2011, ഡിസംബർ 8, വ്യാഴാഴ്‌ച

മാവേലിക്കര സബ്ജില്ല കലോത്സവത്തിന് കൊടിയേറി. നൂറനാട് എസ്. എന്‍. വിവേക് സെന്‍ട്രല്‍ സ്ക്കൂള്‍ അങ്കണത്തില്‍  നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ ഘോഷയാത്ര 4.45 നു സ്ക്കൂള്‍ അങ്കണത്തില്‍  എത്തി. തുടര്‍ന്ന് ഉത്ഘാടന സമ്മേളനം ആരംഭിച്ചു. ബഹു. പാലമേല്‍ പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ. കെ. ബിജു അധ്യക്ഷത വഹിച്ചു. ബഹു. എം.എല്‍.എ ആര്‍. രാജേഷ്‌ ഉദ്ഘാടനം ചെയ്തു. വിവിധ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.


.

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം

2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി 
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.


ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.


മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം. 

അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം. 


രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.


ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.


മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.


മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്. 


കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.


115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. 


ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെ
യും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.


ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.


1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact 

assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്. 


അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറ
ിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.


ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.


60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയ
ാണ്. 

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.

തയാറാക്കിയത് : ജി. പി. പ്രശോഭ്കൃഷ്ണന്‍  

2011, നവംബർ 21, തിങ്കളാഴ്‌ച

കലോത്സവം 2011

മാവേലിക്കര ഉപജില്ല കലോത്സവം ഡിസം. 8,9,10,11 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. നമ്മുടെ സ്ക്കൂളില്‍ വച്ചാണ് കലോത്സവം നടത്തുന്നത്. Data entry ചെയ്യാനുള്ള അവസാന തീയതി നവം.25 വൈകിട്ട് നാല് മണിവരെയാണ്. കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഡിസം. 7 നു നടത്തും. പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഈ കാര്യം തീരുമാനിച്ചത്.

2011, നവംബർ 18, വെള്ളിയാഴ്‌ച

ഗണിത ശാസ്ത്രമേളയില്‍ ഓവറാള്‍ സി. ബി.എം ഹൈസ്ക്കൂളിന്

ചുനക്കര വച്ച് നടന്ന മാവേലിക്കര ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ നമ്മുടെ സ്ക്കൂള്‍ യു.പി വിഭാഗത്തില്‍ ഓവറാള്‍ കിരീടം നേടി. പസില്‍സ്, സ്റ്റില്‍ മോഡല്‍, നമ്പര്‍ ചാര്‍ട്ട് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും മാഗസിന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ്‌ ഓവറാള്‍ കിരീടം നേടിയത്. 
1. PUZZLE ( U.P ) FIRST: SREEMOL M.
2. STILL MODEL ( U.P ) FIRST: ABHISHEK KRISHNAN
3. MAGAZINE  SECOND CBM HS NOORNADU
4. NUMBER CHART ( U.P ) FIRST MUHAMMAID KHAIS സ

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡലിനു   ഒന്നാം സ്ഥാനവും ഗണിത മാഗസിന് ഒന്നാം  സ്ഥാനവും നേടി
STILL MODEL ( H.S ) FIRST DEEPU K. DEVARAJAN
MATHS MAGAZINE ( H.S) FIRST CBM HS NOORNADU


സോഷ്യല്‍ സയന്‍സ് മേളയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം

മാവേലിക്കര ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമുഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ സാമുഹ്യ ശാസ്ത്ര u p &h s  വിഭാഗത്തില്‍ ഓവറാള്‍ കിരീടം സി. ബി. എം ഹൈസ്ക്കൂള്‍ കരസ്ഥമാക്കി .എച്ച് എസ്. വുഭാഗത്ത്തില്‍  ലോക്കല്‍ ഹിസ്ടറിയില്‍ രണ്ടാം സ്ഥാനം, വര്‍കിംഗ് മോഡല്‍ ഒന്നാം സ്ഥാനം, സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം, യു. പി വിഭാഗത്തില്‍ ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം, വര്‍കിംഗ് മോഡല്‍ രണ്ടാം സ്ഥാനം, സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി 
HS
WORKING MODEL -  I- ANAGHA X G &ATHULYA XF
STILL MODEL            II- PRANAV BABU XI & VISHNU X B
LOCAL HISTORY      III - ATHIRA MURALI X G
UP
WORKING MODEL -II- ASWIN.S & MIDHUN
STILL MODEL           -I- FATHIMA &AJMI 7B
QUIZ                        - III- AJITH V. KRISHNAN & POURNAMI 7C

2011, നവംബർ 15, ചൊവ്വാഴ്ച

മേളകള്‍

ഈ  വര്‍ഷത്തെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയമേള-ഐ.ടി.മേള  നവം.16,17 തീയതികളില്‍ ചുനക്കര ഗവന്മേന്റ്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വച്ച് നടത്തുന്നു. നമ്മുടെ സ്ക്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പങ്കെടുക്കുന്നു

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

അനിമേഷന്‍ കോഴ്സ്

IT @ school ആഭിമുഖ്യത്തില്‍ നടക്കുന്ന നാലുദിന അനിമേഷന്‍ പരിശീലനം 2011 ഒക്ടോബര്‍ 14 -നു ആരംഭിച്ചു. ഹെട്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരിടീച്ചര്‍  ക്ലാസ് ഉദ്ഘാടനം ചെയ്തു. എസ്. ഐ. ടി. സി ശ്രീ. ജെ. ഹരീഷ്കുമാര്‍ ക്ലാസിന്‍റെ ഉദ്ദേശത്തെ കുറിച്ച് പറഞ്ഞു. തുടര്‍ന്ന് സി.ഡി. പ്രദര്‍ശനത്തിലൂടെ സുരേഷ് സാറിന്‍റെ വിവരണത്തിലൂടെ അനിമേഷന്‍ പരിശീലനം നടന്നു. ഇതിനു നേതൃത്വം നല്‍കിയത് ജെ. ഹരീഷ് കുമാര്‍ സര്‍ ആയിരുന്നു. പരിശീലനം ലഭിച്ച സ്റ്റുഡന്‍സ് ഐ.ടി. കോ-ഓര്‍ടിനട്ടര്‍മാര്‍ ക്ലാസുകള്‍ മികവുറ്റതാക്കി. എല്ലാ കുട്ടികള്‍ക്കും അനിമേഷന്‍ ക്ലാസ് പുതിയോരനുഭവമാണ്. ktoon software ഉപയോഗിച്ചാണ് പരിശീലനം നല്‍കിയത്. ഒക്ടോ. 15 നും ക്ലാസ് ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ പരിശീലനം 2011 ഒക്ടോ.21 നടക്കും.
റിപ്പോര്‍ട്ട് തയാറാക്കിയത് വിഷ്ണു ബി. നായര്‍ 10 ബി.

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

സുജിത്ത് ബാബു ശൌര്യചക്ര - ശൌര്യദിനം

ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആയ, ശത്രുക്കളോടെ ധീരമായി പോരാടി വീരമൃത്യു പ്രാപിച്ച വീരജവാന്‍ ശൌര്യചക്ര സുജിത്ത് ബാബുവിന്‍റെ മൂന്നാം ചരമ വാര്‍ഷികം എന്ന് ആചരിച്ചു. അതിന്‍റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ സുജിത്ത് ബാബുവിനെ അനുസ്മരിച്ചു. ബ്രിഗേഡിയര്‍ ജി. ആനന്ദക്കുട്ടന്‍ പട്ടാളത്തിന്‍റെ കടമകളെ പറ്റിയും പട്ടാളക്കാരന്‍റെ മഹത്വത്തെ പറ്റിയും കുട്ടികളെ ഉല്‍ബോധിപ്പിച്ചു. സുജിത്ത് ബാബു വീരമൃത്യു പ്രാപിച്ച സംഭവത്തെപ്പറ്റി കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്തു. തന്‍റെ പട്ടാള അനുഭവങ്ങള്‍ പറഞ്ഞ് കുട്ടികളെ ആവേശോല്‍സുകരാക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. അധ്യാപികയായ ശ്രീമതി. എസ്. ശ്രീജ പ്രസംഗിച്ചു.

അനിമേഷന്‍ കോഴ്സ്

ഐ.ടി ക്ലബ് അംഗങ്ങളായുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക അനിമേഷന്‍ കോഴ്സ് ഇന്ന് ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി കോഴ്സ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി. ജെ. ഹരീഷ്കുമാര്‍ , എം. രാജേഷ്‌ കുമാര്‍ ,എസ്. ഗിരിജ, വി. ജ്യോതി എസ്.എസ്.ഐ.ടി.സി. വിഷ്ണു ബി. നായര്‍, വിദ്യാര്‍ഥി ഐ.ടി. കോ-ഓര്‍ഡിനെറ്റര്‍മാരായ എച്ച്. ഹരിനന്ദന്‍, രേഷ്മ രാജന്‍, പ്രിയ, സൂരജ്, പ്രണവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹെറിറ്റേജ് ക്ലബ്-ഉദ്ഘാടനം

സോഷ്യല്‍ സയന്‍സ് ക്ലബിന്‍റെ ഭാഗമായി പുതുതായി രൂപികരിക്കപ്പെട്ട ഹെറിറ്റേജ് ക്ലബിന്‍റെ ഉദ്ഘാടനം 13 ഒക്ടോ.2011 വ്യാഴാഴ്ച 10 . 30 നു സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബഹു.ഹെഡ്മിസ്ട്രെസ് ശ്രീമതി. എസ്. ശ്രീകുമാരി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എസ്. ഷിബുഖാന്‍ സ്വാഗതം ആശംസിച്ചു. പന്തളം എന്‍.എസ്.എസ്. കോളേജ് ഹിസ്റ്ററി വിഭാഗം മുന്‍ പ്രൊഫസറും മുന്‍ പ്രിന്‍സിപ്പാളും ആയ പ്രോഫ. സി.എസ്.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത നമ്മുടെ പാരമ്പര്യവും പൈതൃകവും അവര്‍ക്ക് പകര്‍ന്നു നല്കുന്നതാകണം പ്രധാന ലക്‌ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്. കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, ആര്‍. സന്തോഷ്‌ ബാബു, ആര്‍. സുരേന്ദ്രക്കുറുപ്പ്, ജി. മായാദേവി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഹെറിറ്റേജ് ക്ലബ്

സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഭാഗമായുള്ള ഹെറിറ്റേജ് ക്ലബിന്റെ ഉദ്ഘാടനം 2011 സെപ്തം.13 വ്യാഴാഴ്ച രാവിലെ 10 . 30 നു പന്തളം എന്‍.എസ്.എസ്. കോളേജ് മുന്‍ ഹിസ്ടറി അധ്യാപകനും പ്രിന്‍സിപ്പലും ആയിരുന്ന പ്രൊഫ. സി.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും. സ്ക്കൂള്‍ ഹെട്മിസ്ട്രസ് എസ്. ശ്രീകുമാരി അധ്യക്ഷത വഹിക്കും. ക്ലബ് സെക്രട്ടറി എസ്. ഷിബുഖാന്‍ സ്വാഗതം ആശംസിക്കും. സ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, ഡെപ്യൂട്ടി ഹെട്മിസ്ട്രസ് കെ. വിജയകുമാരി അമ്മ, എസ്. സുനിത, എം.എസ്. ബിന്ദു, ഡി.ബിന്ദു, വി. സുനിത, കെ. ഉണ്ണികൃഷ്ണന്‍, യെടുകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും.

സ്പോര്‍ട്സ് ഉന്നതിയിലേക്ക്

കഴിഞ്ഞ പൈക്ക സ്പോര്‍ട്സ് മത്സരത്തില്‍ സി.ബി.എം ടീമിന് ഫുട്ബോളിനു മൂന്നാം സ്ഥാനം ലഭിച്ചു. അതിലൂടെ  സ്കൂളിലെ നാല് കുട്ടികള്‍ക്ക് ഭരണിക്കാവ് ബ്ലോക്ക് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു. അജയ്, മനീഷ്, നന്ദുലാല്‍, അനീഷ്‌ ചന്തു എന്നി കുട്ടികള്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്.
മാവേലിക്കര സബ്ജില്ല സ്ക്കൂള്‍ ഗയിംസ് ഖോ-ഖോ മത്സരത്തില്‍ ജുനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിനു മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഇബ്രാഹിം ബാദുഷ, അജയ്. പി എന്നീ കുട്ടികള്‍ക്ക് മാവേലിക്കര സബ്ജില്ല ടീമിലേക്ക് സെലെക്ഷന്‍ ലഭിച്ചു. 
മാവേലിക്കര സബ്ജില്ല സ്ക്കൂള്‍ ഗയിംസ് ഖോ-ഖോ മത്സരത്തില്‍ സിനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിനു രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ആകാശ്, ശ്രീജിത്ത്‌ , അരവിന്ദ്, സുമേഷ് എന്നീ കുട്ടികള്‍ക്ക് മാവേലിക്കര സബ്ജില്ല ടീമിലേക്ക് സെലെക്ഷന്‍ ലഭിച്ചു. 
പൂര്‍വ വിദ്യാര്‍ത്ഥിയായ പവിന്‍. പി കഴിഞ്ഞ സ്ക്കൂള്‍ ഗയിംസില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് സംസ്ഥാന തലത്തില്‍ ആറാം സ്ഥാനം നേടുകയും ഗ്രേസ് മാര്‍ക്കിനു അര്‍ഹനാകുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് ഈ വിദ്യാര്തിക്ക് പ്ലസ് വണ്ണിനു സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 
ആലപ്പുഴ സ്ക്കൂള്‍ ഗയിംസ് ക്രിക്കറ്റ്  മത്സരത്തില്‍ ജുനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിലെ  അഹമ്മദ് ശാദുലി കബീര്‍ മാവേലിക്കര സബ്ജില്ല ടീമിനെ പ്രതിനിധികരിച്ചു.   
ആലപ്പുഴ സ്ക്കൂള്‍ ഗയിംസ് ഫുട്ബോള്‍   മത്സരത്തില്‍ ജുനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിലെ  ആരോമല്‍  മാവേലിക്കര സബ്ജില്ല ടീമിനെ പ്രതിനിധികരിച്ചു. 
ആലപ്പുഴ സ്ക്കൂള്‍ ഗയിംസ് ഫുട്ബോള്‍ മത്സരത്തില്‍ സിനിയര്‍ വിഭാഗത്തില്‍ സി.ബി.എം സ്ക്കൂളിലെ  റിനുരാജ്  മാവേലിക്കര സബ്ജില്ല ടീമിനെ പ്രതിനിധികരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

കലോത്സവം 2011

സി.ബി.എം ഹൈസ്ക്കൂള്‍ കലല്സവം 2011 ആരംഭിച്ചു. ഈശ്വര പ്രാര്‍ഥനക്ക് ശേഷം ഹെട്മിസ്ട്രെസ്സ് ശ്രീമതി എസ്. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബഹു മാനേജര്‍ ശ്രീമതി.കെ.ശാന്തകുമാരിയമ്മ നിര്‍വഹിച്ചു. കുട്ടികളുടെ കലാതാല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങളില്‍ എല്ലാ കുട്ടികളും പങ്കെടുത്ത് എല്ലാവരും  മികച്ച വിജയം കൈവരിക്കണമെന്ന് മാനേജര്‍ കുട്ടികളെ ഉല്‍ബോധിപ്പിച്ചു.തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ലളിതഗാനം, പദ്യപാരായനങ്ങള്‍, മാപ്പിളപ്പാട്ട്, ഒപ്പന, മോണോ ആക്റ്റ്, മിമിക്രി, സംഘഗാനം, ദേശ ഭക്തിഗാനം, ശാസ്ത്രീയ സംഗീതം, തുടങ്ങിയ മത്സരങ്ങള്‍ നടന്നു.

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അധ്യാപകനെ മര്‍ദിചതില്‍ പ്രതിഷേധം

കൊട്ടാരക്കരയില്‍ അധ്യാപകനെ മര്‍ദിച്ചതില്‍ സി.ബി.എം ഹൈസ്ക്കൂളിലെ സ്റ്റാഫ് ഒന്നടങ്കം പ്രതിഷേധിച്ചു. മൃഗീയമായ ഈ ക്രൂരതക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന്  യോഗം ആവശ്യപ്പെട്ടു . സ്റ്റാഫ് അല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചു കരിദിനം ആചരിച്ചു

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

കലോത്സവം-2011

2011 - 2012 വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവം സെപ്തം.29 , 30 തീയതികളില്‍ നടത്തുകയാണ്. സി.ബി.എം ഹൈസ്ക്കൂളിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന ഈ മേളയില്‍ ലളിതഗാനം, വിവിധ പദ്യപാരായനങ്ങള്‍, പ്രസംഗങ്ങള്‍, മോണോ ആക്റ്റ്, ഒപ്പന, തിരുവാതിര, നാടകം, ചെണ്ട, ചെണ്ടമേളം, ഭരതനാട്യം, മോഹിനിയാട്ടം,കുച്ചുപുടി, മാപ്പിളപ്പാട്ട്, വിവിധ വാദ്യോപകരണങ്ങള്‍  തുടങ്ങിയുള്ള മത്സര ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്വീനര്‍ ശ്രീ. എം. രാജേഷ് കുമാറിനെ സമീപിക്കുക.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഗണിതപൂക്കളം

ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് എല്ലാ ക്ലാസ് അടിസ്ഥാനത്തില്‍ ഗണിതപൂക്ക മത്സരം നടത്തി. എല്ലാ ക്ലാസ്സും പങ്കെടുത്തു. പത്താം ക്ലാസ്സില്‍ ഒന്നാം സമ്മാനം 10 സി ക്കും ഒന്‍പതാം ക്ലാസ് ഒന്നാം സമ്മാനം 9 ബിക്കും 8 ക്ലാസ് ഒന്നാം സമ്മാനം 8 ജി , 8 സി എന്നിവര്‍ പങ്കിട്ടു. യു.പി. ഒന്നാം സ്ഥാനം 7 ഡി കരസ്ഥമാക്കി . അതിനുശേഷം ഗണിതപൂക്ക പ്രദര്‍ശനവും  നടത്തി.

ക്ലസ്റര്‍ മാറ്റി വച്ചു

നാളെ (24 സെപ്തം.2011 ) നടത്താനിരുന്ന മാവേലിക്കര സബ് ജില്ലയിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ക്കുള്ള  ശാക്തീകരണ പരിപാടി വെട്ടിക്കോട്ട് ആയില്യം പ്രമാണിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മാവേലിക്കര ഡി.ഇ.ഓ അറിയിച്ചു . മാവേലിക്കര താലൂക്കിലെ കായംകുളം,ചെങ്ങന്നൂര്‍ സബ് ജില്ലയില്‍ ഉള്‍പ്പെടുന്ന സ്ക്കൂളുകളിലെ അധ്യാപകര്‍ അതതു സ്ഥലത്തെ ക്ലസ്റര്‍ സെന്ററുകളില്‍ ഹാജരാകണം.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ITC awareness class for parents

രക്ഷാകര്ത്താക്കള്‍ക്കായുള്ള ഐ.സി.ടി  ബോധവല്‍ക്കരണ ക്ലാസ് എന്ന് സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി. ബഹു. പി.ടി.എ പ്രസിടന്റ്റ് ശ്രീ . സി. ആര്‍. ബാബുപ്രകാശ് ക്ലാസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എസ്. ഐ.ടി.സി. ജെ. ഹരീഷ് കുമാര്‍, ജോയിന്റ് എസ്.ഐ.ടി.സി. എം.രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. 17 ശനിയാഴ്ച നടക്കുന്ന ഐ.സി.ടി ട്രെയിനിംഗ് ക്ലാസ്സിലേക്ക് 20 രക്ഷാകര്‍ത്താക്കള്‍ പേര് രജിസ്ടര്‍ ചെയ്തു.




2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ITC awareness class for parents

ഹൈസ്ക്കൂള്‍ ക്ലാസുകളിലെ രക്ഷാകര്ത്താക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ് നാളെ(15 -സെപ്തം -2011 )വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ നടത്തുന്നു
 

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

നാളെ അവധി

ഉതൃട്ടാതി വള്ളംകളി പ്രമാണിച്ച് നാളെ മാവേലിക്കര ചെങ്ങനൂര്‍ താലൂക്കുകളിലെ ഗവന്മേന്റ്റ് ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും 
ജില്ല കലക്ടര്‍ 

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

കഥകളി രസകരം

കഴിഞ്ഞ ദിവസം നടന്ന കഥകളി കുട്ടികള്‍ക്ക് വളരെ രസകരവും പുതുമയുള്ളതും ആയിരുന്നു. സ്ക്കൂള്‍ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10   മണിക്കാരംഭിച്ച ഏവൂര്‍ കണംപള്ളില്‍ കഥകളി യോഗത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ചു. ആദ്യത്തെ ഒന്നര മണിക്കൂര്‍ ടെമോന്‍സ്ട്രഷന്‍ ക്ലാസ് ആയിരുന്നു. കഥകളിയുടെ മുദ്രകളും അതിന്റെ അര്‍ത്ഥങ്ങളും കുട്ടികള്‍ക്ക് മനസിലാക്കുന്നതിനു വളരെയേറെ സഹായകരമായിരുന്നു ആ ക്ലാസ്. അതിനു ശേഷം നളചരിതം ആട്ടക്കഥ ഒന്നാം ദിവസം അവതരിപ്പിച്ചു.
എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപക ദിനാശംസകള്‍

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

കഥകളി

  സി.ബി.എം ഹൈസ്ക്കൂളില്‍ ഇന്ന് കഥകളി നടത്തുന്നു.  ഹൈസ്ക്കൂളിലെ കുട്ടികളുടെ പാടഭാഗത്തെ ആസ്പദമാക്കിയുള്ള നളചരിതം ഒന്നാം ദിവസം എന്ന കഥയാണ് അവതരിപ്പിക്കുന്നത്‌. സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആണ് കഥകളി നടത്തുന്നത്

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഓണാഘോഷം സമാപിച്ചു.

സി.ബി.എം ഹൈസ്ക്കൂളിലെ ഒനാഘോഷപരിപാടികള്‍ വളരെ വിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ആരംഭിച്ചു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതു കുട്ടികള്‍ പി.ടി.എ യുടെ വകയായുള്ള  ഓണക്കോടി വിതരണം നടന്നു. ജില്ല പഞ്ചയാത്ത് മെമ്പര്‍ ശ്രീമതി. കെ. ആനന്ദവല്ലിയമ്മ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പി.ടി.എ പ്രസി. ശ്രീ. സി. ആര്‍. ബാബുപ്രകാശ് അധ്യക്ഷനായിരുന്നു. ഹെട്മിസ്ട്രെസ്സ്. ശ്രീമതി എസ്. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ച്ചായത്ത് അംഗങ്ങളായ ശ്രീമതി. കെ. വിജയമ്മ, രാധാമണിയമ്മ , കലാ ദേവരാജന്‍, ബഹു.മാനേജര്‍. ശ്രീമതി. കെ. ശാന്തകുമാരിയമ്മ, പി.ടി.എ വൈസ് പ്രസിടന്റ്റ്. പ്രഭ വി. മറ്റപ്പള്ളി, ലേഖ ജയകൃഷ്ണന്‍, അനിതാകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് വിവിധ ഓണപ്പരിപാടികള്‍ നടന്നു


2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഓണാഘോഷം

സി.ബി.എം. ഹൈസ്ക്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ വളരെ വിപുലമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സെപ്തം 1 വ്യാഴാഴ്ച രാവിലെ 8 . 30 നു ആരംഭിക്കുന്ന അത്തപ്പൂക്കള മത്സരത്തോട് കൂടി ഓണകലാപരിപാടികള്‍ നടക്കുന്നതാണ്. വള്ളംകളി, വഞ്ചിപ്പാട്ട്, തിരുവാതിര, സുന്ദരിക്ക് പൊട്ടുതോടില്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, വടംവലി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. എല്ലാ കുട്ടികള്‍ക്കും സ്റാഫിന്റെ വകയായി പാല്‍പായസം നല്‍കും. പി.ടി.എ യുടെ വകയായി നിര്‍ധനരായ കുട്ടികള്‍ക്ക് ഓണക്കോടി നല്‍കും.
കഴിഞ്ഞ വര്‍ഷത്തെ ചില ദൃശ്യങ്ങള്‍  


 

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

അധ്യാപകര്‍ക്കുളള 2010 ലെ ദേശീയ അവാര്‍ഡുകള്‍

വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് അധ്യാപകര്‍ക്കുളള 2010 ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, പ്രൈമറി (സ്പെഷ്യല്‍), സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 15 പേര്‍ അവാര്‍ഡിന് അര്‍ഹരായി.വിജയികള്‍ക്ക് സി.ബി.എം. ഹൈസ്ക്കൂളിന്റെ അനുമോദനങ്ങള്‍

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന്

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 22 ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും. ആഗസ്റ് 20 ന് നടക്കുന്ന അദ്ധ്യാപക തുടര്‍ പരിശീലനത്തില്‍ സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം. സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന അദ്ധ്യാപക തുടര്‍ പരിശീലനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയിട്ടുണ്ട് 


2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍

 ഇന്ത്യയുടെ 54 -)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സി.ബി.എം. ഹൈസ്ക്കൂളിലും വിവിധ പരിപാടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ആധാര്‍ എന്നാല്‍

കേന്ദ്രസര്‍ക്കാര്‍ ആധാര്‍ എന്ന പേരില്‍ നടപ്പാക്കുന്ന ആധാര്‍ അഥവാ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍. ഒട്ടും വൈകാതെ നമ്മളിലേക്കെത്തുന്ന ആധാറിനെപ്പറ്റി സി.എസ്. രഞ്ജിത്ത് എഴുതിയ വിജ്ഞാനപ്രദമായ ലേഖനത്തിലേക്ക്.

ആധാര്‍ എന്നാല്‍

ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്ന 12 അക്ക നമ്പറിനെയാണ് ആധാര്‍ എന്നറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാര്‍ നല്‍കാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയല്‍ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തുന്ന വിവരങ്ങളാണ് ആധാറില്‍ രേഖപ്പെടുത്തുക.

വിരലടയാളം, കണ്ണുകളുടെ ചിത്രം

കൈവിരലുകളിലെ അടയാളങ്ങള്‍ ഓരോരുത്തര്‍ക്കും പ്രത്യേകതകളുള്ളതിനാല്‍ തിരിച്ചറിയല്‍ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാല്‍ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തില്‍ കാണുന്ന പാറ്റേണ്‍, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേണ്‍ ഒരുപോലെയിരിക്കില്ല.
പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയല്‍ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് നല്‍കുന്ന ആധാറില്‍ വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല.

ആധാര്‍ ലഭിക്കാന്‍

നിലവിലുള്ള തിരിച്ചറിയല്‍ രേഖകളായ റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി തുടങ്ങിയ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്നതിനായി തുറക്കുന്ന ബൂത്തുകളില്‍ എത്തണം. പ്രാഥമിക വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങള്‍, ഐറിസ് ചിത്രം എന്നിവയും മെഷീനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തും.

ആധാര്‍ വിവരശേഖരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, പോസ്റ്റല്‍ വകുപ്പ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളെ റജിസ്ട്രാര്‍മാരായി നിയമിച്ചിട്ടുണ്ട്. ഐടി സ്കൂള്‍, കെല്‍ട്രോണ്‍ എന്നിവയെയാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറാ ബാങ്ക്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, എല്‍ഐസി തുടങ്ങിയവയും പ്രവര്‍ത്തിക്കും. ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥലം, തീയതി എന്നിവ പത്രങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. ബൂത്തുകളില്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ ലഭിക്കും. തിരിച്ചറിയല്‍ രേഖകളോ, വീടോ ഇല്ലാത്തവര്‍ക്ക്, നിലവില്‍ ആധാര്‍ ഉള്ളവര്‍ പരിചയപ്പെടുത്തി നല്‍കിയാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ആധാര്‍ ലഭിക്കും.

ബാങ്ക് അക്കൌണ്ടുകള്‍ തുറക്കാന്‍

ഇടപാടുകാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ ബാങ്കുകളില്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ സാധിക്കുള്ളൂ. എന്നാല്‍ “സേവിങ്സ് അക്കൌണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നമ്പര്‍ മതിയാകുമെന്ന റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ വരാത്തതും, നീക്കിയിരിപ്പ് തുക 50,000-ല്‍ കവിയാത്തതും, പ്രതിമാസം പരമാവധി 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയîുകയോ ചെയîാത്തതുമായ അക്കൌണ്ടുകളാണ് സേവിങ്സ് ബാങ്ക് അക്കൌണ്ടുകള്‍.

സബ്സിഡികള്‍ ചോര്‍ന്നുപോകാതിരിക്കാന്‍

വ്യക്തമായ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ ഉള്‍പ്പെടുത്തി ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുമ്പോള്‍, വിവിധ സ്കീമുകളില്‍ സര്‍ക്കാരും മറ്റ് ഏജന്‍സികളും നല്‍കുന്ന സഹായധനം ചോര്‍ന്നുപോകാതെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. തൊഴിലുറപ്പ് പദ്ധതി, ജീവനമാര്‍ഗ വികസനപദ്ധതികള്‍, മണ്ണെണ്ണയും പാചകവാതകത്തിനും മറ്റുമുള്ള സബ്സിഡികള്‍ തുടങ്ങിയവ ആധാര്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് അവരുടെ അക്കൌണ്ടിലേക്ക് നേരിട്ട് വിതരണം ചെയîുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

NB: മുകളിലെ വിവരങ്ങള്‍ക്ക് മലയാളമനോരമയോട് കടപ്പാട്

ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനായി നല്‍കേണ്ട അപേക്ഷയുടെ മാതൃക താഴെ കാണാം.
Aadhaar Enrollment form

ആധാറിനു വേണ്ടി നല്‍കേണ്ട വിവരങ്ങള്‍
പേര്
ജനനത്തീയതി
ആണ്‍/പെണ്‍
വിലാസം
രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍ (കുട്ടികളാണെങ്കില്‍)
ഫോണ്‍ നമ്പര്‍, ഇമെയില്‍ (optional))
ആവശ്യമായ ബയോമെട്രിക് വിവരങ്ങള്‍
ഫോട്ടോ
പത്തു വിരലടയാളങ്ങള്‍
കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയല്‍ രേഖകള്‍ Proof of Identity (PoI)
(പേരും ഫോട്ടോയും ഉള്ളത്)

പാസ്പോര്‍ട്ട്
പാന്‍കാര്‍ഡ്
റേഷന്‍കാര്‍ഡ് /PDS ഫോട്ടോ കാര്‍ഡ്
വോട്ടര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകള്‍
NREGS തൊഴില്‍ രേഖ
ഒരു വിദ്യാഭ്യാസസ്ഥാപനം നല്‍കുന്ന ഐഡി കാര്‍ഡ്
Arms ലൈസന്‍സ്
ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാര്‍ഡ്
ഫോട്ടോ പതിച്ച ക്രെഡിറ്റ് കാര്‍ഡ്
ഫോട്ടോ പതിച്ച പെന്‍ഷണര്‍ കാര്‍ഡ്
ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാര്‍ഡ്
ഫോട്ടോ പതിച്ച കിസാന്‍ പാസ്ബുര്ര്
CGHS / ECHS ഫോട്ടോ കാര്‍ഡ്
പോസ്റ്റല്‍ വകുപ്പ് നല്‍കുന്ന ഫോട്ടോ പതിച്ച അഡ്രസ് കാര്‍ഡ്
തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയില്‍ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം.
ഫോട്ടോ ഇല്ലാത്ത രേഖകള്‍ സ്വീകരിക്കുന്നതല്ല.

തിരിച്ചറിയല്‍ വിലാസത്തിനു വേണ്ട രേഖകള്‍ Proof of Address (PoA)
(പേരും വിലാസവും ഉള്ളത്)

പാസ്പോര്‍ട്ട്
ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
റേഷന്‍കാര്‍ഡ്
വോട്ടര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
സര്‍ക്കാര്‍ നല്‍കുന്ന ഐഡി കാര്‍ഡ്
കറണ്ട് ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
വാട്ടര്‍ ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
ടെലിഫോണ്‍ ലാന്‍ഡ് ലൈന്‍ ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
പ്രോപ്പെര്‍ട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ഇന്‍ഷുറന്‍സ് പോളിസി
ഒരു ബാങ്ക് ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു രജിസ്ട്രേഡ് കമ്പനി ലറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
NREGS തൊഴില്‍‌ രേഖ
Arms ലൈസന്‍സ്
പെന്‍ഷണര്‍ കാര്‍ഡ്
സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
കിസാന്‍ പാസ്ബുക്ക്
CGHS / ECHS കാര്‍ഡ്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍, MP, MLA എന്നിവരാരെങ്കിലും
ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍ എന്നിവരാരെങ്കിലും
ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഇന്‍കംടാക്സ് അസസ്മെന്റ് ഓര്‍ഡര്‍
വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
രജിസ്ട്രേഡ് സെയില്‍, ലീസ്, വാടക ഉടമ്പടി
പോസ്റ്റല്‍ വകുപ്പ് നല്‍കുന്ന അഡ്രസ് കാര്‍ഡ്
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ്

ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ For Date of Birth (DoB) proof
(പേരും ജനനത്തീയതിയും ഉണ്ടാകണം)

ജനനസര്‍ട്ടിഫിക്കറ്റ്
SSLC ബുക്ക്/സര്‍ട്ടിഫിക്കറ്റ്
പാസ്പോര്‍ട്ട്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തന്റെ ലറ്റര്‍ഹെഡില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ജനനത്തീയതി

2011, ജൂലൈ 28, വ്യാഴാഴ്‌ച

എന്ടോവ്മെന്റ്റ് വിതരണം 2011 -2012


ഈ സ്ക്കൂളിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിനും A + നേടിയ  കുട്ടികള്‍ക്കും ഒന്‍പതു വിഷയങ്ങള്‍ക്കും A + നേടിയ കുട്ടികള്‍ക്കുമുള്ള എന്ടോവ്മെന്റ്റ് വിതരണം ജൂലൈ 27 ബുധനാഴ്ച ഉച്ചയ്ക്ക് 1 .30 നു സ്ക്കൂള്‍ ഹാളില്‍ വെച്ച് നടത്തി  പി.ടി.എ പ്രസിടന്റ്റ് ശ്രീ. സി.ആര്‍ ബാബുപ്രകാശ് അധ്യക്ഷനായ  സമ്മേളനം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിടന്റ്റ്‌ ശ്രീ. വി.വിനോദ് ഉദ്ഘാടനം ചെയ്തു . ബഹു.പാലമേല്‍ ഗ്രാമപഞ്ചായത് പ്രസിടന്റ്റ്‌ മുഖ്യ പ്രഭാഷണം നടത്തി  ഐ.എ.എസ്.നു ഒന്നാം റാങ്ക് നേടിയ ശ്രീ.അഭിരം. ജി.ശങ്കര്‍ മുഖ്യാഥിതി ആയിരുന്നു  . ചടങ്ങില്‍ ദേശീയ നാടക മത്സരത്തില്‍ ഈ സ്ക്കൂളിന് മികച്ച വിജയം നേടിത്തന്ന "മഴത്തുള്ളിപ്പോച്ച്ച " യുടെ സംവിധായകന്‍ ശ്രീ. നൂറനാട് സുകുവിനെയും ഇക്കഴിഞ്ഞ കേരള സര്‍വ്വ കലാശാല ബി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാകിയ ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി. പാര്‍വതി തങ്കച്ചിയെയും ആകാശയത്രകള്‍ എന്ന കവിതാ സമാഹാരത്തിലുടെ മലയാള സാഹിത്യരംഗത്ത് ശ്രേദ്ധയനായ കഥാകൃത്തും ഈ സ്ക്കൂളിലെ അധ്യാപകനായ ശ്രീ.ആര്‍.സന്തോഷ്‌ ബാബുവിനെയും അനുമോദിച്ചു.അതോടൊപ്പം നാടക മത്സരത്തിനു മുന്‍കൈ എടുത്ത ഈ സ്ക്കൂളിലെ അദ്ധ്യാപകന്‍ ജയകുമാര്‍, സംസ്ക്രിതോല്സവത്ത്തിനു കുട്ടികളെ തയ്യാറാക്കിയ ഈ സ്ക്കൂളിലെ അധ്യാപിക തങ്കമണി, രാജ്യ പുരസ്കാര്‍ അവാര്‍ഡ് കരസ്തമാകിയ കുട്ടികളെ പ്രോത്സാഹിപ്പിച്ച ഈ സ്ക്കൂളിലെ ഗയ്ട്സ് മാസ്റ്റര്‍ വി.രഞ്ജിനി എന്നിവരെയും അനുമോദിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. വേണു കാവേരി, ആര്‍.സോമന്‍ ഉണ്ണിത്താന്‍, പി.ടി.എ വൈസ് പ്രസിഡന്റ്‌ പ്രഭ വി.മറ്റപ്പള്ളി, മാദേര്‍സ്‌ സമിതി പ്രസിടന്റ്റ് ശ്രീമതി. ശോഭ രാധാകൃഷ്ണന്‍ ,വൈസ് പ്രസിടന്റ്റ് .അനിതാകുമാരി, ടേപുടി ഹെട്മിസ്ട്രസ്സ്.കെ. വിജയകുമാരി അമ്മ, സ്റ്റാഫ് സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങിനു കണ്‍വീനര്‍ കെ. ഉണ്ണികൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി 

2011, ജൂലൈ 24, ഞായറാഴ്‌ച

സന്തോഷ്‌ ബാബുവിന് അനുമോദനങ്ങള്‍

ഈ സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ. ആര്‍. സന്തോഷ്‌ ബാബു രചിച്ച "ആകാശ യാത്രകള്‍" എന്ന ചെറുകഥ സമാഹാരം തിരുവനന്തപുരത്ത് വച്ച് പ്രകാശനം ചെയ്തു. തിരക്കഥകൃത്ത്, നാടക പ്രവര്‍ത്തകന്‍, നടന്‍ എന്നി നിലകളില്‍ ഇതിനോടകം അറിയപ്പെട്ടു കഴിഞ്ഞ ഇദ്ദേഹം 1971 മേയ് 27 നു അടൂരില്‍ കെ.രാമചന്ദ്രന്‍,വി.ആര്‍. വിജയമ്മ എന്നിവരുടെ മകനായി ജനിച്ചു.  എരുമകുഴി എല്‍.പി.എസ്, കറ്റാനം പോപ്‌ പയസ്എന്നിവിടങ്ങളിലായി സ്ക്കൂള്‍ വിദ്യാഭ്യാസം, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും B.Ed ഉം ബാംഗ്ലൂര്‍ ആര്‍.ഐ  ഇയില്‍ നിന്നും communictive ഇംഗ്ലീഷില്‍ ഡിപ്ലോമ. ആദ്യ കഥ ഭാഷഭോഷിനിയില്‍ പ്രസിദ്ധീകരിച്ചു.സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ "സാന്മാര്‍ഗികം" സമ്മാനാര്‍ഹാമായി. അടൂര്‍ ബി ആര്‍.സി തയ്യാറാക്കിയ നന്മരം എന്ന ടെലി ഫിലിം , പാലമേല്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച "അതിജീവനം" എന്നിവയുടെ കഥ, തിരക്കഥ എന്നിവ പ്രധാന ദൃശ്യ മാധ്യമ സംരംഭങ്ങള്‍. പ്രിയ സന്തോഷ്‌ ബാബുവിന് കൂടുതല്‍ ഉയരത്തില്‍ പറക്കുവാന്‍ കഴിയട്ടെ എന്നാസംശിക്കുന്നു.
email: santhoshbabunrd@gmail.com

2011, ജൂലൈ 22, വെള്ളിയാഴ്‌ച

വിദ്യാരംഗംകലാസാഹിത്യവേദി

വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം എന്ന് നടന്നു.ഹെട്മിസ്ട്രെസ്സ് ശ്രീമതി എസ. ശ്രീകുമാരി അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രസിദ്ധ കവിയും ചെറുകഥാകൃത്തുമായ ശ്രീ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.ചടങ്ങില്‍ വെച്ച് ഈ സ്ക്കൂളിലെ അദ്ധ്യാപകനായ ആര്‍.സന്തോഷ്‌ ബാബുവിനെ അനുമോദിച്ചു. അദ്ദേഹം എഴുതിയ ആകാശയാത്രകള്‍ എന്ന കഥാസമാഹാരം പ്രകസനം നടത്തിയതിന്റെ അനുമോടനമായിരുന്നു. ചടങ്ങില്‍ ബഹു.മാനേജര്‍. ശ്രീമതി. ശാന്തകുമാരി അമ്മ, ടെപുടി എച്.എം. ശ്രീമതി. കെ.വിജയകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ജെ ഹരീഷ്കുമാര്‍, എം. രാജേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ബാലന്‍സാറിന് ആദരാഞ്ജലികള്‍

സി.ബി.എം ഹൈസ്ക്കൂളിലെ മുന്‍ ഹിന്ദി അധ്യാപകനായ ബാലന്സാര്‍ എന്ന് വിളിക്കപ്പെടുന്ന പി. ബാലകൃഷ്ണന്‍ നായര്‍ സാര്‍ മിനിയാന്ന് വൈകിട്ട് 8 .30 നു നിര്യാതനായി. വളരെ വര്‍ഷത്തെ സേവനപാരമ്പര്യമുള്ള അദ്ദേഹത്തിന്റെ ആത്മാവിനു നിത്യസാന്തി നേരുന്നു.

2011, ജൂലൈ 20, ബുധനാഴ്‌ച

എന്ടോവ്മെന്റ്റ് വിതരണം 2011 -2012

ഈ സ്ക്കൂളിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിനും A + നേടിയ  കുട്ടികള്‍ക്കും ഒന്‍പതു വിഷയങ്ങള്‍ക്കും A + നേടിയ കുട്ടികള്‍ക്കുമുള്ള എണ്ടോവ്മെന്റ്റ്  വിതരണം ജൂലൈ 27 ബുധനാഴ്ച ഉച്ചയ്ക്ക് 1 .30 നു സ്ക്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. പി.ടി.എ പ്രസിടന്റ്റ് ശ്രീ. സി.ആര്‍ ബാബുപ്രകാശ് അധ്യക്ഷനാകുന്ന സമ്മേളനം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിടന്റ്റ്‌ ശ്രീ. വി.വിനോദ് ഉദ്ഘാടനം ചെയ്യും. ബഹു.പാലമേല്‍ ഗ്രാമപഞ്ചായത് പ്രസിടന്റ്റ്‌ മുഖ്യ പ്രഭാഷണം നടത്തും. ഐ.എ.എസ്.നു ഒന്നാം റാങ്ക് നേടിയ ശ്രീ.അഭിരാം. ജി.ശങ്കര്‍ മുഖ്യാഥിതി ആയിരിക്കും. ചടങ്ങില്‍ ദേശീയ നാടക മത്സരത്തില്‍ ഈ സ്ക്കൂളിന് മികച്ച വിജയം നേടിത്തന്ന "മഴത്തുള്ളിപ്പോച്ച്ച " യുടെ സംവിധായകന്‍ ശ്രീ. നൂറനാട് സുകുവിനെയും ഇക്കഴിഞ്ഞ കേരള സര്‍വ്വ കലാശാല ബി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാകിയ ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി. പാര്‍വതി തങ്കച്ചിയെയും ആകാശയത്രകള്‍ എന്ന കവിതാ സമാഹാരത്തിലുടെ മലയാള സാഹിത്യരംഗത്ത് ശ്രേദ്ധയനായ കഥാകൃത്തും ഈ സ്ക്കൂളിലെ അധ്യാപകനായ ശ്രീ.ആര്‍.സന്തോഷ്‌ ബാബുവിനെയും അനുമോദിക്കുന്നു.

2011, ജൂലൈ 13, ബുധനാഴ്‌ച

അഭിനന്ദനങ്ങള്‍

കേരള സര്‍വ്വകലാശാല Statistics B.Sc പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി പാര്‍വതി തങ്കച്ച്ചിക്ക് ഈ സ്ക്കൂളിലെ മാനേജ്‌മന്റ്‌, സ്റാഫ് പി.ടി.എ എന്നിവരുടെ അഭിനന്ദനങ്ങള്‍.

2011, ജൂലൈ 8, വെള്ളിയാഴ്‌ച

ഗണിതശാസ്ത്ര ക്ലബ്

ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗണിതപത്രങ്ങളുടെ പ്രദര്‍ശനം വളരെ രസകരമായിരുന്നു. എല്ലാ ക്ലാസ്സില്‍ നിന്നും പത്ര പ്രടര്‍ഷനത്തിനി പങ്കെടുക്കാന്‍ കുട്ടികളുണ്ടായിരുന്നു. മാതൃകാ പത്രത്തില്‍ ഗണിത രൂപത്തില്‍ വരച്ചു നല്‍കിയ ചിത്രങ്ങള്‍ വളരെ മനോഹരമാണ്. പത്രങ്ങളുടെ തലക്കെട്ടും വാര്‍ത്തകളുടെ തലക്കെട്ടും മനോഹരമാണ്. 10 ജി യുടെ MATHS WITH MAGIC പട്റെനുകള്‍ ഭംഗിയായി. 8 E യിലെ ശാസ്ത്രഞ്ജന്‍മാരെ പറ്റിയുള്ള പത്രം രസകരമായിരുന്നു. 10 D യുടെ പത്രമായ ഗണിത കൌതുകം വളരെ ഭംഗിയായി. ഒരു പത്രത്തിനു വേണ്ട കെട്ടും മറ്റും അതിനുണ്ടായിരുന്നു. 9 എ യുടെ തലകെട്ട് ഒരേ തരത്തിലും ഭംഗിയുള്ളതും ആയിരുന്നു. 8 I വിവിധ ഗണിതരൂപങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 10 C യുടെ ആര്‍ക്കിമിദീസ് പേരുകൊണ്ട് ശ്രേദ്ധ നേടി. 8 C യുടെ പത്രത്തിനു അടുക്കും ചിട്ടയും ഇല്ലായിരുന്നു. 9 D യുടെ ഗണിതമീ സ്പന്ദനം ഏറ്റവും വലുതും ഭംഗിയുള്ളതുമായിരുന്നു. 7 H - ഗണിത ശാസ്ത്രം 6 B ഗണിത കൌമുദി 7 G മഞ്ചാടി 7 F  ഗണിതഭൂമി തുടങ്ങിയവ വ്യത്യസ്തമായ അറിവുകള്‍ നല്‍കുന്നതായിരുന്നു 6 E  തലക്കെട്ടില്ലയിരുന്നു ഗണിതപതം 6G  അവതരിപ്പിച്ചു ശാസ്ത്രജ്ഞന്‍മാരുടെ വിവരങ്ങലോടെ ഗണിതവിസ്മയം 7A വ്യത്യസ്തമാക്കി.
റിപ്പോര്‍ട്ട് തയാറാക്കിയത് കുമാരി രേഷ്മ രാജന്‍ 9 D

SCIENCE CLUB CELEBRATION

MADAM CURIE DAY CELEBRATION


2011, ജൂലൈ 5, ചൊവ്വാഴ്ച

വിദ്യ രംഗം കലാസാഹിത്യ വേദി



സ്ക്കൂള്‍ വിദ്യാ രംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  വൈക്കം മുഹമ്മദ്‌ ബഷീര്‍  അനുസ്മരണവും ചാര്‍ട്ട് - ചി ത്രപ്രദര്സനവും നടന്നു കണ്‍വീനര്‍ വി. സുനിതയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ്  ഹെട്മിസ്ട്രെസ്സ് എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു

2011, ജൂലൈ 1, വെള്ളിയാഴ്‌ച

ഗണിത ശാസ്ത്ര ക്ലബ്‌ ഉദ്ഘാടനം


 സ്കൂള്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1.30 നു സ്കൂള്‍ ഹാളില്‍ നടന്നു. ബഹു.ഹെട്മിസ്ട്രെസ്സ് ശ്രീമതി. ശ്രീകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഹെട്മിസ്ട്രെസ്സ് ശ്രീമതി. കെ. വിജയകുമാരി അമ്മ, സ്റ്റാഫ്‌ സെക്രട്ടറി ജെ. ഹരീഷ് കുമാര്‍, വി. വിജയകുമാര്‍, വി . സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്. സുനിത സ്വാഗതവും  ആര്‍. സജിനി നന്ദിയും  ആശംസിച്ചു . ലീലാമ്മ ടീച്ചറിനുള്ള  ഗണിത ക്ലബ്ബിന്റെ ഉപഹാരം ഹെട്മിസ്ട്രെസ്സ് നല്‍കി. ചടങ്ങില്‍ ഡി. ഗീതാകുമാരി,
എസ്. ഗിരിജ, വി. ജ്യോതി, ജ്യോതിലക്ഷ്മി, അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.