കഴിഞ്ഞ വർഷം നൂറനാട് തത്തമ്മുന്നയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ അകാല ചരമം പ്രാപിച്ച പ്രിയ കൂട്ടുകാരി പാർവതിയുടെ ഓർമ്മക്കായി ആ ക്ലാസിലെ കൂട്ടുകാർ ഒരുക്കിയ നേത്രദാന പദ്ധതിക്ക് തുടക്കമായി. ചടങ്ങ് പി.ടി. എ പ്രസിഡണ്ട്
ശ്രീ എസ്. സജി ഉദ്ഘാടനം ചെയ്തു. പാർവതിയുടെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർഥികളും പൂർവ അധ്യാപകരായ ശ്രീമതി. കെ ശാന്തകുമാരി അമ്മ, ശ്രീ.കെ. എം. രാജൻ ബാബു ശ്രീമതി. പി രജനി, എസ്. സുധാകുമാരി, കെ.വിജയകുമാരി അമ്മ, ശ്രീമതി. ജെ. ശ്രീയമ്മ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
പാർവതിയുടെ ഓർമ്മ നിലനിർത്തുന്നതിന് അന്നേ ദിവസം 5 ക്ലാസ് മുതൽ പാർവതിയോടൊപ്പം പഠിച്ച 10 എച്ചിലെ കൂട്ടുകാർ നേത്രദാന സമ്മത പത്രത്തിൽ ഒപ്പിട്ടു കൊണ്ട് നാടിനു മാതൃകയായി . . സമ്മതപത്രം തുമ്പമണ്‍ പി.എച്ച്.സി യിലെ ഒപ്ടിമെട്ട്രിസ്റ്റ് ശ്രീമതി. പ്രസന്നകുമാരിക്ക് കൈമാറി. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി. കെ ശാന്തകുമാരി അമ്മ, ശ്രീ.കെ. എം. രാജൻ ബാബു, ശ്രീമതി. ജെ. ശ്രീയമ്മ, സ്മിത ബി. പിള്ള, സ്റ്റാഫ് സെക്രട്ടറി എസ്. രാജേഷ്, റെജി ഉമ്മൻ എന്നിവർ സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.