2013 ജൂൺ 7, വെള്ളിയാഴ്‌ച

ലോക പരിസ്ഥിതി ദിനം ആചരിച്ചു.

ലോക പരിസ്തിതി ദിനമായ ജൂണ്‍ 5 നു ഈ സ്ക്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ബഹു. മാനേജര്  ശ്രീ. കൃഷ്ണൻനായര് ഉദ്ഘാടനം ചെയ്തു. ബഹു. ഹെഡ് മിസ്ട്രസ്

2013 ഏപ്രിൽ 24, ബുധനാഴ്‌ച

സി.ബി.എം ഹൈസ്ക്കൂളിന് 12 A+

2013 എസ് . എസ് .എൽ. സി പരീക്ഷയിൽ  സി.ബി.എം ഹൈസ്ക്കൂളിന്  12 ഫുൾA+. 9 വിഷയങ്ങൾക്ക്‌ എ+ 6 പേർക്ക്.   96 ശതമാനം വിജയം. ഇംഗ്ലീഷ് മീഡിയം 100 ശതമാനം വിജയം

 

 

FULL A+ നേടിയകുട്ടികൾ  

 











2013 ഫെബ്രുവരി 10, ഞായറാഴ്‌ച

കാര്‍ട്ടൂണ്‍കള്‍ വരച്ചു   കൊണ്ട് അഡ്വ. എസ്. ജിതേഷ് നടത്തിയ വാര്‍ഷികാഘോഷം ഉദ്ഘാടനം വേദിയില്‍ നിന്ന് 

2013 ഫെബ്രുവരി 8, വെള്ളിയാഴ്‌ച

നൂറനാട് സി.ബി.എം ഹൈസ്ക്കൂളിന്റെ 73-മത് വാര്‍ഷികാഘോഷം 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു  ഈ. സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി , ഡെപ്യുട്ടി ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി 


  

2013 ഫെബ്രുവരി 6, ബുധനാഴ്‌ച

73-മത് വാര്‍ഷികാഘോഷം ഫെബ്രു.8 ന്

         നൂറനാട് സി.ബി.എം ഹൈസ്ക്കൂളിന്റെ 73-മത് വാര്‍ഷികാഘോഷം 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഈ. സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി , ഡെപ്യുട്ടി ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി. കെ. വിജയകുമാരിയമ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു. 
   പി.ടി.എ പ്രസിഡന്റ് ശ്രീ. സി.ആര്‍. ബാബു പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികസമ്മേളനം ഉത്ഘാടനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്  അഡ്വ. എസ്.ജിതേഷ് നിര്‍വഹിക്കുന്നു. പ്രശസ്ത കോമഡി താരം ശ്രീ. ഉല്ലാസ് പന്തളം മുഖ്യാഥിതി ആയിരിക്കും. പാലമേല്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. കെ. ബിജു മുഖ്യ പ്രഭാഷണം നടത്തും.
      

2013 ജനുവരി 17, വ്യാഴാഴ്‌ച

അഭിനന്ദിച്ചു

കളഞ്ഞു കിട്ടിയ പണം സത്യസന്ധമായി ഓഫീസില്‍ ഏല്‍പ്പിച്ച് മറ്റുകുട്ടികള്‍ക്ക്  മാതൃകയായ അഭിനന്ദു, ആദിത്യന്‍ എന്നി അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ സ്റ്റാഫ്‌ കൌണ്‍സിലും അസ്സംബ്ലിയിലും  അനുമോദിച്ചു. വഴിയില്‍ കിടന്ന പണം കിട്ടിയ ഉടന്‍ തന്നെ ഈ മിടുക്കന്‍മാര്‍ ഓഫീസിലെത്തി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീകുമാരി ടീച്ചറിന്‍റെ പക്കല്‍ ഏല്‍പ്പിക്കുകയായിരുന്നു.

2013 ജനുവരി 3, വ്യാഴാഴ്‌ച

ആലപ്പുഴ റവന്യൂ ജില്ല കലോസവത്തില്‍ സാന്‍സ്ക്രിറ്റ് വിഭാഗത്തില്‍  സമസ്യാപൂരണം ഒന്നാം സ്ഥാനം നേടിയ എസ്. ശ്രീലക്ഷ്മി. ഈ സ്ക്കൂളിലെ 9-ബി യിലെ വിദ്യാര്‍ഥിനിയാണ്.

2012 ഡിസംബർ 10, തിങ്കളാഴ്‌ച

സംസ്കൃത കലോത്സവം-2012 യു പി, എച്ച്. എസ് ഓവറോള്‍ സി.ബി.എമ്മിന്

പടനിലത്ത് നടന്ന മാവേലിക്കര ഉപജില്ല കലോത്സവത്തില്‍ സംസ്കൃതോത്സവത്തില്‍ സി.ബി.എം ഹൈസ്ക്കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2012 ഡിസംബർ 3, തിങ്കളാഴ്‌ച

സംസ്ഥാന ശാസ്ത്രോല്‍സവം - 2012

സംസ്ഥാന ശാസ്ത്രോല്‍സവം - 2012 വിജയികള്‍ 

 



സംസ്ഥാന ശാസ്ത്രോല്‍സവം  - 2012 നവംബര്‍ 26, 27 ,28, 29 തീയതികളില്‍ കോഴിക്കോട്ടു വച്ച് നടന്നു. ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച്  ഈ സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുത്തു. സയന്‍സ് മേള വര്‍ക്കിംഗ് മോഡലിന് 10 എച്ചിലെ അഭിജിത്ത്, ജിതുന്‍ വി. വര്‍ഗീസ്‌, എന്നിവരും സോഷ്യല്‍ സയന്‍സ് മേളയില്‍ 10 എച്ചിലെ ഹരിനന്ദന്‍, 10 സി യിലെ അഞ്ജു രാജ് എന്നിവരും ശാസ്ത്രനാടകത്തിനു ഹരി സൂര്യ, സുബിന്‍ സന്തോഷ്‌, അഞ്ജു, ഷിമോള്‍, ശ്രീശങ്കരന്‍ നായര്‍, തുടങ്ങിയ കുട്ടികളും പങ്കെടുത്തു. എല്ലാ കുട്ടികള്‍ക്കും എ ഗ്രേഡ് കിട്ടി.