2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

എസ് എസ് എല്‍ സി അവാര്‍ഡ് വിതരണം ചെയ്തു

ഈക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ+ വാങ്ങിയ കുട്ടികളെയും 9 വിഷയങ്ങള്‍ക്ക്‌ എ+ വാങ്ങിയ കുട്ടികളെയും അനുമോദിച്ചു. ഈ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പി.ടി.എ യുടെ വകയായുള്ള  വിതരണം ചെയ്തു. ബഹു. പി.ടി.എ പ്രസി. ശ്രീ. സി.ആര്‍ ബാബു പ്രകാശ് അധ്യക്ഷത വഹിച്ച യോഗം  വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ച് മെമ്പര്‍ ശ്രീ. മാത്യുസ് ജോര്‍ജ്ജ് ചുനക്കര ഉദ്ഘാടനം ചെയ്തു. ബഹു. പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. കെ. ബിജു മുഖ്യാഥിതി ആയിരുന്നു. മാനേജര്‍ പ്രതിനിധി ശ്രീ. പി.ആര്‍. കൃഷ്ണന്‍ നായര്‍, മുന്‍ മാനേജര്‍ ശ്രീമതി. കെ.  ശാന്തകുമാരി അമ്മ, പഞ്ചായത്ത് മെമ്പര്‍ ശ്രീ. വേണു കാവേരി പി.ടി.എ വൈസ്. പ്രസി. പ്രഭ. വി.മറ്റപ്പള്ളി , ശ്രീമതി. കെ.വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി. ശ്രീ. എം. രാജേഷ്‌ കുമാര്‍എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി. എസ്. ശ്രീകുമാരി സ്വാഗതവും കണ്വീനര്‍ ശ്രീ. വി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.