2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച
2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച
ഓണം ആഘോഷിച്ചു
നൂറനാട് സി.ബി.എം ഹൈസ്ക്കൂള്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടു കൂടി കൊണ്ടാടി. രാവിലെ 8.30 നു തന്നെ അത്തപ്പൂക്കള മത്സരം ആരംഭിച്ചു. ഓരോ ക്ലാസ്സുകാരും അതാതു ക്ലാസ്സുകളില്‍ ആണ് അത്തപ്പൂക്കളം ഇട്ടത്. തുടര്‍ന്ന് പുലികളി, സുന്ദരിക്ക് പൊട്ടു തൊടീല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. തുടര്‍ന്ന് മഹാബലിയുടെ വരവേല്‍പ്പും ഒപ്പം വാമനനും ഓരോ അത്തപ്പൂക്കളവും സന്ദര്‍ശിച്ചു. മത്സരവിജയികള്‍ക്ക് ബഹു. മാനേജര്‍. ശ്രീ. തമ്പിനാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച
ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച ശ്രീലക്ഷ്മി എഴുതുന്നു
ഗാന്ധി ഭവനിലെക്കുള്ള എന്‍റെ യാത്ര
വലിയ ഒരു അനുഭവം ആയിരുന്നു. ഇത്തരത്തിലുള്ള ഒരു യാത്രയും ഒരു അനുഭവവും എന്‍റെ ജീവിതത്തില്‍ ആദ്യമായാണ്. വളരെ നല്ല അന്തരീക്ഷമായിരുന്നു ഗാന്ധി ഭവനില്‍. അവിടുത്തെ ഭിത്തികള്‍ നിറയെ ബൈബിള്‍ വചനങ്ങളും നബി വചനങ്ങളും മഹാന്മാരുടെ വചനങ്ങളുമാണ്. ആദ്യം ഞങ്ങള്‍ ആ ഹാളില്‍ കയറിയിരുന്നു. അവിടെയിരുന്നപ്പോള്‍ എന്തോ മനസിന് വല്ലാത്തൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനമോ ആശ്വാസമോ എനിക്ക് തോന്നി. എന്തോ മനസിന് വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടായത്. അവിടുത്തെ മുറ്റങ്ങള്‍ എല്ലാം വൃക്ഷങ്ങളാലും പൂച്ചെടികളാലും ഔഷധ സസ്യങ്ങളാലും നിറഞ്ഞതായിരുന്നു. അവിടെ ഇരുന്നപ്പോള്‍ വല്ലാത്ത ഒരു ആശാസം മനസിനുണ്ടായത്. വളരെ ശാന്തമായിരുന്നു അവിടം.
പിന്നെ ഞങ്ങള്‍ അവിടെയുള്ള ആളുകളെ ഓരോരുത്തരെയും കണ്ടു. 5ഉം 6ഉം മാസമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ 100 വയസ്സ് കഴിഞ്ഞ വയോധികര്‍ വരെ അവിടുത്തെ അന്തേവാസികളാണ്. ഏകദേശം 750 ല്‍ പരം വരുന്ന അവിടുത്തെ അന്തേവാസികളില്‍ മുന്‍ എം.എല്‍.എ അടക്കമുള്ളവരുണ്ട്. മാനസിക ആസ്വാസ്ത്യമുള്ളവരും അംഗവൈകല്യം ഉള്ളവരും എല്ലാം അവിടെയുണ്ട്. അനാഥരായ ധാരാളം കുട്ടികളുണ്ട്. എന്ത് നിഷ്കളങ്കതയാണ് അവരുടെ മുഖത്ത്. അവിടെ ധാരാളം വൃദ്ധരെ ഞങ്ങള്‍ കണ്ടു. ഒരു കാലത്ത് അവര്‍ക്ക് എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ എന്ന് അവര്‍ അനാഥരാണ്. വീട്ടുകാരും, വളര്‍ത്തി വലുതാക്കിയ സ്വന്തം മക്കളുമെല്ലാം അവരെ ഉപേഷിച്ചു. എല്ലാവര്‍ക്കും പറയുവാനുള്ളത് കണ്ണീരിന്‍റെ കഥയായിരുന്നു. അതുപോലെ തന്നെ അവിടെയുള്ളവരില്‍ കൂടുതലും മാനസികാസ്വാസ്ത്യമുള്ളവര്‍ ആണ്. വീട്ടുകാര്‍ അവരെയെല്ലാം ഉപെഷിച്ചതാണ്. ശരിക്കും ഈറനണിഞ്ഞ അനുഭവം ആയിരുന്നു അതൊക്കെ.
ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു ഗാന്ധി ഭവന്‍ എനിക്ക് തന്നത്. ക്ലാസ് മുറിക്കു പുറത്ത് ജീവിതം എന്തണെന്ന് പഠിക്കുവാന്‍ ഒരു അവസരമായിരുന്നു അത്. ജീവിതത്തിനു ഇത്രയും ഭീകരമായ മറ്റൊരു മുഖം ഉണ്ടെന്നു മനസിലാക്കുന്നതിനു കഴിഞ്ഞു. അതിനപ്പുറം സ്നേഹം, ദയ, കാരുണ്യം ഇവയൊക്കെ അറിയാനും പഠിക്കുവാനും മനസിലാക്കുവാനും കഴിഞ്ഞ ഒരു ദിവസമായിരുന്നു. അവിടുത്തെ അനാഥരായ കുഞ്ഞുകള്‍ക്ക് കിട്ടാതെ പോകുന്ന, മാതാപിതാക്കളുടെ വാത്സല്യവും ശ്രദ്ധയുമൊക്കെ നമുക്ക് എന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നാം നിര്‍ഭാഗ്യരാനെന്നു തോന്നാറുണ്ട്. എന്നാല്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം വളരെ വളരെ ഭാഗ്യമുള്ളവരാണ് എന്ന് മനസിലാകും. ജീവിതത്തില്‍ ഇത്തരം അനുഭവങ്ങളൊക്കെ നമ്മുക്ക് വേണം. അത് ജീവിതത്തിന്‍റെ അര്‍ത്ഥം മനസിലാക്കിത്തരും. എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി തന്ന, ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും അര്‍ത്ഥം മനസിലാക്കാന്‍ അവസരമൊരുക്കിയ എന്‍റെ ഗുരുശ്രേഷ്ടര്‍ക്ക് എന്‍റെ ഒരായിരം നന്ദി. നാം എല്ലാവരെയും സ്നേഹിക്കുന്നവര്‍ ആയിരിക്കണം. ആരെയും നാം തള്ളി പറയരുത്. ഇത്തരം അവസ്ഥ നാളെ നമ്മുക്കും ഉണ്ടാകാം
ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധി ഭവന്‍ സന്ദര്‍ശിച്ചു. 109 കുട്ടികളോടൊപ്പം അധ്യാപകരായ കെ. വിജയകുമാരി അമ്മ, ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, ശ്രീദേവിക്കുഞ്ഞമ്മ , പി. എല്‍. ശാന്തകുമാരി എന്നിവരും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഭാരതത്തിന്‍റെ 65- മത് സ്വാതന്ത്ര്യദിനം വളരെ ഭംഗിയായി ആചരിച്ചു. ദേശീയ പതാക ഹെട്മിസ്ട്രസ്സ് ഉയര്‍ത്തി. കുട്ടികള്‍ ദേശീയ ഗാനം ആലപിച്ചു. സ്കൌട്ട് & ഗൈഡ്സ് കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ സൈക്കിള്‍ റാലി ശൌര്യ ചക്ര സുജിത് ബാബുവിന്‍റെ ഭവനത്തിലെത്തി സ്മാരകം സന്ദര്‍ശിച്ചു.
എസ് എസ് എല്‍ സി അവാര്‍ഡ് വിതരണം ചെയ്തു
ഈക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ+ വാങ്ങിയ കുട്ടികളെയും 9 വിഷയങ്ങള്‍ക്ക് എ+ വാങ്ങിയ കുട്ടികളെയും അനുമോദിച്ചു. ഈ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പി.ടി.എ യുടെ വകയായുള്ള വിതരണം ചെയ്തു. ബഹു. പി.ടി.എ പ്രസി. ശ്രീ. സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിച്ച യോഗം വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ച് മെമ്പര്‍ ശ്രീ. മാത്യുസ് ജോര്‍ജ്ജ് ചുനക്കര ഉദ്ഘാടനം ചെയ്തു. ബഹു. പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. കെ. ബിജു മുഖ്യാഥിതി ആയിരുന്നു. മാനേജര്‍ പ്രതിനിധി ശ്രീ. പി.ആര്‍. കൃഷ്ണന്‍ നായര്‍, മുന്‍ മാനേജര്‍ ശ്രീമതി. കെ. ശാന്തകുമാരി അമ്മ, പഞ്ചായത്ത് മെമ്പര്‍ ശ്രീ. വേണു കാവേരി പി.ടി.എ വൈസ്. പ്രസി. പ്രഭ. വി.മറ്റപ്പള്ളി , ശ്രീമതി. കെ.വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി. ശ്രീ. എം. രാജേഷ് കുമാര്‍എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി സ്വാഗതവും കണ്വീനര്‍ ശ്രീ. വി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)