2013 സെപ്റ്റംബർ 15, ഞായറാഴ്‌ച
2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച
How to connect aadhar card with gas connection as online..?How to connect aadhar card with gas connection as online..?
പാചകവാതക
സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി
സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ
നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ്
എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന്
അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍
നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ
ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു
കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള
പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ
വിശദീകരിച്ചിരിക്കുന്നു
2013 സെപ്റ്റംബർ 5, വ്യാഴാഴ്‌ച
ഓവറോൾ ചാമ്പ്യൻ ഷിപ്പ്
മാവേലിക്കര സാബ് ജില്ല ഗയിംസ് മേളയിൽ നൂറനാട് സി.ബി.എം.ഹൈസ്ക്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻ ഷിപ്പിന് വേണ്ടി പോരാടിയ കുട്ടികൾക്ക് കായിക അധ്യാപകരായ ആര. ഹരികൃഷ്ണൻ, യു. യദുകൃഷ്ണൻ എന്നിവരാണ് പരിശീലനം നല്കിയത്. കുട്ടികളെയും അധ്യാപകെരയും പി. ടി എ. യും സ്റ്റാഫും അഭിനന്ദിച്ചു.
2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച
കര നെൽ കൃഷി തുടങ്ങി
ഈ സ്ക്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കര നെൽക്കൃഷി ആരംഭിച്ചു. സ്കൂളിലെ 20 സെൻറ് സ്ഥലത്ത് കര്ഷക അവാർഡ് ജേതാവ് പയ്യനല്ലൂർ വിജയന് പിള്ള ഉദ്ഘാടനം ചെയ്തു.
സീഡ് ക്ലബിലെ കുട്ടിക്കർഷകർക്ക് കൃഷിയും കാർഷിക സംസ്ക്കാരത്തെയും കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സി. തങ്കമണി അധ്യക്ഷത വഹിച്ചു.
സീഡ് ക്ലബ്
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "എൻറെ പച്ചക്കറിത്തോട്ടം" എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ സ്ക്കൂൾ കുട്ടികൾക്കും പച്ചക്കറി വിത്ത് നല്കി. ഈ. പരിപാടിയുടെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിടന്റ്റ് ശ്രീ എസ്. സജി സ്ക്കൂൾ ചെയർ മാൻ ആഷിക്കിനു നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. തങ്കമണി, ഡെപ്യുട്ടി ഹെഡ് മാസ്റർ ശ്രീ. എൻ. അബ്ദുൽ അസീസ്, സീഡ് കണ്വീനർ ശ്രീമതി. എസ്. സുനിഉത എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


