2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച

സത്യ പ്രതിജ്ഞ

സ്കൂൾ ജനാധിപത്യ വേദി ഭാരവാഹികൾ എന്ന് സ്ക്കൂൾ അസ്സംബ്ലിയിൽ വച്ച് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. തങ്കമണി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

കായിക ജേതാക്കൾ

      മാവേലിക്കര സബ് ജില്ല ഗയിംസ് മത്സരത്തിൽ ജൂനിയർ  വിഭാഗം ബാഡ്മിൻഡൻ ചാമ്പ്യൻ ഷിപ്പിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച കൃഷ്ണദാസ്-XB, ചന്ദ് ചന്ദ്രൻ-XH, നവീൻ-XH, അഭിജിത്ത്-XG, എന്നിവർക്ക് 2-ആം  സ്ഥാനം ലഭിച്ചു.

2013 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

നല്ല പാഠം

നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഉപയോഗ്യശൂന്യമായ സാധനങ്ങളിൽ നിന്നും ഉപയോഗപ്രദമായ മറ്റു സാധനങ്ങൾ നിർമ്മിക്കുവാൻ നല്ലപാഠം കുട്ടികൾ പ്രവർത്തന നിരതരായി.ഉപയോഗ ശൂന്യമായ മെഴുകുതിരികൾ  ശേഖരിച്ച് ഉരുക്കി പുത്തൻ മെഴുകുതിരികൾ അവര് നിർമ്മിച്ചു. പഴയ പേനകൾ ഉപയോഗിച്ച് പലതരം കളിപ്പാട്ടങ്ങൾ നിർമ്മിച്ചു. 

2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും  കവിതാശിൽപശാലയും 2013 ആഗസ്റ്റ്‌ 30 നു രാവിലെ 9.30 നു സ്ക്കൂൾ ഹാളിൽ നടന്നു.കലാ-സാംസ്ക്കാരിക പ്രവർത്തകനും പാലമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിടന്റുമായ ശ്രീ. എസ്. സജി സാഹിത്യവേദി ഉദ്ഘാടനവും തുടർന്ന് നടന്ന കവിതാശില്പശാലയിലൂടെ കുട്ടികൾക്ക് മുന്നിൽ കവിതയിലേക്കുള്ള വഴി പ്രശസ്ത കവകവയിത്രി കനിമോൾ തുറന്നിട്ടു. സ്ക്കൂൾ മാനേജർ ശ്രീ. പി ആർ. കൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ്സ് സി. തങ്കമണി, ഡെപ്യുട്ടി ഹെഡ്മാസ്റർ എൻ. അബ്ദുൽ ആസീസ്, വിദ്യാരംഗം കോഡിനേറ്റർ എം. രാജേഷ് കുമാർ, ആർ . സന്തോഷ്‌ ബാബു, ആർ . സജിനി,എസ്. രാജി, കലാവേദി സെക്രട്ടറി ഹര്ശാദ് എന്നിവര് സംസാരിച്ചു.

2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച


അനുമോദനവും എൻഡോവ് മെന്റ് വിതരണവും

2012-2013 വർഷത്തെ എസ്.എസ്.എൽ. സി പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആഗസ്റ്റ്‌ 7 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഹാളിൽ കൂടിയ ചടങ്ങിൽ അനുമോദിക്കുന്നു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ 13 കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും 9 വിഷയങ്ങൾക്ക്‌ A+ നേടിയ

2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

അനുമോദനവും എൻഡോവ് മെന്റ് വിതരണവും

2012-2013 വർഷത്തെ എസ്.എസ്.എല് സി പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആഗസ്റ്റ്‌ 7 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഹാളിൽ കൂടുന്ന ചടങ്ങിൽ അനുമോദിക്കുന്നു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ 13 കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും 9 വിഷയങ്ങൾക്ക്‌ A+ നേടിയ കുട്ടികൾക്ക് ഷീൽഡും 

സംഗീത ഭീഷ്മാചാര്യന് ആദരാഞ്ജലികൾ

 

മലയാളത്തിന്റെ സംഗീത ചക്രവർത്തി  വി.ദക്ഷിനമൂർത്തിക്കു സി. ബി.എം ഹൈസ്ക്കൂളിന്റെ ആദരാഞ്ജലികൾ 

2013 ജൂലൈ 22, തിങ്കളാഴ്‌ച

ഡങ്കിപ്പനിക്കെതിരെ സീഡ് പോരാട്ടം

  പാലമേൽ പഞ്ചായത്തിൽ  അടിയ്ക്കടി കൂടി വരുന്ന ഡങ്കിപ്പനി മരണത്തിന് പ്രതിവിധിയായി സി.ബി.എം എച്ച് എസ്സിലെ സീഡ് അംഗങ്ങൾ ബോധവല്ക്കരണ പരിപാടിയുമായി രംഗത്ത്. മഴക്കാലമായതോടെ പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി, നൂറനാട്, മറ്റപ്പള്ളി ആദിക്കാട്ടുകുളങ്ങര, പനയിൽ, തുടങ്ങിയ വാർഡുകളിൽ ഡങ്കിപ്പനി പടർന്നു പിടിക്കുകയാണ്. അതിനെതിരെ സീഡ് ക്ലബ്ബിലെ കുട്ടികളുടെ