സ്ക്കൂൾ എൻ. സി. സി യൂണിറ്റ് താമരക്കുളം നീലാംബരി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻറെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പും നേത്രരോഗ നിർണയവും സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തി. പൊതുജന സേവന പ്രവർത്തനങ്ങൾ നടത്തണമെന്ന NCC ഡയറക്ടറെറ്റിൻറെ നിർദ്ദേശത്തെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പൊതുജനങ്ങളും വിദ്യാർഥികളും അടക്കം 500 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൻറെ ഔപചാരികമായ ഉദ്ഘാടനം ചെങ്ങന്നൂർ 10 കേരള NCC ബറ്റാലിയൻ സുബേദാർ എസ്. ഹരികുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. തങ്കമണി അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ. ശ്രീ. പി ആർ. കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. NCC ഓഫിസർ ടി.ജെ കൃഷ്ണകുമാർ, സീനിയര് കേഡറ്റ് ശരത്. എസ്. പിള്ള എം. ശ്രീമോൾ എന്നിവർ സംസാരിച്ചു
.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.