്രിക്കറ്റിൽ ജസീം ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14 ജില്ല ടീം ക്യാമ്പിലേക്ക് മിഥുൻ, അതുൽ, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഗാന്ധി ദർശൻ മത്സരങ്ങൾ
ആലപ്പുഴ എസ്. എൽ പുരം ഗാന്ധി ഭവൻറെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്ക്കൂൾ വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിൽ സ്കിറ്റ് വിഭാഗത്തിൽ നൂറനാട് സി.ബി.എം ഹൈസ്ക്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിഥുൻ.എസ്. മുഹമ്മദ് ഹാറൂണ്‍, അഞ്ജന. എസ്, ബാസിദ് നാസർ, റയാൻ ബിൻ ഷെരീഫ്, നൗഫീന നൗഷാദ്, ആകാശ്. എസ് ശ്രീലക്ഷ്മി, സ്വാതി, അഞ്ജന, അഭിനന്ദ് ദിലീപ്, എന്നിവർ സ്കിറ്റിലും ദേവിക, ഇമ്രാൻ എന്നിവർ പ്രശ്നോത്തരിയിലും സ്ക്കൂളിനെ പ്രതിനിധികരിച്ചു
2013 സെപ്റ്റംബർ 15, ഞായറാഴ്‌ച
2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച
How to connect aadhar card with gas connection as online..?How to connect aadhar card with gas connection as online..?
പാചകവാതക
സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി
സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ
നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ്
എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന്
അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍
നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ
ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു
കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള
പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ
വിശദീകരിച്ചിരിക്കുന്നു
2013 സെപ്റ്റംബർ 5, വ്യാഴാഴ്‌ച
ഓവറോൾ ചാമ്പ്യൻ ഷിപ്പ്
മാവേലിക്കര സാബ് ജില്ല ഗയിംസ് മേളയിൽ നൂറനാട് സി.ബി.എം.ഹൈസ്ക്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻ ഷിപ്പിന് വേണ്ടി പോരാടിയ കുട്ടികൾക്ക് കായിക അധ്യാപകരായ ആര. ഹരികൃഷ്ണൻ, യു. യദുകൃഷ്ണൻ എന്നിവരാണ് പരിശീലനം നല്കിയത്. കുട്ടികളെയും അധ്യാപകെരയും പി. ടി എ. യും സ്റ്റാഫും അഭിനന്ദിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

