2011 മാര്‍ച്ച് 10 നു നടത്താനിരുന്ന 5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ നാളെയും 9 തിലെ പരീക്ഷ മറ്റെന്നാളും നടത്തുന്നതാണെന്ന് ഹെട്മിസ്ട്രെസ്സ് അറിയിക്കുന്നു
2011 മാർച്ച് 27, ഞായറാഴ്‌ച
SSLC EXAM അവസാനിച്ചു
SSLC EXAM ശനിയ്യാഴ്ച അവസാനിച്ചു.ഏപ്രില്‍ 1 മുതല്‍ പേപ്പര്‍ വാല്യുവേഷന്‍ ആരംഭിക്കും. വാല്യുവേഷന് നിയോഗിച്ചിട്ടുള്ള എല്ലാ അധ്യാപകരും കൃത്യസമയത്ത് തന്നെ വാല്യുവേഷന്‍ ക്യാമ്പില്‍ ഹാജരാകണം
2011 മാർച്ച് 12, ശനിയാഴ്‌ച
2011 മാർച്ച് 11, വെള്ളിയാഴ്‌ച
SSLC EXAMINATION MARCH 14 നു ആരംഭിക്കും
ഈ വര്‍ഷത്തെ എസ്. എസ്. എല്‍.സി പരീക്ഷ 2011 മാര്‍ച്ച് 14 നു ആരംഭിക്കും. ആകെ 370 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 19 ഹാളുകളിലായി 20 കുട്ടികളെ വീതമാണ് പരീക്ഷയ്ക്ക്ഇരുത്തുന്നത്.
ചീഫ് എക്സാമിനര്‍ സ്ക്കൂള്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ്. ശ്രീകുമാരിയാണ്. ടെപ്യുടി ചീഫ് പടനിലം ഹൈസ്ക്കൂളിലെ പി. ബി. ഉത്തമന്‍ ആണ്. മാര്‍ച്ച് 26 നു അവസാനിക്കും .
2011 മാർച്ച് 8, ചൊവ്വാഴ്ച
എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ചു
എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ചു
ഇനിയും അടുത്ത അങ്കത്തിലേക്ക്....
2011 മാർച്ച് 4, വെള്ളിയാഴ്‌ച
തെരഞ്ഞെടുപ്പ് ഏപ്രില്‍ 13
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 13 ന്. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 19 ന് പുറത്തിറക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ മെയ് 13 ന്. കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണല്‍ മെയ് 13നാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 19ന് പുറപ്പെടുവിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിനുപുറമെ തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി, എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളില്‍ ആറുഘട്ടങ്ങളിലായി, ഏപ്രില്‍ 18, 23, 27, മെയ് 1, 7,10 തിയതികളില്‍ തിരഞ്ഞെടുപ്പ് നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ 13നും അസമില്‍ രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 4നും 11നും തിരഞ്ഞെടുപ്പ് നടക്കും.
കേരളത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 26 ആയിരിക്കും. സൂക്ഷ്മ പരിശോധന മാര്‍ച്ച് 28നാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 30ആണ്. വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച വോട്ടിങ് സ്ലിപ്പ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്യും. നിലവില്‍ സ്ലിപ്പ് വിതരണം ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്.
കേളത്തില്‍ 20,700 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 2.56 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വീഡിയോ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍ക്കാന്‍ കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ നമ്പര്‍ 1965) സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
സ്ഥാനാര്‍ത്ഥികളുടെ ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
2011 ഫെബ്രുവരി 22, ചൊവ്വാഴ്ച
ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃ ഭാഷ ദിനം
ഫെബ്രുവരി 21
അന്താരാഷ്ട്ര മാതൃ ഭാഷ ദിനം
" എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണിവിത്ത് മുള പൊട്ടി
മിന്നുമീരില വീശിടും പോല്‍ എത്ര ഈരടികള്‍
മണ്ണ് വിയര്‍പ്പു വിതച്ചവര്‍തന്‍ ഈണമായി വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാല്‍ ആടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയി കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്‍ത്തിയ കിളി പകല്‍ പാടി
ദേവദൈത്യ മനുഷ്യ വര്‍ഗ്ഗ മഹാച്ചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കില്‍ ഓതി വളര്‍ന്നു മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം "
അമ്മേ മലയാളമേ , അന്താരാഷ്ട്ര മാതൃ ഭാഷ ദിനം
" എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണിവിത്ത് മുള പൊട്ടി
മിന്നുമീരില വീശിടും പോല്‍ എത്ര ഈരടികള്‍
മണ്ണ് വിയര്‍പ്പു വിതച്ചവര്‍തന്‍ ഈണമായി വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാല്‍ ആടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയി കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്‍ത്തിയ കിളി പകല്‍ പാടി
ദേവദൈത്യ മനുഷ്യ വര്‍ഗ്ഗ മഹാച്ചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കില്‍ ഓതി വളര്‍ന്നു മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം "
"ഈ മാതൃ ഭാഷ ദിനത്തില്‍ ഈ മക്കളുടെ സ്നേഹാദരവുകള്‍ ഏറ്റു വാങ്ങിയാലും "
" എന്റെ ഭാഷ............. എന്റെ കമ്പ്യൂട്ടറിന് ......"
2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച
ശനി പ്രവര്‍ത്തി ദിനം
19-02-2011 ശനിയാഴ്‌ച പ്രവര്‍ത്തി ദിവസമാണ്. ചൊവ്വാഴ്ചത്തെ timetable അനുസരിച്ചാണ് ക്ലാസ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

