2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

സോഷ്യൽ സയൻസ് മേളയിൽ മികച്ച വിജയം

മാവേലിക്കര സബ് ജില്ല സോഷ്യൽ സയൻസ് മേളയിൽ മികച്ച വിജയം സി.ബി.എം ഹൈസ്ക്കൂൾ കരസ്ഥമാക്കി.  യു.പി വിഭാഗത്തിൽ ക്വിസ് ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ അരവിന്ദും സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ ആരതി ചന്ദ്രൻ, അഭിജിത്ത്. എസ് എന്നിവരും
ഹൈസ്ക്കൂൾ വിഭാഗം വർക്കിംഗ് മോഡൽ രണ്ടാം സ്ഥാനം പത്താം ക്ലാസിലെ  അജ്മി. കെ ദിലീപ്, നവീൻ എസ് ബാബു എന്നിവരും സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം പത്താം ക്ലാസിലെ  അഖില അജിത്തും ഹർഷിത നായരും ലോക്കൽ ഹിസ്റ്ററി രണ്ടാം സ്ഥാനം പത്താം ക്ലാസിലെ  അഖില സി. എസ്സും അറ്റ്ലസ് മേക്കിംഗ് മൂന്നാം സ്ഥാനം പത്താം ക്ലാസിലെ  മനു സാമും കരസ്ഥമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.