2013, ജൂലൈ 22, തിങ്കളാഴ്‌ച

ഡങ്കിപ്പനിക്കെതിരെ സീഡ് പോരാട്ടം

  പാലമേൽ പഞ്ചായത്തിൽ  അടിയ്ക്കടി കൂടി വരുന്ന ഡങ്കിപ്പനി മരണത്തിന് പ്രതിവിധിയായി സി.ബി.എം എച്ച് എസ്സിലെ സീഡ് അംഗങ്ങൾ ബോധവല്ക്കരണ പരിപാടിയുമായി രംഗത്ത്. മഴക്കാലമായതോടെ പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി, നൂറനാട്, മറ്റപ്പള്ളി ആദിക്കാട്ടുകുളങ്ങര, പനയിൽ, തുടങ്ങിയ വാർഡുകളിൽ ഡങ്കിപ്പനി പടർന്നു പിടിക്കുകയാണ്. അതിനെതിരെ സീഡ് ക്ലബ്ബിലെ കുട്ടികളുടെ
നേതൃത്ത്വത്തിൽ ഒന്നാം ഘട്ട പ്രവര്ത്തനം എന്ന നിലയിൽ വാര്ടിലെ വീടുകൾ സന്ദർശിച്ച് വീട്ടുകാർക്ക് വേണ്ട ബോധവൽക്കരണം നൽകുകയും മാർഗനിർദ്ദേശങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സീഡ് പോലീസിന്റെ നെത്രുത്വത്തിഉൽ വെള്ളം കെട്ടികിടക്കുന്ന മേഖലകളും വൃത്തി ഹീനമായ ചുറ്റുപാടുകളും വീട്ടുകാരെ ബോധ്യപ്പെടുത്തി. ക്ലോറിനേറ്റ് ചെയ്തു. സീഡ് കോ-ഒർദിനെട്ടർ  എസ്. സുനിത , സ്റ്റാഫ് സെക്രട്ടറി എസ്. രാജേഷ്‌, അധ്യാപകരായ കെ. ഉണ്ണി കൃഷ്ണൻ, യദുകൃഷ്ണൻ, എസ്. ശ്രീജ, എച്ച്. സാജിദ, ജെ.ആർ പ്രിയ, ആശ സോമൻ, ലേഖ എന്നിവർ നേതൃത്വം വഹിച്ചു.










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.