2013 ഫെബ്രുവരി 8, വെള്ളിയാഴ്ച
2013 ഫെബ്രുവരി 6, ബുധനാഴ്ച
73-മത് വാര്‍ഷികാഘോഷം ഫെബ്രു.8 ന്
നൂറനാട് സി.ബി.എം ഹൈസ്ക്കൂളിന്റെ 73-മത് വാര്‍ഷികാഘോഷം 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഈ. സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി , ഡെപ്യുട്ടി ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കുന്നു.
പി.ടി.എ പ്രസിഡന്റ് ശ്രീ. സി.ആര്. ബാബു പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികസമ്മേളനം ഉത്ഘാടനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷ് നിര്‍വഹിക്കുന്നു. പ്രശസ്ത കോമഡി താരം ശ്രീ. ഉല്ലാസ് പന്തളം മുഖ്യാഥിതി ആയിരിക്കും. പാലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ബിജു മുഖ്യ പ്രഭാഷണം നടത്തും.
2013 ജനുവരി 17, വ്യാഴാഴ്ച
അഭിനന്ദിച്ചു
കളഞ്ഞു കിട്ടിയ പണം സത്യസന്ധമായി ഓഫീസില്‍ ഏല്‍പ്പിച്ച് മറ്റുകുട്ടികള്‍ക്ക് മാതൃകയായ അഭിനന്ദു, ആദിത്യന് എന്നി അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ സ്റ്റാഫ് കൌണ്‍സിലും അസ്സംബ്ലിയിലും അനുമോദിച്ചു. വഴിയില്‍ കിടന്ന പണം കിട്ടിയ ഉടന്‍ തന്നെ ഈ മിടുക്കന്മാര് ഓഫീസിലെത്തി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീകുമാരി ടീച്ചറിന്റെ പക്കല്‍ ഏല്‍പ്പിക്കുകയായിരുന്നു.
2012 ഡിസംബർ 10, തിങ്കളാഴ്ച
2012 ഡിസംബർ 3, തിങ്കളാഴ്ച
സംസ്ഥാന ശാസ്ത്രോല്‍സവം - 2012
സംസ്ഥാന ശാസ്ത്രോല്‍സവം - 2012 വിജയികള്‍
സംസ്ഥാന ശാസ്ത്രോല്‍സവം - 2012 നവംബര്‍ 26, 27 ,28, 29 തീയതികളില്‍ കോഴിക്കോട്ടു വച്ച് നടന്നു. ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് ഈ സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുത്തു. സയന്‍സ് മേള വര്‍ക്കിംഗ് മോഡലിന് 10 എച്ചിലെ അഭിജിത്ത്, ജിതുന്‍ വി. വര്‍ഗീസ്, എന്നിവരും സോഷ്യല്‍ സയന്‍സ് മേളയില്‍ 10 എച്ചിലെ ഹരിനന്ദന്, 10 സി യിലെ അഞ്ജു രാജ് എന്നിവരും ശാസ്ത്രനാടകത്തിനു ഹരി സൂര്യ, സുബിന് സന്തോഷ്, അഞ്ജു, ഷിമോള്‍, ശ്രീശങ്കരന് നായര്‍, തുടങ്ങിയ കുട്ടികളും പങ്കെടുത്തു. എല്ലാ കുട്ടികള്‍ക്കും എ ഗ്രേഡ് കിട്ടി.
2012 നവംബർ 20, ചൊവ്വാഴ്ച
2012 ഒക്ടോബർ 18, വ്യാഴാഴ്ച
കുടിനീരുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
നൂറനാട് സി. ബി. എം. ഹൈസ്കൂളിലെ 2200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ പ്യൂരിഫയെറു'മായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നൂറനാട് ബ്രാഞ്ച് ജനറല്‍ മാനേജര്‍ നസീര്ഖാന് എത്തി . അദ്ദേഹത്തോടൊപ്പം രവീന്ദ്രന്.കെ(ചീഫ് മാനേജര്‍) രാധാകൃഷ്ണന്‍പിള്ള(മാനേജര്‍), , അജിത(ഡെപ്യുട്ടി മാനേജര്‍), സിന്ധു എന്നിവരും ഉണ്ടായിരുന്നു. സ്ക്കൂള് അസംബ്ലിയില്‍ വച്ച് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി പ്യൂരിഫയര്‍ എറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എം. രാജേഷ് കുമാര്‍, ഡേപ്യുട്ടി ഹെഡ് മിസ്ട്രസ്സ് ശ്രീമതി. വി.വിജയകുമാരി അമ്മ എന്നിവര്‍ സംസാരിച്ചു.
2012 ഒക്ടോബർ 15, തിങ്കളാഴ്ച
പാര്‍വതിക്ക് ആദരാഞ്ജലികള്‍
ഇന്നലെ സ്ക്കൂട്ടര്‍ അപകടത്തില്‍ മരിച്ച ഈ സ്ക്കൂളിലെ 9- ആം ക്ലാസ് വിദ്യാര്‍ഥിനി പാര്‍വതിയുടെ ചേതനയറ്റ ശരീരം രാവിലെ 11 മണിക്ക് സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ചു. വിങ്ങിപ്പൊട്ടി നില്ക്കുന്ന കൂട്ടുകാരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ നാട്ടുകാര്‍ വിഷമിച്ചു. ഒരുമണിക്കൂര്‍ പ്രദര്‍ശനത്തിനു ശേഷം കൂട്ടുകാരോടും അധ്യാപകരോടും യാത്രപോലും പറയാതെ വിളിച്ചാല്‍ വിളികേള്‍ക്കാത്ത ലോകത്തേക്ക് പാര്‍വതി യാത്രയായി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








