2011 മാർച്ച് 4, വെള്ളിയാഴ്‌ച

ശശികുമാര്‍ സാറിന് ആദരാഞ്ജലികള്‍

കര്മപദത്തിന്റെ പാതിവഴിയില്‍ അടര്‍ന്നുവീണ പ്രിയ സുഹൃത്തെ 
വാക്കുകള്‍ക്കതീതമായി മനസ്സുകൊണ്ട്‌ ഞങ്ങള്‍ നമിക്കുന്നു 

തെരഞ്ഞെടുപ്പ് ഏപ്രില്‍ 13


കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 13 ന്. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 19 ന് പുറത്തിറക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ മെയ് 13 ന്. കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണല്‍ മെയ് 13നാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 19ന് പുറപ്പെടുവിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിനുപുറമെ തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി, എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമബംഗാളില്‍ ആറുഘട്ടങ്ങളിലായി, ഏപ്രില്‍ 18, 23, 27, മെയ് 1, 7,10 തിയതികളില്‍ തിരഞ്ഞെടുപ്പ് നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ 13നും അസമില്‍ രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 4നും 11നും തിരഞ്ഞെടുപ്പ് നടക്കും.

കേരളത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 26 ആയിരിക്കും. സൂക്ഷ്മ പരിശോധന മാര്‍ച്ച് 28നാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 30ആണ്. വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച വോട്ടിങ് സ്ലിപ്പ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്യും. നിലവില്‍ സ്ലിപ്പ് വിതരണം ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്.

കേളത്തില്‍ 20,700 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 2.56 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വീഡിയോ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍ക്കാന്‍ കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ നമ്പര്‍ 1965) സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

സ്ഥാനാര്‍ത്ഥികളുടെ ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2011 ഫെബ്രുവരി 22, ചൊവ്വാഴ്ച

കേരള നിയമസഭയില്‍ നാടകം അവതരിപ്പിച്ച ഈ സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ആര്‍. സന്തോഷ്‌ ബാബുവിന് അഭിനന്ദനങ്ങള്‍

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃ ഭാഷ ദിനം

ഫെബ്രുവരി 21
അന്താരാഷ്ട്ര മാതൃ ഭാഷ ദിനം

" എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണിവിത്ത് മുള പൊട്ടി
മിന്നുമീരില വീശിടും പോല്‍ എത്ര   ഈരടികള്‍
മണ്ണ് വിയര്‍പ്പു വിതച്ചവര്‍തന്‍ ഈണമായി  വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാല്‍ ആടി മലയാളം
കൊഞ്ചലും കുറുമൊഴികളും  പോയി കഥകള്‍ പലതോതി
നെഞ്ചണച്ചൊരു   ഗുരു വളര്‍ത്തിയ കിളി പകല്‍ പാടി
ദേവദൈത്യ മനുഷ്യ വര്‍ഗ്ഗ മഹാച്ചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കില്‍ ഓതി വളര്‍ന്നു  മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം "
അമ്മേ മലയാളമേ ,
"ഈ മാതൃ ഭാഷ ദിനത്തില്‍ ഈ മക്കളുടെ സ്നേഹാദരവുകള്‍  ഏറ്റു വാങ്ങിയാലും "


" എന്റെ ഭാഷ............. എന്റെ കമ്പ്യൂട്ടറിന് ......"

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

MODEL EXAM

മോഡല്‍ പരീക്ഷയുടെ രണ്ടാം ദിവസത്തെ പരീക്ഷ ഇംഗ്ലീഷ് കുറച്ചു പ്രയാസമായിരുന്നു എന്ന് കുട്ടികള്‍ പറയുന്നു

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ആരംഭിച്ചു. ആദ്യ പരീക്ഷ മലയാളം പൊതുവേ എളുപ്പം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌

2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ 2011 ഫെബ്രുവരി 14 തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. 370 കുട്ടികള്‍ ഈ സ്ക്കൂളില്‍ പരീക്ഷക്ക്‌ തയ്യാറാകുന്നു. 19  ഹാളുകളില്‍ 20 കുട്ടുകളെ വീതം ഇരുത്തിയാണ്‌ പരീക്ഷ എഴുതുന്നത്‌


2011 ജനുവരി 28, വെള്ളിയാഴ്‌ച

P.T.A  ജനറല്‍ ബോഡി യോഗം 28 ജനുവരി 2011 (ഇന്ന് ) ഉച്ചക്ക് രണ്ടു മണിക്ക് പ്രസിടന്റ്റ് ശ്രീ. സി.ആര്‍.ബാബുപ്രകാഷിന്റെ അധ്യക്ഷതയില്‍ നടക്കുകയുണ്ടായി.