2012 മേയ് 26, ശനിയാഴ്‌ച

  • A/C Computer Lab with Internet Connection

  • A/C Smart Class Room

  • A/C Home Theatre

  • Modern Toilets for boys and girls

  • Well Equiped Class Rooms

  • High Power Generator System തുടങ്ങിയവ തയാറായി കഴിഞ്ഞു . ഈ വര്‍ഷം അഡ്മിഷന്‍ നടത്തിയ കുട്ടികളെ  വരവേല്‍ക്കുന്നതിനായി ജൂണ്‍ നാലിന്  പ്രവേശനോത്സവം നടത്തും    

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

അല്‍ഫിയ. എച്ച് 

എല്ലാ വിഷയങ്ങള്‍ക്കും a+ കിട്ടിയവര്‍


അരണ്യ രാജ് 

നജുമ ബഷീര്‍ 

നീതു മറിയം തോമസ്‌ 

രേവതി മോഹന്‍ 

അനന്ത് എസ് നായര്‍ 


ഐഷ ഇസ്മില്‍ 

അജിത്ര അനില്‍ 

അനഘാ 

ചിപ്പി എം. പുന്നൂസ്

പ്രണവ് എസ്. ബാബു
സോനു ഓമനക്കുട്ടന്‍ 

അനന്തു, അരണ്യ രാജ്, നീതു മറിയം തോമസ്‌ , രേവതി മോഹന്‍, നജുമ ബഷീര്‍, അല്‍ഫിയ. എച്ച്, ആയിഷ ഇസ്മൈല്‍, അജിത്ര അനില്‍, പ്രണവ് എസ് ബാബു, അനഘാ. ബി ,  ചിപ്പി. എം പുന്നൂസ്

2012 മാർച്ച് 9, വെള്ളിയാഴ്‌ച

സി.ബി.എം ഹൈസ്ക്കൂളിന് പുതിയ മാനെജുമെന്റ്റ്

ഈ സ്ക്കൂളിന്റെ മാനെജുമെന്റ്റ് മാറ്റം ഉണ്ടായി. പുതിയ മാനേജരായി ശ്രീ. തമ്പി നാരായണന്‍ ചുമതലയേറ്റു. അടുത്ത അധ്യയന വര്‍ഷം സ്ക്കൂളിനു ഭൗതികമായി വലിയ മാറ്റം ഉണ്ടാകുമെന്ന് പുതിയ മാനേജര്‍ ഉറപ്പു നല്‍കി. യു.പി, എച്ച്. എസ്.  വിഭാഗങ്ങള്‍ക്കായി പുതിയ 20 കമ്പ്യുട്ടര്‍ വീതം ഉണ്ടാകും. എല്ലാ കമ്പ്യുട്ടര്‍കളും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടാകും.കമ്പ്യുട്ടര്‍ ലാബുകള്‍ dust free ആക്കും. അതുപോലെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട്‌ ക്ലാസ് റൂമുകളും ഒരു ഹോം തീയേറ്റര്‍ തുടങ്ങിയവയും നിര്‍മ്മിക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ യുറിനല്‍, സ്ക്കൂളില്‍ പൂന്തോട്ടം തുടങ്ങി ധാരാളം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും അതിനു എല്ലാ സ്റ്റാഫ് അംഗങ്ങളും പരിപൂര്‍ണ്ണ സഹകരണം നല്‍കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടു. എല്ലാ സ്റ്റാഫിന്റെയും പരിപൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്ന് സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ ഹെട്മിസ്ട്രസ്സ് ശ്രീമതി എസ്. ശ്രീകുമാരി അധ്യക്ഷയായിരുന്നു. മുന്‍ മാനേജര്‍ ശ്രീമതി. ശാന്തകുമാരിയമ്മ, ശ്രീമതി. ജയശ്രീതമ്പി, മുനധ്യാപകരായ ശ്രീ. ചെല്ലപ്പന്‍ പിള്ള, ശ്രീ. രാഘവന്‍ പിള്ള, ശ്രീ ശങ്കര പിള്ള, ശ്രീ. രാജശേഖരന്‍ പിള്ള, ശ്രീ. പി. ആര്‍. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദി പറഞ്ഞു.
 

2012 മാർച്ച് 7, ബുധനാഴ്‌ച

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന തല സാഹിത്യോത്സവത്തില്‍ കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം സി.ബി.എം ലെ എഴാം ക്ലാസ് വിദ്യാര്‍ഥി ഷിജിന്‍ ഷാജി നേടി. ഈ കുട്ടിക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കേറ്റും സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ജെ.ഹരീഷ് കുമാര്‍ വിതരണം ചെയ്തു. കണ്വീനര്‍ വി. സുനിത, എം. രാജേഷ് കുമാര്‍, വി. വിജയകുമാര്‍, കെ. അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012 മാർച്ച് 2, വെള്ളിയാഴ്‌ച

മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച സോഷ്യല്‍ സയന്‍സ് ക്ലബിനുള്ള അവാര്‍ഡ് സിബിഎം.ന്

മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച സോഷ്യല്‍ സയന്‍സ് ക്ലബ്ബിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നമ്മുടെ സ്ക്കൂള്‍ കരസ്ഥമാക്കി. സോഷ്യല്‍ സയന്‍സ് മേളകളിലും ഗ്രൂപ്പ് പ്രോജക്ടുകളിലും ഈ സ്ക്കൂളിലെ കുട്ടികള്‍ മികച്ചപ്രകടനം കാഴ്ച വച്ചു സ്ക്കൂള്‍ തലത്തിലും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നമ്മുടെ ക്ലബ്ബിനു കഴിഞ്ഞതിന്റെ ഫലമാണ് ഈ അംഗീകാരം നമുക്ക് ലഭിച്ചത് . ഡി. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തില്‍ അധ്യാപകരായ എസ്. ഷിബുഖാന്‍ ജി മായാദേവി എന്നിവരുടെ ചുമതലയില്‍ ക്ലബ് പ്രവര്‍ത്തിക്കുന്നു.

2012 ഫെബ്രുവരി 29, ബുധനാഴ്‌ച

ആദരാഞ്ജലികള്‍

 ഇന്ന് അന്തരിച്ച എന്‍.എസ് .എസ്  പ്രസിടന്ട് ശ്രീ.പി.കെ. നാരായണ പണിക്കര്‍ക്ക് ആദരാഞ്ജലികള്‍

2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

വാര്‍ഷികം ആഘോഷിച്ചു

 ഈ സ്ക്കൂളില്‍ന്റെ 72 -മത് വാര്‍ഷികം സമുചിതമായി കൊണ്ടാടി വാര്‍ഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാതാരവും ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ശ്രീമതി ലക്ഷ്മിപ്രിയ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം ഈ സ്ക്കൂളില്‍നിന്നും വിരമിക്കുന്ന ടെപുടി ഹെട്മിസ്ട്രസ്സ് ശ്രീമതി. കെ വിജയകുമാരി അമ്മ, സംസ്കൃത അദ്ധ്യാപിക ശ്രീമതി. ആര്‍. വാസന്തി എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പും നല്‍കി.സംസ്ഥാന കല-കായിക -ശാസ്ത്ര മേള വിജയികളെ ബഹു.മാനേജര്‍ ശ്രീമതി. ശാന്തകുമാരി അമ്മ അനുമോദിച്ചു. സ്റ്റാഫിന്‍റെ വക ഷീള്‍ഡും വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും നടന്നു.