കഴിഞ്ഞ വർഷം നൂറനാട് തത്തമ്മുന്നയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ അകാല ചരമം പ്രാപിച്ച പ്രിയ കൂട്ടുകാരി പാർവതി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒക്ടോബർ 14 തിങ്കളാഴ്ച ഒരു വർഷം പൂർത്തിയാകുന്നു. പാർവതിയുടെ
ഓർമ്മക്കായി ആ ക്ലാസിലെ കൂട്ടുകാർ ഒരുക്കിയ നേത്രദാന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും.
പാർവതിയുടെ ഓർമ്മ നിലനിർത്തുന്നതിന് അന്നേ ദിവസം 5 ക്ലാസ് മുതൽ പാർവതിയോടൊപ്പം പഠിച്ച 10 എച്ചിലെ കൂട്ടുകാർ നേത്രദാന സമ്മത പത്രത്തിൽ ഒപ്പിട്ടു കൊണ്ട് നാടിനു മാതൃകയാകുന്നു. മരണം വരെയും പ്രിയ കൂട്ടുകാരിയുടെ ഓർമ്മ നിലനിർത്തുന്നതിനായി വിദ്യാർഥികൾ തന്നെ എടുത്ത തീരുമാനം ക്ലാസ് ടീച്ചറായ ശ്രീമതി.സ്മിത. ബി. പിള്ളയുടെ പ്രോത്സാഹനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി. സി. തങ്കമണി, സ്റ്റാഫ് അംഗങ്ങൾ, പി.ടി. എ അംഗങ്ങൾ എന്നിവരുടെ പിന്തുണ കുട്ടികൾക്ക് ലഭിച്ചു. 14 നു 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ആ ക്ലാസ്സിലെ കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ചേർന്ന് അൻപതിലധികം പേർ നേത്ര ദാന സമ്മത പത്രത്തിൽ ഒപ്പിടും. സമ്മതപത്രം തുമ്പമണ്‍ പി.എച്ച്.സി യിലെ ഒപ്താൽമോളജിസ്റ്റ് ശ്രീമതി. പ്രസന്നകുമാരിക്ക് കൈമാറും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.