2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കര നെൽ കൃഷി തുടങ്ങി

ഈ സ്ക്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കര നെൽക്കൃഷി ആരംഭിച്ചു. സ്കൂളിലെ 20 സെൻറ് സ്ഥലത്ത് കര്ഷക അവാർഡ്‌ ജേതാവ് പയ്യനല്ലൂർ വിജയന് പിള്ള ഉദ്ഘാടനം ചെയ്തു.
സീഡ് ക്ലബിലെ കുട്ടിക്കർഷകർക്ക് കൃഷിയും കാർഷിക സംസ്ക്കാരത്തെയും കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സി. തങ്കമണി അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി എസ്. രാജേഷ്‌, അധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ, പ്രശോഭ്   കൃഷ്ണൻ, ആര. സന്തോഷ്‌ ബാബു, എസ്. രാജി, കെ. ജി. രാജശ്രീ, എസ്. ശ്രീജ, വി. സുനിത, എം. ദീപ, സ്മിത. ബി പിള്ള, വി. ലക്ഷ്മി എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.